മൈദാനില്‍ കീര്‍ത്തി ഇല്ല! അജയ് ദേവ്ഗണിന്റെ നായികയായി എത്തുന്നത് മോളിവുഡിന്റെ പ്രിയതാരം

അജയ് ദേവ്ഗൺ ചിത്രമായ മൈദാനിൽ നടി കീർത്തി സുരേഷിന് പകരം മറ്റൊരു ദേശീയ പുരസ്കാര ജേതാവ്. കീർത്തിയ്ക്ക് പകരം ചിത്രത്തിൽ നായികയായി എത്തുന്നത് നടി പ്രിയമാണിയാണ്. എന്നാൽ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരം പുറത്തു വന്നിട്ടില്ല. ഫുട്ബോൾ പരിശീലകൻ സയ്യിദ് അബ്ദുൾ റഹീമിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ കേന്ദ്രകഥപാത്രത്തെ അവതരിപ്പിക്കുന്നത് അജയ് ദേവ്ഗണ്ണാണ്. താരത്തിന്റെ ഭാര്യയായിട്ടാണ് പ്രിയ എത്തുന്നത്രേ.

keerthi

നേരെത്ത ഈ കഥാപാത്രത്തിനായി കീർത്തി സുരേഷിനെയായിരുന്നു പരിഗണിച്ചിരുന്നത്. എന്നാൽ കീർത്തി പിൻമാറിയതിനെ തുടർന്നാണ് മറ്റൊരു തെന്നിന്ത്യൻ താരമായ പ്രിയമണിയെ ചിത്രത്തിനായി പരിഗണിക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന് തന്നെക്കാൾ പ്രായം കൂടുതലാണ്. ഇതാണ് ചിത്രത്തിൽ നിന്ന് പിൻമാറാനുളള കാരണമത്ര. മഹനടിയിൽ സവിത്രിയുടെ ഗെറ്റപ്പിലെത്തിയ കീർത്തി ഈ ചിത്രത്തോടെ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത പരിഗണിച്ച് നിർമ്മാതാവ് ബോണി കപൂറും ഈ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു.

1952-62 കാലഘട്ടത്തിലെ ഫുട്ബോൾ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. അമിത് ശർമ സംവിധാനം ചെയ്യുന്ന ചിത്രം ഇന്തോനേഷ്യയിലെ ജക്കാർത്ത, ഇറ്റലിയുടെ റോം, മെൽബൺ എന്നീ നഗരങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X