'അവർക്ക് പരസ്പരമുള്ള താൽപര്യം കുറഞ്ഞു, ബന്ധം പഴയതുപോലെയല്ല'; നിക്കിനേയും പ്രിയങ്കയേയും കുറിച്ച് ജോത്സ്യൻ!
ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. സിനിമാ മേഖലയില്‍ തന്നെ തിരക്കുള്ള മുന്‍നിര നായികമാരില്‍ ഒരാള്‍. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു പ്രിയങ്കയും നിക്ക് ജോനാസും വിവാഹിതരായത്.
2018ൽ രാജകീയ പ്രൗഢിയോടെയാണ് ഇരുവരും വിവാഹിതരായത്. രണ്ട് വ്യത്യസ്ത സംസ്കാരങ്ങളുടെ കൂടിച്ചേരൽ ആയതുകൊണ്ട് തന്നെ താരങ്ങളുടെ വിവാഹം എല്ലായിടത്തും ചർച്ച ചെയ്യപ്പെട്ടു. അടുത്തിടെ ഇരുവരും വേര്‍പിരിയുന്നു എന്ന വാര്‍ത്ത കാട്ടുതീപോലെ പടർന്നിരുന്നു.
തന്റെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് നിക്കിന്റെ കുടുംബ പേരായ ജോനാസ് പ്രിയങ്ക നീക്കിയിരുന്നു. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. ഇതോടെ പലതരത്തിലുള്ള പ്രചരണങ്ങളും തുടങ്ങി. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ പ്രിയങ്കയുടെ അമ്മ വൈകാതെ രംഗത്ത് എത്തി. ഇതെല്ലാം അസംബന്ധങ്ങളാണ് എന്നാണ് പ്രിയങ്കയുടെ അമ്മ മാധു ചോപ്ര അന്ന് പ്രതികരിച്ചത്.

ഇപ്പോഴിതാ പ്രിയങ്ക-നിക്ക് വിവാഹ ജീവിതത്തിൽ കല്ലുകടികൾ ഉണ്ടോയെന്നത് സംബന്ധിച്ച് പ്രമുഖ ജ്യോതിഷി പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി നടത്തിയ വെളിപ്പെടുത്തലുകളാണ് ശ്രദ്ധനേടുന്നത്. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളും നക്ഷത്രങ്ങളും അടിസ്ഥാനമാക്കിയാണ് ജഗന്നാഥ് ഗുരുജി താരദമ്പതികളുടെ ദാമ്പത്യത്തെ കുറിച്ച് സംസാരിച്ചത്.
'അവരുടെ ബന്ധം പഴയതുപോലെയല്ല. ക്രമേണ അവർക്ക് പരസ്പരം താൽപര്യം കുറയുന്നു. പ്രത്യേകിച്ച് നിക്കിനെക്കുറിച്ച് പറയുമ്പോൾ... ഇരുവരും തങ്ങളുടെ ബന്ധം കൂടുതൽ ശക്തമാക്കാൻ സമയമെടുക്കുന്നു. എന്നാൽ ഇപ്പോൾ വിവാഹമോചനത്തിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല. അതേസമയം അവർ വേർപിരിയാനുള്ള സാധ്യത അമ്പത് ശതമാനമാണ്.'
'അവരുടെ ദാമ്പത്യത്തിൽ ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടാകും. അതുകൊണ്ട് വേർപിരിയലിലേക്ക് നീങ്ങിയേക്കാം. പക്ഷെ അത് സൗഹാർദ്ദപരമായിരിക്കും. 2023 ഡിസംബറിന് ശേഷം അവരുടെ കുടുംബജീവിതത്തിൽ കല്ലുകടികൂടാൻ സാധ്യതയുണ്ടെന്നും വേർപിരിയാനുള്ള ശ്രമം ആദ്യം നിക്കിന്റെ ഭാഗത്ത് നിന്നാണ് ഉണ്ടാകാൻ സാധ്യതയെന്നും', ജ്യോതിഷി പറയുന്നു. ഇരുവർക്കും മാൽട്ടി എന്നൊരു മകൾ കൂടി ഇപ്പോഴുണ്ട്.
വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞിന് പ്രിയങ്ക ജന്മം നൽകിയത്. ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂർ, ഹർമാൻ ബാവ്ജെ എന്നിവരുമായി പ്രിയങ്ക ഡേറ്റിങ്ങിലാണെന്ന വാർത്തകൾ മുൻകാലങ്ങളിൽ പുറത്ത് വന്നിരുന്നു. ഇതിൽ ഹർമാനും പ്രിയങ്കയും വിവാഹിതരാകുന്നു എന്നുവരെ വാർത്തകൾ എത്തി.
പക്ഷെ ഇക്കാര്യങ്ങളിലൊന്നും പ്രിയങ്ക ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരുന്നില്ല. ഒരു കാലത്ത് പ്രിയങ്കയുടെ പേരിനൊപ്പം കിങ് ഖാന്റെ പേര് പോലും ചേർത്ത് വാർത്തകൾ വന്നിരുന്നു.

തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്ന് പിന്നീട് ഷാരൂഖ് തന്നെ തുറന്ന് പറഞ്ഞു. നിക് ജോനാസിന് മുമ്പ് തനിക്ക് കാമുകന്മാരുണ്ടായിട്ടുണ്ടെന്നും അവരെല്ലാം മികച്ചവരായിരുന്നു എന്നും പ്രിയങ്ക ഒരിക്കൽ പറഞ്ഞിരുന്നു. കാമുകൻമാരെല്ലാം ഗംഭീര വ്യക്തിത്വത്തിന് ഉടമകളായിരുന്നു എന്നും നടി പറഞ്ഞിരുന്നു.
നിക് ജൊനാസിനെ പരിചയപ്പെടുന്ന സമയത്ത് താന്‍ മറ്റൊരു പ്രണയബന്ധത്തിലായിരുന്നെന്നും പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. പ്രായവ്യത്യാസമുള്ളതിനാല്‍ നിക്കില്‍ നിന്ന് അകന്നുമാറാന്‍ താന്‍ ശ്രമിച്ചുവെന്നും പ്രിയങ്ക പറഞ്ഞു. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ലോസ്ആഞ്ചലസിലെ ആഢംബര ഭവനത്തിലാണ് പ്രിയങ്ക താമസിക്കുന്നത്. ഏഴ് ബെഡ് റൂമുകളും 11 ബാത്ത്‌റൂമുകളുമുള്ള ഈ ബംഗ്ലാവിന് 144 കോടി രൂപ വില വരും.


Click it and Unblock the Notifications