അഞ്ച് നിലയുള്ള കേക്ക്! ലക്ഷങ്ങൾ വിലയുള്ള ബാഗും വസ്ത്രവും, താരസുന്ദരിയുടെ പിറന്നാൾ ആഘോഷം...
പ്രിയങ്ക ചോപ്രയുടെ 37ാം ജന്മദിനമാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ച വിഷയം. വിവാഹത്തിനു ശേഷമുളള താരത്തിന്റെ ആദ്യ പിറന്നാളാണ് കഴിഞ്ഞ ദിവസം കഴിഞ്ഞു പോയത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

താരത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് താരത്തിന്റെ വസ്ത്രവും ഹാൻഡ് ബാഗുമാണ്. സമൂഹമാധ്യമങ്ങളിലും ഫാഷൻ ലോകത്തും ഇത് ചർച്ച വിഷയമായിരിക്കുകയാണ്.
ഇത് ഭർത്താവ് നൽകിയ പിറന്നാൾ സമ്മാനമാണോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. കേവലം ഒരു ബാഗും വസ്ത്രവുമല്ലിത്. അതിന്റെ വില കേട്ടാൽ ഞെട്ടും. ലിപ്സ്റ്റിക്കുമായി സാമ്യമുളള ബാഗിന്റെ വില 5495 അമേരിക്കൽ ഡോളർ വിലയാണ്. ഇന്ത്യൻ വില 3,78,7785 രൂപയാണ്.
ബാഗിനോടൊപ്പം ചുവന്ന നിറത്തിലുള്ള മിനി ഡ്രസ്സും പ്രിയങ്കയ്ക്ക് സമ്മാനമായി നിക്ക് നൽകിയിരുന്നു. ഡ്രസ്സിന്റെ വിസ 78,785 രൂപയാണ്. താരത്തിന്റെ പിറന്നാൾ ആഘോഷത്തിനായി മുറിച്ച കേക്കും പ്രേക്ഷക ശ്രദ്ധനേടിയിട്ടുണ്ട്. അഞ്ച് നിലകളുള്ള അതിമനോഹരമായ കേക്കായിരുന്നു മുറിച്ചത്.പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില് വൈറലാണ്.


Click it and Unblock the Notifications