വർണ്ണങ്ങളിൽ നീരാടി പ്രിയങ്കയും നിക്കും, കൂടെ കത്രീനയും, ഹോളി വൻ ആഘോഷമാക്കി താരങ്ങൾ
ബോളിവുഡ് സിനിമകൾ പോലെയാണ് താരങ്ങളുടെ യഥാർഥ ജീവിതവും. എന്നും ആഘോഷങ്ങളായിരിക്കും. ചെറിയ ആഘോഷങ്ങൾ പോലും എല്ലാവരും ചേർന്ന് ഗംഭീരമായി ആഘോഷിക്കും. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ആഘോഷമാണ് ഹോളി. നിറങ്ങളുടെ ഉത്സവമാണ് ഹോളി. വസന്തകാലത്തിന് മുന്നോടിയായി എത്തുന്നത് കൊണ്ട് ഹോളിയെ വസന്തോത്സവം എന്നും വിശേഷിപ്പിക്കാറുണ്ട്.

ഹോളിയ്ക്ക് ദിവസങ്ങൾ ശേഷിക്കുമ്പോൾ തന്നെ ബോളിവുഡിൽ ആഘോഷം തുടങ്ങിയിരിക്കുകയാണ് . മാർച്ച് 9, 10 ദിവസങ്ങളിലായിട്ടാണ് ആഘോഷം നടക്കുക. ഹോളിയ്ക്ക് 5 ദിവസങ്ങൾക്ക് മുൻപ് തന്നെ ആഘോഷങ്ങൾ തുടങ്ങിയിരിക്കുകയാണ്. ബോളിവുഡ് നടി പ്രിയങ്കയും ഭർത്താവ് നിക്ക് ജോനാസിന്റേയും ഹോളി ആഘോഷ ചിത്രങ്ങൾ ബോളിവുഡ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലാണ്. പ്രിയതമയ്ക്കൊപ്പം നിറത്തിൽ കുളിച്ച് നിൽക്കുന്ന ചിത്രം നിക്ക് തന്നെയാണ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുള്ളത്. അംബാനിയുടെ മകൾ ഇഷ അംബാനി സംഘടിപ്പിച്ച ഹോളി ആഘോഷ പാർട്ടിയിൽ നിന്നുളള ചിത്രമാണിത്.
പ്രിയങ്ക ചോപ്ര, നിക്ക് ജോനാസിനെ കൂടാതെ നടിമാരായ കത്രീന കൈഫും ,ജാക്വിൻ ഫെർണാണ്ടസ്, ഹുമ ഫുറേഷി, നടൻ വിക്കി കൗശലും ഇഷ അംബാനിയുടെ ഹോളി പാർട്ടിയിൽ എത്തിയിരുന്നു. താരങ്ങളുടെ ആഘോഷ ചിത്രങ്ങൾ ബോളിവുഡ് കോളങ്ങളിൽ വൈറലാണ്. നിക്കിനും പ്രിയങ്കയ്ക്കുമൊപ്പമുളള നടി കത്രീന കൈഫിന്റെ ചിത്രവും ഏറെ ചർച്ചയായിട്ടുണ്ട്. ദിവസങ്ങൾക്കു മുൻപ് തന്നെ ഹോളി ആഘോഷിക്കാനായി പ്രിയങ്കയും നിക്കും ഇന്ത്യയിൽ എത്തിയിരുന്നു. വിവാഹ ശേഷമുള്ള ഇരുവരുടേയും രണ്ടാമത്തെ ഹോളിയാണ്. 2018 ഡിസംബർ 1 നായിരുന്നു പ്രിയങ്ക ചോപ്ര-നിക് വിവാഹം.


Click it and Unblock the Notifications











