പ്രിയങ്ക ചോപ്ര പാര്‍ട്ടിയില്‍ ധരിച്ച ആഭരണത്തിന്റെ വില 9.5 കോടി! വസ്ത്രത്തിന്റെ വിലയും ഞെട്ടിക്കും!!

ലോകസുന്ദരി പ്രിയങ്ക ചോപ്രയുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ബിടൗണിലെ ഇപ്പോഴത്തെ പ്രധാന വിഷയം. ഏറെ കാലമായി പ്രണയത്തിലായിരുന്ന പ്രിയങ്കയും കാമുകന്‍ നിക്ക് ജോണ്‍സും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പരമ്പരാഗതമായ ഇന്ത്യന്‍ ശൈലിയിലായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയം.

താരവിവാഹവും പരമ്പരാഗതമായ ശൈലിയില്‍ തന്നെ നടത്തനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 1 വരെ ജോധ്പൂരില്‍ നിന്നും വിവാഹം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജകീയ രീതിയില്‍ നടക്കുന്ന വിവാഹത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെല്ലാം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ പ്രിയങ്കയുടെ ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടി നടത്തിയിരുന്നു.

priyanka-chopra

തൂവെള്ള നിറമുള്ള വസ്ത്രത്തിലായിരുന്നു പാര്‍ട്ടിയില്‍ പ്രിയങ്ക പങ്കെടുത്തത്. ഇതിന് 4.4 ലക്ഷം രൂപ വില ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സിംപിള്‍ ലുക്കിലായിരുന്നു പ്രിയങ്ക എത്തിയതെങ്കിലും നടിയുടെ ആഭരണങ്ങളുടെ വില കേട്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. ഏകദേശം 8 കോടിയോളം രൂപ വില വരുന്ന ടിഫാനി ആഭരണങ്ങളായിരുന്നു പ്രിയങ്ക ബ്രൈഡല്‍ പാര്‍ട്ടിയില്‍ അണിഞ്ഞിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2.1 കോടി രൂപ വില വരുന്ന എന്‍ഗേജ്‌മെന്റ് മോതിരത്തിന് പുറമേയാണ് ഇത്. ഇതെല്ലാം കൂട്ടിയാല്‍ 9.5 കോടി രൂപയോളം വരുമെന്നാണ് പറയുന്നത്. പ്രിയങ്കയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നൂറോലം പേരായിരുന്നു ബ്രൈഡല്‍ ഷവറില്‍ പങ്കെടുത്തിരുന്നത്.

ഹോളിവുഡിലെ പ്രശസ്ത ഗായകനാണ് ഇരുപത്തിയാറുകാരനായ നിക്ക് ജോന്‍സ്. കഴിഞ്ഞ വര്‍ഷത്തെ മെറ്റ് ഗാല റെഡ് കാര്‍പ്പെറ്റിലാണ് പ്രിയങ്ക ആദ്യമായി നിക്കിന്റെ കൂടെ എത്തുന്നത്. പിന്നീട് പല വേദികളിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഇന്ത്യയിലെത്തി ഇരുവരും ഒന്നിച്ച് കൈപിടിച്ച് നടക്കുന്നത് കണ്ടതോടെയായിരുന്നു ഗോസിപ്പുകള്‍ തുടങ്ങിയത്. ഇരുവരും തമ്മില്‍ പത്ത് വയസിന്റെ വ്യത്യാസമുള്ളത് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ ഇരുകുടുംബങ്ങള്‍ക്കും പ്രശ്‌നമില്ലാത്തതിനാല്‍ വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X