'വേർപിരിയാനല്ല... ഒന്നായത്', ​ഗോസിപ്പുകൾ കാറ്റിൽ പറത്തി നിക്ക്-പ്രിയങ്ക ദാമ്പത്യത്തിന് മൂന്ന് വയസ്

ലോകമെമ്പാടും ആരാധകരുള്ള സെലിബ്രിറ്റി കപ്പിളാണ് പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ്. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് നിക്ക് ജൊനാസും പ്രിയങ്ക ചോപ്രയും ഒന്നായത്. 2018ൽ ആയിരുന്നു ലോകം ആഘോഷിച്ച താര വിവാഹം കെങ്കേമമായി നടന്നത്. ഹിന്ദു-ക്രിസ്ത്യൻ ആചാര പ്രകാരമായിരുന്നും ഇരുവരും ഒന്നായത്. പ്രിയങ്കയെക്കാൾ പത്ത് വയസ് പ്രായം കുറവാണ് നിക്കിന് എന്നത് ഇരുവരുടേയും പ്രണയം ആരംഭിച്ചപ്പോൾ മുതൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. നിരവധി വിമർശനങ്ങളും ഇതേ ചൊല്ലി നിക്കിനും പ്രിയങ്കയ്ക്കും നേരെ ഉണ്ടായി. എന്നാൽ നിക്ക്-പ്രിയങ്ക പ്രണയത്തെ ഒരു തരിപോലും ഈ വിമർശനങ്ങൾ ബാധിച്ചില്ല എന്നതാണ് സത്യം. അന്നും ഇന്നും പരസ്പരം താങ്ങായും തണലായും പ്രോത്സാഹനമായും മൂന്ന് വർഷത്തെ ദാമ്പത്യ ജീവിതം മൂന്നോട്ട് കൊണ്ടുപോവുകയാണ് നിക്ക്-പ്രിയങ്ക ജോഡി.

Also Read: 'മറ്റൊരാളും എന്നെപ്പോലെ കഷ്ടപ്പെടുന്നുണ്ടാകില്ല... അന്നും ഇന്നും ദുഖമാണ്'; കെപിഎസി ലളിത

ഇരുവരും വേർപിരിയാൻ പോകുന്നവെന്ന ​ഗോസിപ്പുകൾ ഇന്റർനെറ്റിൽ ചൂടുള്ള ചർച്ചയാകുമ്പോഴും നിക്കിനൊപ്പം മൂന്നാം വിവാഹ വാർഷികം ആഘോഷമാക്കുന്ന തിരക്കിലാണ് പ്രിയങ്ക. സിനിമാ കഥകൾ പോലെ മനോഹരമാണ് ഇരുവരുടേയും പ്രണയവും വിദേശത്ത് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രിയങ്കയും നിക്കും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പരിചയം പിന്നീട് അടുപ്പത്തിലേക്ക് വഴി മാറി. പരസ്പരം അടുത്ത് വെറും ആറ് മാസത്തിനുള്ളിൽ വിവാഹം എന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തി. പ്രിയങ്കയേക്കാൾ ഉയര കുറവാണ് നിക്കിന് എന്നതും ഇവരുടെ വിവാഹ സമയത്ത് കേട്ട വിമർശനങ്ങളിൽ ഒന്നായിരുന്നു.

Also Read: 'തമ്പിയും മരുമകനും കലക്കി..', ഒന്നാം സ്ഥാനം നിലനിർത്തി സാന്ത്വനം, തൊട്ടുപിന്നിൽ കുടുംബവിളക്ക്!‌‌

ഒന്നായിട്ട് മൂന്ന് വർഷം

അടുത്തിടെ ഇരുവരും വേർപിരിയാൻ പോകുന്നുവെന്ന തരത്തിൽ വ്യാപകമായി വാർത്തകൾ പരന്നിരുന്നു. പ്രിയങ്ക തന്റെ പേരിൽ നിന്നും നിക്കിന്റെ സർ നെയിം ആയ ജൊനാസ് ഒഴിവാക്കിയിരുന്നു. ഇതോടെയാണ് ഇരുവരും വേർപിരിയാൻ പോകുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. സാമന്തയുടെ വിവാഹ മോചന അഭ്യൂഹങ്ങളും പ്രചരിക്കാൻ തുടങ്ങിയത് താരം പേരിനൊപ്പം ചേർത്തിരുന്ന അക്കിനേനി എന്ന നാ​ഗചൈതന്യയുടെ കുടുംബപേര് നീക്കം ചെയ്തതോടെയാണ്. സാമന്തയുടെ കാര്യത്തിൽ പാപ്പരാസികളുടെ ഊഹം ശരിയായിരുന്നുവെങ്കിലും പ്രിയങ്ക-നിക്ക് ബന്ധത്തെ കുറിച്ചുള്ള പ്രവചനം ചീറ്റി പോയി എന്നാണ് പിന്നീടുള്ള ഇരുവരുടേയും സോഷ്യൽമീഡിയ പോസ്റ്റുകൾ വ്യക്തമാക്കുന്നത്.

