നിക് ജോനാസിന്റെ മാതാപിതാക്കൾക്ക് വിവാഹ വാർഷികം; ആശംസയറിയിച്ച് പ്രിയങ്ക ചോപ്ര

ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്ത താരമായി വളർന്ന നടിയാണ് പ്രിയങ്ക ചോപ്ര. ഹിന്ദി സിനിമകളിൽ നിന്നും ഹോളിവുഡിലെത്തി അവിടെയും തന്റേതായ സ്ഥാനം നേടിയെടുത്ത പ്രിയങ്ക അഭിനേത്രിയെന്ന നിലയിൽ പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. നടി, ഫാഷൻ ഐക്കൺ, സംരഭക, നിർമാതാവ്, എന്നീ നിലകളിലെല്ലാം പ്രിയങ്ക ഇന്ന് പ്രശസ്തയാണ്.

അടുത്തിടെയാണ് തന്റെ നാൽപതാം പിറന്നാൾ പ്രിയങ്ക ആഘോഷിച്ചത്. 2018 ൽ പോപ് ​ഗായകൻ നിക് ജോനാസുമായി വിവാഹിതയായ പ്രിയങ്ക ഇപ്പോൾ കരിയറിനൊപ്പം തന്നെ കുടുംബ ജീവിതത്തിനും സമയം കണ്ടെത്തുന്നുണ്ട്. അടുത്തിടെ വാടക ​ഗർഭ ധാരണത്തിലൂടെ ഒരു കുഞ്ഞിനെയും പ്രിയങ്കയും നിക്കും സ്വീകരിച്ചിരുന്നു.

മാലതി മേരി ചോപ്ര ജോനാസ് എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. ആറ് മാസം പ്രായമായ കുഞ്ഞിന്റെ മുഖം ഇതുവരെയും പ്രിയങ്ക മാധ്യമങ്ങളെ കാണിച്ചിട്ടില്ല. കുഞ്ഞിന് ഒരു വയസ് പൂർത്തിയാവുമ്പോൾ ചിത്രം പങ്കുവെക്കുമെന്നാണ് പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര പറഞ്ഞത്.

priyanka nick

ഇപ്പോഴിതാ നിക് ജോനാസിന്റെ കുടുംബത്തിൽ മറ്റൊരു ആഘോഷം നടക്കുകയാണ്. നിക്കിന്റെ അച്ഛനും അമ്മയുമായ കെവിൻ ജോനാസിന്റെയും ഡെനിസ് ജോനാസിന്റെയും വിവാഹ വാർഷികം ആണിന്ന്. പ്രിയങ്ക ഇരുവർക്കും ആശംസകൾ അറിയിച്ചിട്ടുണ്ട്. ഹാപ്പി ആനിവേഴ്സറി പ്രിയപ്പെട്ട ദമ്പതികളെ എന്നാണ് പ്രിയങ്ക ഇരുവരുടെയും ചിത്രം പങ്കുവെച്ച് കൊണ്ട് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്.

2018 ഡിസംബറിലാണ് നിക് ജോനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം മൂലം നേരത്തെ വിവാഹം വലിയ തോതിൽ ചർച്ചയായിരുന്നു. വിവാഹിതയാവുമ്പോൾ പ്രിയങ്കയ്ക്ക് 36 വയസ്സായിരുന്നു. നിക് ജോനാസിന് 26 ഉം. ഈ പ്രായ വ്യതാസത്തെ പറ്റി പ്രിയങ്ക തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. പ്രായത്തിനപ്പുറം സ്വയം ബോധ്യമുള്ള ചെറുപ്പക്കാരനാണ് നിക് ജോനാസ് എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.

ബോളിവുഡിൽ സ്കെെ ഈസ് പിങ്ക് ആണ് പ്രിയങ്ക അവസാനം അഭിനയിച്ച സിനിമ. ജീ ലേ സര എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് നടി വീണ്ടും വരാൻ ഒരുങ്ങുകയാണ്. അതേസമയം ഹോളിവുഡിൽ മാട്രിക്സ് ​ദ റിസറക്ഷൻ, ഈസ് ഇന്റ് ഇറ്റ് റെമാന്റിക്, ബേ വാച്ച് തുടങ്ങിയ സിനിമികളിൽ പ്രിയങ്ക അഭിനയിച്ചു.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X