സെക്‌സിയസ്റ്റ് ബാക്ക് പ്രിയങ്കയുടേത്
മുംബൈ: ഏറ്റവും സെക്‌സിയായ വനിതയെന്ന ബഹുമതിനേടിയ ബോൡവുഡ് സുന്ദരി പ്രിയങ്ക ചോപ്രയ്ക്ക് മറ്റൊരു ബഹുമതികൂടി. ഏറ്റവും സെക്‌സിയസ്റ്റായ പിന്‍ഭാഗമുള്ള ബോളിവുഡ് നടി എന്ന ബഹുമതിയാണ് പ്രിയങ്കയെ തേടിയെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രിയങ്ക പിന്തള്ളിയതാകട്ടെ ദീപിക പദുക്കോണിനേയും കത്രീന കൈഫിനെയും.
കത്രീന കൈഫ്, പ്രിയങ്ക ചോപ്ര, കരീന കപൂര്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, ശ്രദ്ധ കപൂര്‍, അനുഷ്‌ക ശര്‍മ എന്നിവരാണ് ഏറ്റവും സുന്ദരമായ ബാക്കുള്ള നടിയെ തെരഞ്ഞെടുക്കാനുള്ള ലിസ്റ്റില്‍ ഇടം പിടിച്ചത്. പ്രിയങ്ക ചോപ്ര 54 ശതമാനം വോട്ടു നേടി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയപ്പോള്‍ തൊട്ടടുത്തുള്ള ദീപികയ്ക്ക് ലഭിച്ചതാകട്ടെ 23 ശതമാനം മാത്രമാണ്.

കത്രീന കൈഫിന് 13 ശതമാനം ലഭിച്ചപ്പോള്‍ സെയ്ഫ് അലി ഖാന്റെ ഭാര്യയായ കരീന 4 ശതമാനം വോട്ടുനേടി നാലാം സ്ഥാനത്തെത്തി. അഞ്ചാംസ്ഥാനത്തുള്ള ശ്രദ്ധ കപൂറിനും ആലിയ ഭട്ടിനും ഒരു ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. വിരാട് കോലിയുടെ കാമുകിയായ അനുഷ്‌കാ ശര്‍മയ്ക്കാവട്ടെ ഒരു വോട്ടുപോലും ലഭിച്ചില്ല.
2014ലെ ഏറ്റവും സെക്‌സിയസ്റ്റായ ഏഷ്യന്‍ വനിതയെന്ന ബഹുമതിയും അടുത്തിടെ പ്രിയങ്കയെ തേടിയെത്തിയിരുന്നു. ബോക്‌സിംഗ് ഇതിഹാസതാരം മേരി കോമിമെ അഭ്രപാളിയില്‍ അവതരിപ്പിച്ചതിലൂടെ കൈവന്ന പ്രശസ്തിയാണ് പ്രിയങ്കയെ മറ്റു നടിമാരില്‍ നിന്നും ബഹുദൂരം മുന്നിലെത്തിച്ചത്. ഇപ്പോള്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ബാജിറാവു മസ്താനിയില്‍ അഭിനയിച്ചു വരികയാണ് പ്രിയങ്ക.


Click it and Unblock the Notifications