വിവാഹ മോചന വാർത്തകൾ

സാമന്തയുടെ വഴിയെ പ്രിയങ്കയും നീങ്ങുന്നുവെന്നാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. ഈ വാർത്തകൾ പ്രചരിക്കുന്നതിനിടയിൽ തന്നെ നിക്കിന് വേണ്ടി നെറ്റ്ഫ്‌ളിക്‌സിന്റെ ദ ജൊനാസ് ബ്രദേഴ്‌സ് ഫാമിലി റോസ്റ്റ് പരിപാടിയില്‍ പ്രിയങ്ക പങ്കെടുക്കുകയും അവിടെ വെച്ച് പ്രിയങ്ക നിക്കിനെ കുറിച്ച് സംസാരിക്കുന്ന വീഡിയോയും പ്രിയങ്ക തന്നെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. വീഡിയോയിൽ പ്രിയങ്ക നിക്കിനേയും അദ്ദേഹത്തിന്റെ കുടുംബത്തിലെ സഹോദരങ്ങൾ അടക്കമുള്ളവരേയും റോസ്റ്റ് ചെയ്യുന്നതും വീഡിയോയിൽ കാണാമായിരുന്നു. നിക്കുമായുള്ള തന്റെ ദാമ്പത്യ ജീവിതം എത്രത്തോളം കെട്ടുറപ്പുള്ളതാണെന്ന് പല അഭിമുഖങ്ങളിലും പ്രിയങ്ക വ്യക്തമാക്കിയിട്ടുണ്ട്. ജോലി തിരക്കുകൾക്കിടയിൽ തങ്ങളുടെ പരസ്പര സ്നേഹത്തിന് വേണ്ടി കുറച്ച് സമയം നീക്കിവെക്കാൻ നിക്ക് എന്നും സഹായിക്കാറുണ്ടെന്നും. തങ്ങളുടെ പ്രൊഫഷണൽ കാര്യങ്ങളിൽ ഇരുവരും തലയിടുകയോ അഭിപ്രായങ്ങൾ പങ്കുവെക്കുകയോ ചെയ്യാറില്ലെന്നും പ്രിയങ്ക മുമ്പ് പറഞ്ഞിരുന്നു.

Recommended Video

Priyanka chopra's natural hair mask
ആഘോഷങ്ങൾ ലണ്ടനിൽ

മറ്റെന്തിനെക്കാളും പരസ്പരമുള്ള അഭിപ്രായങ്ങൾക്കാണ് മുൻ​ഗണന നൽകാറുള്ളതെന്നും പ്രിയങ്ക വ്യക്തമാക്കി. ലണ്ടനിലായിരുന്നു പ്രിയങ്കയുടേയും നിക്കിന്റേയും മൂന്നാം വിവാഹ വാർഷിക ആഘോഷങ്ങൾ. മനോഹരമായി അലങ്കരിച്ച മെഴുകുതിരികൾക്കിടയിൽ ഇരിക്കുന്ന പ്രിയങ്കയുടെ വീഡിയോയും 'മൂന്ന് വർഷം' എന്നെഴുതികൊണ്ട് വിവാഹ വാർഷിക ദിനത്തിൽ നിക്ക് ജൊനാസ് പങ്കുവെച്ചിരുന്നു. ഇരുവരും വിവാഹ വാർഷിക ആഘോഷത്തിനായി ഒരുക്കിയ ഇടത്ത് 'ഫോർഎവർ' എന്നും വെള്ള നിറത്തിൽ ദീപങ്ങളാൽ അലങ്കരിച്ച് എഴുതി ചേർത്തിരുന്നു. പ്രിയങ്കയും വിവാഹ വാർഷിക ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കിട്ടിരുന്നു. ബോളിവുഡ്, ഹോളിവുഡ് സെലിബ്രിറ്റികളടക്കം നിരവധി പേർ നിക്കിനും പ്രിയങ്കയ്ക്കും വിവാഹ വാർഷിക ആശംസകൾ നേർന്നു.

More from Filmibeat

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X