മോഹന്‍ലാലിനൊപ്പമല്ല ഈ താരത്തിനൊപ്പം! മനസ്സിലെ ആഗ്രഹത്തെക്കുറിച്ച് പ്രിയദര്‍ശന്റെ വെളിപ്പെടുത്തല്‍!
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് പ്രിയദര്‍ശന്‍. വ്യത്യസ്തമായ സിനിമകളുമായാണ് അദ്ദേഹം എത്താറുള്ളത്. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കിയൊരുക്കുന്ന മരക്കാര്‍ അറബിക്കടലിന്‍രെ സിംഹമാണ് ഇനി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ജീവിതത്തിലെ വലിയൊരു മോഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് അദ്ദേഹം എത്തിയിരുന്നു. അമിതാഭ് ബച്ചനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പരസ്യ ചിത്രങ്ങള്‍ക്കായി മാത്രമേ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹബ് ഫാല്‍ക്കെ പുരസ്‌കാരം സ്വന്തമാക്കിയ ബിഗ് ബിയെ അഭിനന്ദിച്ച് പ്രിയദര്‍ശന്‍ എത്തിയിരുന്നു.
ആരാധകന്റെ കണ്ണിലൂടെയാണ് താന്‍ ഇന്നും അദ്ദേഹത്തെ നോക്കിക്കാണുന്നത്. ഹിന്ദി സിനിമകളോട് തനിക്ക് എന്നും പ്രത്യേക താല്‍പര്യമായിരുന്നുവെന്നും പ്രിയദര്‍ശന്‍ കുറിച്ചിരുന്നു. അമിതാഭ് ബച്ചനുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ രസകരമായ അനുഭവത്തെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചിരുന്നു. പ്രീഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ സിനിമയായ ബോംബൈ ടു ഗോവ കണ്ടത്. രവികുമാറായെത്തിയ പുതുമുക നടന്‍ ആരാണെന്ന ചോദ്യം അന്നേ മനസ്സിലുണ്ടായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നുവെന്നത് മറ്റൊരു കാര്യം.

അദ്ദേഹത്തെ നേരില്‍ കാണാന്‍ അവസരമുണ്ടാവുമെന്നൊന്നും ഒരിക്കലും കരുതിയിരുന്നില്ല. പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നതിനായി അദ്ദേഹത്തിന്റെ ഡ്രസിങ്് സ്റ്റൈല്‍ പിന്തുടരണമെന്ന് വരെ തീരുമാനിച്ചിരുന്നു. ശബരിമല യാത്രയ്ക്കായി കേരളത്തിലെത്തിയപ്പോള്‍ മെരിലാന്‍ഡ് സ്റ്റുഡിയോയിലേക്ക് അദ്ദേഹം വന്നിരുന്നു. അന്നായിരുന്നു ആദ്യമായി കണ്ടത്. പിന്നീട് തന്റെ സിനിമകള്‍ കാണുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു അദ്ദേഹം. പരസ്യചിത്രങ്ങള്‍ക്കായി ഓരോ തവണ ഒരുമിക്കുമ്പോഴും സിനിമയില്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് തങ്ങള്‍ പറയാറുണ്ടെന്നും പ്രിയദര്‍ശന്‍ പറയുന്നു.


Click it and Unblock the Notifications