»   » പ്രിയാമണിയുടെ ഐറ്റം നമ്പര്‍ അത്ര പോര?

പ്രിയാമണിയുടെ ഐറ്റം നമ്പര്‍ അത്ര പോര?

Posted By:
Subscribe to Filmibeat Malayalam

ഷാരൂഖ് നായകനാകുന്ന ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തിലേയ്ക്ക് ഐറ്റം ഡാന്‍സ് ചെയ്യാനുള്ള ക്ഷണം മുന്നും പിന്നും നോക്കാതെയാണ് ദേശീയ അവാര്‍ഡ് ജേതാവായ നടി പ്രിയാമണി ഏറ്റെടുത്തത്. സംഭവം വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഷാരൂഖിനോടുള്ള ആരാധനകൊണ്ടാണ് താനീ ഐറ്റം ഡാന്‍സ് ചെയ്യാമെന്നേറ്റതെന്ന് പിന്നീട് പ്രിയാമണി വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ ചിത്രത്തിലെ പ്രിയാമണിയുടെ ഐറ്റം ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ദിവസം കുറച്ചായിട്ടും ഐറ്റം ഗാനങ്ങള്‍ക്ക് പതിവുപോലെ ലഭിയ്ക്കുന്ന ജനശ്രദ്ധ പ്രിയാമണിയുടെ ഗാനത്തിനും നൃത്തത്തിനും ലഭിച്ചിട്ടില്ല, വിചാരിച്ചത്ര പോരയെന്ന റിപ്പോര്‍ട്ടുകളാണ് എവിടെനിന്നും വരുന്നത്. തമിഴ് ശൈലിയിലുള്ള ചുവടുകളും വസ്ത്രധാരണവും സഹനര്‍ത്തകരുമൊക്കെയാണ് ഗാനരംഗത്തുള്ളത്. പക്ഷേ പ്രിയ വേണ്ടത്ര മനോഹരമായി ചുവടുവെച്ചില്ലെന്നും കോസ്റ്റിയൂം ശരിയായില്ലെന്നുമാണ് വിമര്‍ശനമുയരുന്നത്.

വണ്‍ ടു ത്രീ ഗെറ്റ് ഓണ്‍ ദി ഡാന്‍സ് ഫ്‌ളോര്‍ എന്നു തുടങ്ങുന്ന ഗാനത്തിന്റെ സംഗീതസംവിധാനവും പോരെന്നാണ് അഭിപ്രായമുയര്‍ന്നിരിക്കുന്നത്. വിശാല്‍ ശേഖറാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഐറ്റം ഗാനങ്ങള്‍ക്ക് പൊതുവേ ഉണ്ടാകാറുള്ള ന തട്ടുപൊളിപ്പന്‍ ഫീല്‍ ഈ ഗാനത്തില്‍ ഇല്ലെന്നതും ജനപ്രീതി കുറയാന്‍ പ്രധാനകാരണമായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്

ഐറ്റം ഗാനമാണെങ്കിലും വിചാരിച്ചത്ര ഗ്ലാമര്‍ ഇല്ലെന്നതാവാം ഇത് തരംഗമാകാതിരിക്കാനുള്ള ഒരു കാരണം. ഐറ്റം ഗാനങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് നിയന്ത്രണം കൊണ്ടുവന്നിരുന്നു. വളരെ ഗ്ലാമറസായ ഐറ്റം ഗാനങ്ങളുള്ള ചിത്രങ്ങള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ നായകനായ ഷാരൂഖ് തന്റെ ചിത്രത്തില്‍ ഗ്ലാമറിന്റെ അതിപ്രസരം വേണ്ടെന്ന് തീരുമാനിച്ചിരുന്നു.

ആദ്യം പ്രിയാമണിയുടെ ചൂടന്‍ വേഷങ്ങളോടെയായിരുന്നു ഗാനചിത്രീകരണം നടന്നതെന്നും പിന്നീട് എ സര്‍ട്ടിഫിക്കറ്റിനെ പേടിച്ച് ഷാരൂഖ് ഇത് മാറ്റി സഭ്യമാക്കി ചിത്രീകരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാധാരണ ഐറ്റം നമ്പറുകളുടെ പ്രത്യേകതയായ സഭ്യമല്ലാത്ത അംഗചലനങ്ങളോ വരികളോ ഗാനത്തില്ലെന്നതും പ്രത്യേകതയാണ്.

English summary
Actress Priyamani's Item Number in Sharukh Khan's Chennai Express not a big hit

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam