പ്രിയങ്ക ചോപ്രയും ഭർത്താവും വേർപിരിയുന്നോ, സംശയങ്ങൾക്ക് മറുപടിയുമായി നിക്കിന്റെ പുതിയ ഇൻസ്റ്റഗ്രാം വീഡിയോ

സിനിമ കോളങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ചയാവുന്നത് പ്രിയങ്ക ചോപ്രയുടെ പേര് മാറ്റത്തെ കുറിച്ചാണ്. കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്ന് ഭർത്താവ് നിക്കിന്റെ പേര് താരം ഒഴിവാക്കിയിരുന്നു. ഇത് ആരാധകരേയും സിനിമ ലോകത്തേയും ഏറെ ഞെട്ടിച്ചിരുന്നു. പേര് മാറ്റത്തിന് പിന്നാലെ തന്നെ താരങ്ങളുടെ വേർപിരിയലും ചർച്ചയാവുകയായിരുന്നു. എന്നാൽ പേര് മാറ്റാത്തെ കുറിച്ചുള്ള വ്യക്തമായ കാരണം ഇനിയും പുറത്ത് വന്നിട്ടില്ല.

അതേസമയം വിവാഹമോചനം ചർച്ചയാവുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നിക് ജോനാസിന്റെ ഇൻസ്റ്റഗ്രാം വീഡിയോ ആണ്. താരങ്ങളുടെ ഡിവോഴ്സുമായി ബന്ധപ്പെട്ടുള്ള ചർച്ച പുരോഗമിക്കുമ്പോഴാണ് പുതിയ വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇതോടെ വിവാഹ മോചനവാർത്തയ്ക്ക് മറുപടി കിട്ടിയിരിക്കുകയാണ്.

പ്രിയങ്ക-നിക് വിവാഹ മോചനം

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന വീഡിയോ ആണ് നിക് പങ്കുവെച്ചിരിക്കുന്നത്. ഇതിന് കമന്റുമായി പ്രിയങ്ക എത്തിയിട്ടുണ്ട്. നിക്കിന്റെ ബോഡിയേയും വർക്കൗട്ടിനേയും പുകഴ്ത്തുന്ന തരത്തിലുള്ള കമന്റാണ് പ്രിയങ്ക ചെയ്തിരിക്കുന്നത്. ഇതോടെ താരങ്ങളുടെ വേർപിരിയൽ വാർത്തയ്ക്ക് ഒരു അവസാനമായിരിക്കുകയാണ്. താരങ്ങളുടെ വേർപിരിയൽ വാർത്ത സിനിമ കോളങ്ങളിൽ വലിയ ചർച്ചയാവുന്ന സമയത്താണ് നിക്കിന്റ പോസ്റ്റിന് കമന്റുമായി പ്രിയങ്ക എത്തുന്നത്. ഇത് പാപ്പരാസികൾക്ക് നടി നൽകുന്ന മറുപടിയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അതേസമയം വേർപിരിയലിനെക്കുറിച്ചുള്ള ചർച്ചകളോട് നിക്കും പ്രിയങ്കയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

അമ്മയുടെ  പ്രതികരണം

അതേസമയം വിവാഹമോചന വാർത്തയെ കുറിച്ച് പ്രതികരിച്ച് പ്രിയങ്കയുടെ അമ്മ മധു ചോപ്ര രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ പ്രചരിക്കുന്ന കാര്യങ്ങൾ തികച്ചും അസംബന്ധമാണെന്നും എല്ലാം വെറും അഭ്യൂഹങ്ങൾ ആണെന്നുമാണ് മധു ചോപ്ര പറയുന്നത്. ദേശീയ മാധ്യമത്തിനോടാണ് മധു ചോപ്ര പ്രതികരിച്ചത്. പ്രിയങ്കയുടെ ഒരു സുഹൃത്തും ഇതേക്കുറിച്ച് ഇന്ത്യ ടുഡേയോടാണ് പ്രതികരിച്ചിരുന്നു. വാര്‍ത്തകള്‍ അത്ഭുതപ്പെടുത്തുന്നു എന്നാണ് സുഹൃത്ത് പറഞ്ഞത്. വരും സിനിമകളില്‍ പ്രിയങ്ക എന്ന പേര് മാത്രം ഉപയോഗിക്കണം എന്നതിനാലാണ് പേര് മാറ്റിയതെന്നാണ് സുഹൃത്ത് പറയുന്നത്.ജൊനാസ് എന്നത് മാത്രമല്ല, ചോപ്ര എന്ന സ്വന്തം കുടുംബപ്പേരും പ്രിയങ്ക മാറ്റിയിട്ടുണ്ടെന്നും സുഹൃത്ത് ചൂണ്ടിക്കാട്ടി.

വിവാദം

ഇതിന് മുൻപും പ്രിയങ്ക ചോപ്രയും നിക്കും വേർപിരിയുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരും അധികം കാലം മുന്നോട്ട് പോകില്ലെന്നും അടുത്ത 10 വർഷത്തിനുള്ളിൽ ബന്ധം വേർപിരിയുമെന്ന് നടനും നിർമ്മാതാവുമായ കമാൽ റാഷിജ് ഖാൻ പറഞ്ഞിരുന്നു. ട്വിറ്ററിലുടെയായിരുന്നു കെആർകെയുടെ പ്രവചനം. ഇതിനെ തുടർന്ന് വിമർശനവുമായി ആരാധകർ രംഗത്ത് എത്തിയിരുന്നു. പണത്തിന് വേണ്ടിയാണ് പ്രിയങ്ക നിക്കിനെ വിവാഹം കഴിച്ചതെന്നുള്ള ആരോപണവും കല്യാണ സമയത്ത് ഉയർന്നിരുന്നു. എന്നാൽ അതിനൊന്നും ചെവി കൊടുക്കാതെ തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു താരങ്ങൾ.

Recommended Video

Priyanka chopra's natural hair mask
പ്രണയ വിവാഹം

ബോളിവുഡ് ഹോളിവുഡ് കോളങ്ങളിൽ ഏറ്റവും കുടുതൽ ചർച്ചയായ താരവിവാഹമായിരുന്നു ഇവരുടേത് . പ്രിയങ്കയെക്കാൾ 10 വയസ് കുറവാണ് നിക്കിന്. താരങ്ങളുടെ പ്രായവ്യത്യാസം ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. പ്രണയ വിവാഹമായിരുന്നു താരങ്ങളുടേത്.2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക്കും പ്രിയങ്കയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുക്കുകയും ചെയ്തു. തുടർന്ന് പ്രണയത്തിലാവുകയും 2018 ഡിസംബറിൽ വിവാഹിതരാവുകയുമായിരുന്നു. 1, 2 തീയതികളിൽ ജോധ്പൂരിൽ വെച്ചായിരുന്നു വിവാഹം. ഹിന്ദു, ക്രിസ്തീയ ആചാരവിധി പ്രകാരം നടന്ന ചടങ്ങളിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. മൂന്നാം വിവാഹ വാർഷികത്തിലേയ്കക് കടക്കുമ്പോഴാണ് വിവാഹമോചനത്തെ കുറിച്ചുള്ള വാർത്ത ചർച്ചയാവുന്നത്.

Read more about: priyanka chopra nick jonas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X