എട്ട് ദിവസമായി നിരീക്ഷണത്തിലാണ്, ക്വാറന്റൈൻ അനുഭവം പങ്കുവെച്ച് നടി പ്രിയങ്ക ചോപ്ര
ലോകമെങ്ങും കൊറോണ വൈറസിനെതിരെയുള്ള ജാഗ്രതയിൽ ജീവിക്കുകയാണ് . തിരക്കുകളും മാറ്റിവെച്ച് ജനങ്ങൾ വീടിനുള്ളിൽ ഒതുങ്ങി കൂടുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടു വരുന്നത്. കൊറോണ വൈറസിന്റെ വ്യാപനം ലോക സിനിമ ലോകത്തെ കാര്യമായി ബധിച്ചിട്ടുണ്ട്. സിനിമ ഷൂട്ടിങ്ങുകൾ നിർത്തിവെച്ച് സ്വയം സംരക്ഷണത്തിന്റെ ഭാഗമായി വീടുകളിലാണ്. കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് നടി പ്രിയങ്ക ചോപ്ര വീട്ടുനിരീക്ഷണത്തിലാണ്. ഇപ്പോഴിത ക്വാറന്റൈൻ അനുഭവം പങ്കുവെച്ച് താരം രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് ലൈവിൽ എത്തിയായിരുന്നു ഹൗസ് ക്വാറന്റെൻ ജീവിതത്തെ കുറിച്ച് പറഞ്ഞത്.

ഒരു ഹലോ പറയാൻ വേണ്ടി വന്നതാണ്, എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നതായും ലൈവിലെത്തി പ്രിയങ്ക പറഞ്ഞു. ക്വാറന്റൈൻ ഒരു രസകരമായ അനുഭവമാണ്. നമ്മുടെ ജീവിതങ്ങളെല്ലാം കീഴ്മേൽ മറിഞ്ഞിരിക്കുകയാണ്.ഇത് സിനിമയല്ല, യഥാർഥ ജീവിതമാണ്. ഞാനും നിക്കും കഴിഞ്ഞ ഒരാഴ്ചയായി വീട്ടിനുള്ളിൽ തന്നെയാണ്. ഇത് ഇപ്പോൾ എട്ട് ദിവസം പിന്നിടുകയാണ്. ജീവിതത്തിൽ വളരെ തിരക്കുള്ള ഷെഡ്യൂൾ ഉള്ളവരാണ് ഞങ്ങൾ. എല്ലാം ഒറ്റ നിമിഷങ്ങൾ കൊണ്ട് ഇല്ലാതായി. ജീവിതം മാറി മറിഞ്ഞു. ഒരു പക്ഷെ ഞങ്ങൾക്ക് മാത്രമല്ല എല്ലാവർക്കും ഇതേ അനുഭവം തന്നെയായിരിക്കുമെന്ന് പ്രിയങ്ക പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
ലോകമെമ്പാടും കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിദേശ രാജ്യത്ത് താമസിക്കുന്ന മക്കളെ താരങ്ങൾ നാട്ടിലെത്തിച്ചിരിക്കുകയാണ്. നടി കജോളിന്റെ മകൾ നിസ സിങ്കപ്പൂരില്‍ നിന്നും നാട്ടിലെത്തിയിട്ടുണ്ട്. നടി തന്നെ നേരിട്ടെത്തി കൂട്ടിക്കൊണ്ട് വരുകയായിരുന്നു. സിങ്കപ്പൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് നിസ പഠിക്കുന്നത്.
കൂടാതെ ലണ്ടനില്‍ പഠിക്കുന്ന ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബാബിലും ഇന്ത്യയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ലണ്ടനില്‍ കുടുങ്ങിപ്പോയ ബാബില്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്ക് എത്തിയത്. കൊറോണയുടെ സാഹചര്യത്തില്‍ സിനിമാ ഷൂട്ടിങ്ങുകൾ നിർത്തിവെക്കുകയും തിയേറ്ററുകൾ അടച്ചിട്ടേക്കുകയുമാണ്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇന്ത്യൻ സിനിമ ലോകത്ത് സംഭവിച്ചിരിക്കുന്നത്.
ബോളിവുഡ് ഗായിക കനിക കപൂറിന്റെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ലണ്ടനിലെ നീണ്ട നാൾ തമാസത്തിന് ശേഷം മാർച്ച് 15 നാണ് ഇന്ത്യയിലേയ്ക്ക് മടങ്ങി എത്തിയത്. തിരിച്ചെത്തിയതിനു പിന്നാലെ സുഹൃത്തുക്കൾക്കായി ലക്നൗവിലെ ഒരു ഹോട്ടലിൽ പാർട്ടി സംഘടിപ്പിച്ചിരുന്നു. ഗായികയുടെ രോഗബാധ നിരവധി പേരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
195 പേര്‍ക്ക് ഇന്ത്യയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. ആഗോളതലത്തില്‍ 236,920 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 10,048 മരണം സംഭവിച്ചു. ഇതുവരെ 88,465 പേർക്ക് രോഗവിമുക്തി നേടിയിട്ടുള്ളത്.


Click it and Unblock the Notifications