ഭൂല്‍ ഭൂലൈയ്യയ്‌ക്ക് യുകെയില്‍ കളക്ഷന്‍ റക്കോര്‍ഡ്
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ ഭൂല്‍ ഭൂലൈയ്യ യുകെയില്‍ കളക്ഷന്‍ റക്കോര്‍ഡിട്ടു.
2007ല്‍ ബ്രിട്ടനില്‍ പ്രദര്‍ശിപ്പിക്കുന്ന ഹിന്ദി ചിത്രങ്ങളില്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയത് പ്രിയദര്‍ശന്റെ ഭൂല്‍ ഭൂലൈയ്യയാണ്. അക്ഷയ് കുമാര്‍ നായകനായ ചിത്രം മൂന്നു ദിവസം കൊണ്ട് ബ്രിട്ടനില്‍ മൂന്നു ലക്ഷം പൗണ്ടിനടുത്താണ് കളക്ഷനുണ്ടാക്കിയത്.
ബ്രിട്ടനിലെ പത്തു സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഏഴാം സ്ഥാനവും ഭൂല്‍ ഭൂലയ്യയ്‌ക്കാണ്. അമേരിക്കയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ മൂന്നു ദിവസം അമേരിക്കയില്‍ മാത്രം 5,12,000 ഡോളര്‍ കളക്ഷന്‍ നേടിയിട്ടുണ്ട്.
ഒക്ടോബര്‍ 12നാണ് ചിത്രം റിലീസ് ചെയ്‌തത്. ഇന്ത്യയ്‌ക്ക് പുറത്തുനിന്നുമാത്രം ഇതുവരെ ആറരക്കോടി രൂപയാണ് ഭൂല്‍ഭൂലൈയ്യയ്‌ക്ക് ലഭിച്ചത്. ലഗാ ചുനരി മേം ദാഗിന് 4.75 കോടി രൂപമാത്രമേ ലഭിച്ചിട്ടുള്ളു.
യാഷ് രാജിന്റെ ലഗാ ചുനാരി മേം ദാഗിനെ പിന്തള്ളിയാണ് ഭൂല്‍ ഭൂലൈയ്യ മുന്നേറിയത് എന്നതും പ്രിയദര്‍ശന് ഏറെ ശ്രദ്ധനേടിക്കൊടുക്കുന്ന കാര്യമാണ്. സാധാരണനിലയില്‍ യാഷ് രാജിന്റെ ചിത്രങ്ങള്‍ക്കാണ് വിദേശത്ത് ഏറ്റവും നല്ല പ്രതകരണം ലഭിക്കാറുള്ളത്.
അക്ഷയ് കുമാറിന്റെയും വിദ്യാബാലന്റെയും പ്രകടനം ചിത്രത്തിന്റെ വിജയത്തിന് ഏറെ സഹായകമായിട്ടുണ്ടെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്.


Click it and Unblock the Notifications