രണ്ട് കോടിയോ ആറ് ഹോട്ട് സുന്ദരിമാരോ! പ്രിയങ്കയ്ക്ക് കിടിലൻ മറുപടി നൽകി കപിൽ
ബോളിവുഡിലെ ഏറ്റവും ജനപ്രിയഷോയാണ് കപിൽ ശർമ അവതാരകനായി എത്തുന്ന കപിൽ ഷോ. നർമ്മത്തിന് പ്രധാന്യം നൽകി കൊണ്ടാണ് ഷോ ഒരുക്കിയിരിക്കുന്നത്. ഇപ്പോശ്‍ ബോളിവുഡ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലാകുന്നത് നടി പ്രിയങ്ക ചോപ്ര എത്തിയ എപ്പിസോഡായിരുന്നു. തന്റെ പുതിയ ചിത്രമായ 'സ്‌കൈ ഈസ് പിങ്കി'ന്റെ പ്രചരണാര്‍ഥമാണ് പ്രിയങ്ക പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

പരിപാടിക്കിടെ പ്രിയങ്ക കപിലിനോട് ചോദിച്ച ചോദ്യവും അതിന് ലഭിച്ച ഉത്തരവുമാണ് ഇപ്പോൾ വൈറലാകുന്നത്. രണ്ട് കോടി രൂപ വേണോ അതോ ആറ് ഹോട്ട് സുന്ദരിമാർക്കൊപ്പം മാലിയിൽ അവധി ആഘോഷിക്കണോ എന്നായിരുന്നു താരത്തിന്റെ ചോദ്യം. രണ്ട് കോടി രൂപ മതിയെന്നായിരുന്നു കപിലിന്റെ ഉത്തരം. ഇത് വിശ്വാസിക്കാൻ അൽപം ബുദ്ധിമുട്ടാണെന്നായിരുന്നു പ്രിയങ്കയുടെ നിലപാട്. ഒടുവിൽ തന്റെ തീരുമാനത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തി താരം. ഇത് എല്ലാവരേയും ഞെട്ടിച്ചു.
രണ്ട് കോടി രൂപ തിരഞ്ഞെടുക്കാനുളള കാരണം വ്യക്തമാക്കി.ആറ് ഹോട്ട് സുന്ദരിമാരുമൊത്തുള്ള മാലദ്വീപ് വെക്കേഷന്‍ അറുപതിനായിരം രൂപയ്ക്ക് തനിക്ക് ക്രമീകരിക്കാവുന്നതേയുളളൂ എന്നുമായിരുന്നു കപിലിന്റെ മറുപടി. അവതാരകന്റെ മറുപടി പ്രേക്ഷകരേയും പ്രിയങ്കയേയും ചിരി പടർത്തിയിട്ടുണ്ട്. ഒക്ടോബർ 11 നാണ് പ്രിയങ്കയുടെ സ്കൈ ഈസ് പിങ്ക് എന്ന ചിത്രം പ്രദർശനത്തിനെത്തുന്നത്. വിവാഹത്തിനു ശേഷം പുറത്തു വരുന്ന ആദ്യ ചിത്രമാണിത്. പ്രിയങ്കയെ കൂടാതെ ഫര്‍ഹാന്‍ അക്തര്‍, സൈറ വാസിം, രോഹിത് സറഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications