ഒറ്റയടിക്ക് ലക്ഷങ്ങള്‍ കൂട്ടി പ്രിയാമണി; പ്രതിഫലം ഇരട്ടിയിലധികമാക്കിയ നടിമാരെ കുറിച്ച് പ്രിയാമണി പറഞ്ഞതിങ്ങനെ
ഫാമിലി മാന്‍ എന്ന വെബ് സീരിസിലൂടെ വീണ്ടും തരംഗമുണ്ടാക്കിയിരിക്കുകയാണ് നടി പ്രിയാമണി. വര്‍ഷങ്ങളായി തെന്നിന്ത്യയിലെ ശ്രദ്ധേയ നടിമാരില്‍ ഒരാളായി വളര്‍ന്ന നടി കുറച്ച് കാലം സജീവമല്ലായിരുന്നു. പിന്നീടാണ് ഹിന്ദിയിലെ സൂപ്പര്‍ഹിറ്റ് വെബ് സീരിസായ ഫാമിലി മാന്‍ ന്റെ ഒന്ന്, രണ്ട് സീരിസുകളില്‍ അഭിനയിച്ചത്. ഇതോടെ നടിയുടെ മാര്‍ക്കറ്റും കൂടി. പിന്നാലെ നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഒപ്പം ടെലിവിഷൻ പരിപാടികളിലും സജീവമായിരുന്നു.
സൂപ്പര്‍താര സിനിമകളില്‍ സജീവമായതോടെ നടി പ്രതിഫലത്തിന്റെ കാര്യത്തില്‍ വലിയൊരു വര്‍ധനവ് നടത്തി എന്ന വിവരമാണ് പുറത്ത് വരുന്നത്. പ്രതിദിനം വാങ്ങിയിരുന്ന തുകയില്‍ നിന്നും വലിയൊരു വ്യത്യാസമാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചത് പ്രകാരം കൊടുത്തിരിക്കുന്നത്. ഇത് മാത്രമല്ല ബോളിവുഡിലെ പ്രമുഖ നടിമാർ പ്രതിഫലം വർധിപ്പിച്ചതിനെ പറ്റി പ്രിയാമണി പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. വിശദമായി വായിക്കാം...

പ്രിയാമണി ഒരു ദിവസം ഒന്നരലക്ഷം രൂപയായിരുന്നു പ്രതിഫലമായി വാങ്ങിയിരുന്നത്. എന്നാലിപ്പോള്‍ മൂന്ന് മുതല്‍ നാല് ലക്ഷം വരെ നടി ഉയര്‍ത്തി എന്നാണ് വിവരം. മുന്‍പ് ലഭിച്ചിരുന്നതിലും രണ്ടിരട്ടിയോളം തുകയാണ് നടി കൂട്ടിയിരിക്കുന്നത്. ബോളിവുഡില്‍ നടന്‍ അജയ് ദേവ്ഗണിനൊപ്പം മൈതാന്‍, എന്ന ചിത്രവും ഷാരുഖ് ഖാന്‍-ആറ്റ്‌ലി ചിത്രം, വീരാത പര്‍വ്വം, എന്നിങ്ങനെ നിരവധി സിനിമകളാണ് പ്രിയാമണിയുടേതായി വരാനിരിക്കുന്നത്.

അടുത്തിടെ പ്രതിഫലം വര്‍ധിപ്പിച്ച ബോളിവുഡ് സുന്ദരി കരീന കപൂറിനെ പോലെയുള്ള അഭിനേതാക്കളെ പ്രിയാമണി അഭിനന്ദിച്ചിരുന്നു. അവരൊക്കെ അത് അര്‍ഹിച്ചിരുന്നു എന്നാണ് ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലൂടെ പ്രിയാമണി പറഞ്ഞത്. 'ഈ സ്ത്രീകള്‍ തങ്ങള്‍ക്ക് ആവശ്യമുള്ളത് പറയാന്‍ കഴിയുന്ന ഒരു ഘട്ടത്തില്‍ എത്തിയിരിക്കുന്നു. അത് തെറ്റാണെന്നുള്ള നിങ്ങളുടെ കമന്റുകള്‍ കൊണ്ട് ആ വ്യക്തി അതിന് അര്‍ഹനല്ലെന്ന് അര്‍ത്ഥമാക്കുന്നില്ല എന്നുമാണ് പ്രിയാമണി പറയുന്നത്.

അതേ സമയം അടുത്തിടെയാണ് നടി തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഒടിടി യിലൂടെ റിലീസ് ചെയ്ത ഭാമകലാപം എന്ന സിനിമയിലൂടെയാണ് പ്രിയാമണി തെലുങ്കിലേക്ക് അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഈ ചിത്രം റിലീസ് ചെയ്തത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഇന്‍ഡസ്ട്രിയില്‍ ഉടനീളം നിരവധി കഥാപാത്രങ്ങള്‍ പ്രിയാമണി അവതരിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ അഭിനയിക്കുമ്പോള്‍ ഏറ്റവുമധികം ആസ്വദിച്ച വേഷങ്ങളില്‍ ഒന്ന് ഭാമകലാപം ആണെന്നാണ് നടി പറയുന്നത്.
Recommended Video

ഭാമകലാപത്തിലെ കഥാപാത്രം ചെയ്യുന്നതിന് മുന്‍പ് യഥാര്‍ഥ ജീവിതത്തിലെ ചിലരെ താന്‍ നിരീക്ഷിച്ചിരുന്നുവെന്നും അതിലൂടെ തനിക്ക് പ്രചോദനം ലഭിച്ചിട്ടുണ്ടെന്നുമാണ് മറ്റൊരു അഭിമുഖത്തിലൂടെ നടി പറയുന്നത്. അതേ സമയം തെലുങ്കിലും കന്നടയിലുമായി നിരവധി സിനിമകളാണ് പ്രിയാമണിയുടേതായി വരാനിരിക്കുന്നത്. ആറ്റ്‌ലി സംവിധാനം ചെയ്ത് ഷാരുഖ് ഖാന്‍ നായകനാവുന്ന ചിത്രമാണ് ഇതിലേറ്റവും ജനപ്രീതി നേടിയിരിക്കുന്ന സിനിമ. ഇതിന്റെ ചിത്രീകരണം നടക്കുകയാണ്.


Click it and Unblock the Notifications











