മകളുടെയും മരുമകന്റെയും പ്രായവ്യത്യാസത്തെക്കുറിച്ച് മധു ചോപ്ര; നിക് ആ​ദ്യം കണ്ടപ്പോൾ പറഞ്ഞത്

കരിയറിലെ താരത്തിളക്കത്തിനൊപ്പം തുടരെ ​ഗോസിപ്പുകൾ തേടി വന്ന നടിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ മുൻനിര നായിക നടിയായിരുന്നു കാലത്ത് നിരവധി വിവാദങ്ങളിൽ താരം അകപ്പെട്ടു. ഷാരൂഖ് ഖാനൊപ്പം ചേർത്ത് വന്ന ​ഗോസിപ്പുകൾ പ്രിയങ്കയുടെ കരിയറിനെ പോലും ബാധിച്ചു. നടി ബോളിവുഡിൽ നിന്നും മാറി ഹോളിവുഡിലേക്ക് ശ്രദ്ധ കൊടുക്കുന്നത് ഇക്കാലഘട്ടത്തിലാണ്. ഹോളിവുഡിലെത്തിയ ശേഷമാണ് തന്റെ ജീവിത പങ്കാളി നിക് ജോനാസിനെ പ്രിയങ്ക കണ്ടെത്തുന്നത്.

പോപ് ​ഗായകനായ നിക് ജോനാസുമായി 2018 ലാണ് പ്രിയങ്ക വിവാഹിതയാകുന്നത്. വിവാഹ സമയത്ത് ഏറെ ചർച്ചയായത് ഇവർ തമ്മിലുള്ള പ്രായ വ്യത്യാസമാണ്. നിക് ജോനാസിന് പ്രിയങ്കയേക്കാൾ പത്ത് വയസ്സ് കുറവാണ്. വിവാഹിതനാകുമ്പോൾ നിക് ജോനാസിന്റെ പ്രായം 26 ആണ്. പ്രിയങ്കയുടെ പ്രായം 36ഉം. ചെറുപ്പക്കാരനായ നിക് ജോനാസുമായുള്ള വിവാഹത്തിന്റെ പേരിൽ പ്രിയങ്കയ്ക്ക് നേരെ ട്രോളുകൾ വന്നു. എന്നാൽ താരം ഇതൊന്നും കാര്യമാക്കിയില്ല.

Nick Jonas  Madhu Chopra

ഇപ്പോഴിതാ നിക് ജോനാസും പ്രിയങ്ക ചോപ്രയും തമ്മിലുള്ള പ്രായ വ്യത്യാസത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയങ്കയുടെ അമ്മ മധു ചോപ്ര. രണ്ട് പേരും നല്ലവരാണ്. പരസ്പരം ശ്രദ്ധിക്കുന്നു. അതിനപ്പുറം ഒന്നുമില്ല. ഞാൻ അക്കാര്യം നോക്കിയിട്ടില്ല. ഞാൻ സന്തോഷവതിയായിരുന്നു. ആഹ്ലാദത്തിലായിരുന്നു. പറയുന്നവർ പറഞ്ഞ് കൊണ്ടിരിക്കുമെന്നും മധു ചോപ്ര വ്യക്തമാക്കി. നിക് ജോനാസിനെ ആദ്യമായി കണ്ടപ്പോൾ സംസാരിച്ച കാര്യങ്ങളെക്കുറിച്ചും മധു ചോപ്ര സംസാരിച്ചു.

ഇന്ത്യയിലേക്ക് വന്നപ്പോൾ നിക് എന്നെ ലഞ്ചിന് കൊണ്ട് പോയി. പ്രിയങ്ക ഒപ്പം ഉണ്ടായിരുന്നില്ല. മകൾക്ക് വേണ്ട പങ്കാളി എങ്ങനെയായിരിക്കണം എന്ന് എന്നോട് ചോദിച്ചു. ഞാൻ എല്ലാ ​ഗുണങ്ങളും നിരത്തി. നിക് എന്റെ കൈ പിടിച്ച് എനിക്ക് ആ വ്യക്തിയാകാൻ പറ്റുമോ എന്ന് ചോദിച്ചെന്നും മധു ചോപ്ര വ്യക്തമാക്കി.
നിക് ജോനാസുമായുള്ള പ്രായ വ്യത്യാസത്തെക്കുറിച്ച് നേരത്തെ പ്രിയങ്ക ചോപ്ര സംസാരിച്ചിട്ടുണ്ട്.

Priyanka Chopra  Nick Jonas

നിക് ഇരുപതുകളിലായതിനാൽ ബന്ധത്തിലേക്ക് കടക്കാൻ ആദ്യം മടിച്ചു. തനിക്ക് വിവാ​ഹം ചെയ്ത് സെറ്റിലാവാനായിരുന്നു താല്പര്യം. ഈ പ്രായത്തിൽ നിക് ജോനാസിന് അതാണോ ആ​ഗ്രഹിക്കുന്നതെന്ന് അറിയില്ലായിരുന്നു. എന്നാൽ അടുത്തറിഞ്ഞപ്പോൾ‌ ഈ ആശങ്കകളെല്ലാം മാറിയെന്നും പ്രിയങ്ക ചോപ്ര വ്യക്തമാക്കി.

2022 ലാണ് വാടക ​ഗർഭപാത്രത്തിലൂടെ പ്രിയങ്ക ചോപ്ര അമ്മയായത്. 39ാം വയസ്സിലാണ് പ്രിയങ്ക അമ്മയായത്. ഇരുപതുകളിലും മുപ്പതുകളുടെ തുടക്കത്തിലും കരിയറിലേക്ക് ശ്രദ്ധ നൽകിയതിനാൽ വൈകിയാണ് നടി കുടുംബ ജീവിതത്തിലേക്ക് കടന്നത്. അതേസമയം നേരത്തെ തന്നെ താരം എ​ഗ് ഫ്രീസിം​ഗ് ചെയ്തിരുന്നു. ക്വാണ്ടികോ എന്ന സീരീസ് ചെയ്യുന്നതിനിടെയാണ് നടി എഗ് ഫ്രീസിംഗ് ചെയ്യുന്നത്.

ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ താരം തുറന്ന് സംസാരിക്കുകയും ചെയ്തു. എഗ് ഫ്രീസിംഗിന്റെ ഘട്ടങ്ങൾ കഠിനകരമായിരുന്നെന്നാണ് പ്രിയങ്ക ചോപ്ര പറഞ്ഞത്.. ഒരു മാസത്തോളം ഇൻജെക്ഷനുകൾ എടുക്കേണ്ടി വന്നു. ഹോർമോണിൽ വരുന്ന വ്യതിയാനങ്ങൾ ബുദ്ധിമുട്ടായിരുന്നെന്നും നടി വ്യക്തമാക്കി.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X