'നൂറ് ദിവസത്തോളം എൻഐസിയുവിൽ, ആ ദിവസങ്ങൾ റോളകോസ്റ്റർ യാത്രപോലെ'; മകൾക്കൊപ്പം പ്രിയങ്കയും നിക്കും!
സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. ഇരുവരും ഇക്കഴിഞ്ഞ ജനുവരിയിലാണ് മാതാപിതാക്കളായത്. വാടക ഗർഭധാരണത്തിലൂടെ മകൾ പിറന്ന വിവരം പ്രിയങ്കയും നിക്കും തന്നെയാണ് സോഷ്യൽമീഡിയ വഴി അറിയിച്ചത്.
മാൽട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് ദമ്പതികൾ കുഞ്ഞിന് പേരിട്ടത്. സംസ്‍കൃതത്തിൽ നിന്ന് ഉത്സഭവിച്ച വാക്കാണ് മാൽട്ടി. സുഗന്ധമുള്ള പുഷ്‍പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് അർഥം. കടലിലെ നക്ഷത്രം എന്ന അർഥമുള്ള സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നുള്ള വാക്കും കുഞ്ഞിന് പേരായി സ്വീകരിച്ചു.
യേശു ക്രിസ്‍തുവിന്റെ മാതാവായ മേരി എന്ന അർഥവും പ്രിയങ്കയുടെ കുഞ്ഞിന്റെ പേരിനുണ്ട്.
കുഞ്ഞ് പിറന്ന മാസങ്ങളായിട്ടും ദമ്പതികൾ ഫോട്ടോയൊന്നും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നില്ല. എന്നാൽ മാതൃദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പിനൊപ്പമാണ് മകൾക്കൊപ്പമുള്ള ചിത്രം പ്രിയങ്കയും നിക്കും പങ്കുവെച്ചത്.
കുഞ്ഞ് പിറന്ന ശേഷം നൂറ് ദിവസത്തോളം എൻഐസിയുവിലായിരുന്നുവെന്നും ആ ദിവസങ്ങളിലൂടെ കടന്നുപോകാൻ പ്രയാസപ്പെട്ടുവെന്നുമാണ് താരദമ്പതികൾ കുറിച്ചിരിക്കുന്നത്.
പ്രിയങ്ക തന്നെ അതിശയിപ്പിച്ച അത്ഭുതപ്പെടുത്തിയ ഒരു അമ്മയാണെന്നും ഭർത്താവ് നിക്ക് സോഷ്യൽമീഡിയയിൽ കുറിച്ചു.

മകളെ കുറിച്ച് മാതൃദിനത്തിൽ പ്രിയങ്ക കുറിച്ചത് ഇങ്ങനെയായിരുന്നു... 'ഈ മാതൃദിനത്തിൽ ഈ കഴിഞ്ഞ കുറച്ച് മാസങ്ങളെക്കുറിച്ചും ഞങ്ങൾ സഞ്ചരിച്ച റോളർകോസ്റ്റർ യാത്രയെ കുറിച്ചും പറയാതിരിക്കാൻ കഴിയില്ല.'
'മുമ്പ് നിരവധി ആളുകൾ അനുഭവിച്ചിട്ടുള്ള കാര്യം ഞങ്ങളും അനുഭവിച്ചു. എൻഐസിയുവിൽ നൂറിൽ അധികം ദിവസങ്ങൾ കഴിഞ്ഞ ശേഷം ഞങ്ങളുടെ കൊച്ചുപെൺകുട്ടി ഒടുവിൽ വീട്ടിലെത്തി.'
'ഓരോ കുടുംബത്തിന്റെയും യാത്ര വ്യത്യസ്തമാണ്. ഒരു നിശ്ചിത തലത്തിലുള്ള വിശ്വാസം ആവശ്യമാണ്. ഞങ്ങൾ കടന്നുപോയത് വെല്ലുവിളി നിറഞ്ഞ ഏതാനും മാസങ്ങളിലൂടെയായിരുന്നുവെങ്കിലും ഓരോ നിമിഷവും എത്രമാത്രം വിലപ്പെട്ടതാണെന്ന് ഞങ്ങൾ മനസിലാക്കി.'

'ഞങ്ങളുടെ കുഞ്ഞ് ഒടുവിൽ വീട്ടിലെത്തിയതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. കൂടാതെ ഓരോ ചുവടിലും നിസ്വാർത്ഥമായി പ്രവർത്തിച്ച ഓരോ ഡോക്ടർമാർക്കും നഴ്‌സുമാർക്കും സ്പെഷ്യലിസ്റ്റുകൾക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നു.'
'ഞങ്ങളുടെ അടുത്ത അധ്യായം ഇപ്പോൾ ആരംഭിക്കുന്നു. എന്റെ ജീവിതത്തിലും പുറത്തുമുള്ള എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ. നിങ്ങൾ ഇത് വളരെ എളുപ്പമുള്ളതാക്കുന്നു. എന്നെ ഒരു അമ്മയാക്കി മാറ്റിയതിന് നന്ദി നിക്ക് ജൊനാസ്... നിന്നെ ഞാൻ സ്നേഹിക്കുന്നു...' പ്രിയങ്ക ചോപ്ര കുറിച്ചു.
താരങ്ങളുടെ സോഷ്യൽമീഡിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതോടെ തുടർന്നുള്ള യാത്രയ്ക്ക് ആശംസകൾ അറിയിച്ച് ബോളിവുഡ്-ഹോളിവുഡ് സെലിബ്രിറ്റികളും ആരാധകരുമെത്തി.

2018 ഡിസംബർ ഒന്നിനാണ് പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസും വിവാഹിതരായത്. ആറ് മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഭർത്താവിനൊപ്പം യുഎസിലാണ് നിലവിൽ പ്രിയങ്ക ചോപ്രയുടെ താമസം.
വാടക ഗർഭധാരണത്തിലൂെട കുഞ്ഞ് പിറന്നപ്പോൾ ദമ്പതികൾ ഇങ്ങനെ എഴുതി... 'വാടക ഗർഭധാരണത്തിലൂടെ ഞങ്ങൾ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്‌തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുകയാണ്. ഈ പ്രത്യേക സമയത്ത് കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഞങ്ങൾക്ക് സ്വകാര്യത ആവശ്യമാണ്' എന്നായിരുന്നു കുറിപ്പ്.
അതിനാൽ തന്നെ കുഞ്ഞിന്റെ ചിത്രങ്ങളൊന്നും താരദമ്പതികൾ പുറത്തുവിട്ടിരുന്നില്ല.
Recommended Video

കുഞ്ഞ് ആണോ, പെണ്ണോ എന്നത് പോലും വളരെ നാളുകൾക്ക് ശേഷമാണ് ഇരുവരും വെളിപ്പെടുത്തിയത്. കീനു റീവ്സ് അഭിനയിച്ച ദി മാട്രിക്സ് റിസറക്ഷൻസിൽ സതി എന്ന കഥാപാത്രത്തെ പ്രിയങ്ക അടുത്തിടെ അവതരിപ്പിച്ചിരുന്നു.
സിറ്റാഡൽ സീരീസാണ് പ്രിയങ്കയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയ്ക്ക് വേണ്ടി പാട്രിക് മോറനും റുസ്സോ സഹോദരന്മാരും ചേർന്നാണ് അമേരിക്കൻ ഷോ നിർമിച്ചത്.
മാട്രിക്‌സ് റിസറക്ഷൻസ് ആണ് പ്രിയങ്കയുടെ ഒടുവിലത്തെ ഹോളിവുഡ് ചിത്രം.


Click it and Unblock the Notifications