ജീവിതത്തിലെ മനോഹരമായ നിമിഷം, ആദ്യ ഡേറ്റിനെ കുറിച്ച് താരങ്ങൾ, ഇനിയുമുണ്ട് ഒരുപാട് രാത്രികൾ
വൻ വിവാദം സൃഷ്ടിച്ച ഒരു താര വിവാഹമായിരുന്നു നടി പ്രിയങ്ക ചോപ്രയുടേയും ഹോളിവുഡ് ഗായകൻ നിക് ജോനാസിന്റേയും. പ്രണയ വിവാഹങ്ങൾ ആഘോഷമാറുളള സിനിമ മേഖലയിൽ ഇവരുടെ വിവാഹം വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ ബന്ധം അധികം നാൾ നീണ്ടു പോകില്ലെന്ന് പലരും വിധി എഴുതി. പ്രിയങ്ക- നിക് വിവാഹത്തെ എതിർക്കാനുള്ള പ്രധാന കാരണം വയസ്സ തന്നെയായിരുന്നു. പ്രിയങ്കയെക്കാൾ 10 വയസ്സിന് ഇളയതാണ് നിക്ക്. ഇത് ബോളിവുഡ് ഹോളിവുഡ് സിനിമ ലോകത്ത് വലിയ ചർച്ച വിഷയമായി. ഇന്ത്യൻ സിനിമ ലോകത്തേക്കാലും ഹോളിവുഡിലായിരുന്നു ഇത് വലിയ പ്രശ്നം സൃഷ്ടിച്ചത്.
വിവാദങ്ങക്കും വിമർശനങ്ങൾക്കും ചെവി കൊടുക്കാതെ 2018 ഡിസംബർ ആദ്യവാരം ഇരുവരും വിവാഹിതരാകുകയായിരുന്നു. പാപ്പരാസികളുടെ വായടപ്പിക്കുന്ന തരത്തിലുള്ള സന്തോഷകരമായ ജീവിതമായിരുന്നു ഇവരുടേത്. വിവാഹം കഴിഞ്ഞ് 1 വർഷം പിന്നീടുമ്പോഴും ഇവരുടെ റൊമാൻസിന് ഒരു കുറവും സംഭവിച്ചിട്ടില്ല. ഇപ്പോഴിത മനോഹരമായ ആദ്യ ഡേറ്റിന്റെ രണ്ടാം വാർഷികം ആഘോഷിക്കുകയാണ് താരങ്ങൾ . സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ പോസ്റ്റ് പങ്കുവെച്ചു കൊണ്ടായിരുന്നു ഇരുവരും മനോഹരമായ ഡേറ്റിനെ കുറിച്ച് പങ്കുവെച്ചത്.

ഈ സുന്ദരിയായ സ്ത്രീയും ഞാനും ആദ്യമായി ഡേറ്റ് ചെയ്തത് രണ്ട് വർഷം മുമ്പുള്ള ഈ ദിവസമാണ്. ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ രണ്ട് വർഷങ്ങൾ. ജീവിതകാലം മുഴുവനും ഇങ്ങനെ ചെലവഴിക്കാനുളള ഭാഗ്യം എനിക്കുണ്ടാകുമെന്ന് കരുതുന്നു. ബേബി നിന്നെ ഞാൻ സ്നേഹിക്കുന്നു. സന്തോഷകരമായ രണ്ടാം വർഷ ആശംസകൾ അറിയിക്കുന്നു... നിക് കുറിച്ചു. പ്രിയങ്കയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു നിക്കിന്റ ആശംസ.

പ്രിയപ്പെട്ടവന് ആശംസ നേർന്ന് പ്രിയങ്കയും രംഗത്തെത്തിയിരുന്നു. നിക്കിനോടൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നും പ്രിയങ്കയുടേയും ആശംസ. പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെ... രണ്ട് വർഷം മുൻപ് നമ്മൾ ഒന്നിച്ചുള്ള ആദ്യത്തെ ചിത്രമെടുത്തു. അതിനുശേഷമുള്ള ഓരോ ദിവസവും അത്രയേറെ സന്തോഷമാണ് നീ എനിക്ക് നൽകിയത്. നിക്ക് ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു. ഒന്നിച്ചുള്ള നമ്മുടെ ജീവിതം മനോഹരമാക്കിയതിന് നന്ദി. ഇനിയും ഒരുപാട് ഡേറ്റ് നൈറ്റ്സ ഉണ്ടാകട്ടെ. പ്രിയങ്ക കുറിച്ചു.

എല്ലാവരേയും അസൂയപ്പെടുത്തുന്ന ജീവിതമാണ് ഇവരുടേത്. എല്ലാവർക്കും അറിയേണ്ടത് ഇവരുടെ സന്തോഷകരമായ ജീവിത രഹസ്യത്തെ കറിച്ചാണ്. ഒരിക്കൽ ഇത് പ്രിയങ്ക വെളിപ്പെടുത്തുകയും ചെയ്തിരുന്നു.താനും നിക്കും തമ്മിലിള്ള ഉടമ്പടിയാണെന്നാണ് നടി അന്ന് പറഞ്ഞത്.ഹിന്ദുസ്ഥാൻ ടൈസിന് നൽകിയ അഭമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകത്തിന്റെ ഏത് കോണിലായാലും നിരന്തരം സമ്പർക്കം പുലർത്താറുണ്ട്. വീഡിയോ കോളിലൂടേയും മറ്റും ബന്ധപ്പെടാറുണ്ട്. അതുപോലെ തന്നെ രണ്ട് മൂന്ന് ആഴ്ചകൾക്കപ്പുറം തമ്മിൽ കാണാതെ ഇരിക്കാറില്ല- പ്രിയങ്ക പറഞ്ഞു.

എന്റെ ആഗ്രഹം എന്താണെന്നും അത് മനസ്സിലാക്കുന്ന ആളെ വിവാഹം കഴിക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. ജോലിയെ ഏറെ പ്രധാന്യത്തോടെ കാണുന്ന ആളുകളാണ് തങ്ങൾ. തങ്ങൾ രണ്ടു പേരും. ജീവിതത്തിൽ കഠിനാധ്വാനം ചെയ്ത് വിജയിച്ചവരാണ്. കൂടാതെ പരസ്പരം പിന്തുണയ്ക്കാറുണ്ടെന്നും പ്രിയങ്ക പറഞ്ഞു. 2017 ലെ മെറ്റ് ഗാല വേദിയിൽ വെച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു.


Click it and Unblock the Notifications











