ചെരുപ്പും ബാഗുമൊക്കെ എന്ത്!! പ്രിയങ്കടെ വളർത്തു നായയുടെ ജാക്കറ്റിന്റെ കാര്യം കേട്ടൽ ഞെട്ടും, കാണൂ
51, 6 ഡോളറാണ് വളർത്ത് നായ ഡയാന ചോപ്രയ്ക്ക് വാങ്ങിയ തരം വാങ്ങിയ ജാക്കറ്റിന്റെ വില.
താരങ്ങളുടെ വസ്ത്രവും ആക്സസറീസുമെല്ലാം സമൂഹമാധ്യമങ്ങളിലും മറ്റും ട്രെന്റിങ്ങാവാറുണ്ട് . പലപ്പാഴും ഇവ ബോളിവുഡ് ഫാഷൻ കോളങ്ങളിലെ ചർച്ച വിഷയമാകാറുമുണ്ട്. പലപ്പോഴും ഇവയുടെ വിലകൾ അമ്പരപ്പിക്കാറുമുണ്ട്. ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ ചർച്ചയാകുന്ന ജാക്കറ്റാണ്. ഈ ജാക്കറ്റ് വാങ്ങിയത് താരത്തിന്റെ വളർത്ത് നായകയ്ക്കാണ്.

51, 6 ഡോളറാണ് വളർത്ത് നായ ഡയാന ചോപ്രയ്ക്ക് വാങ്ങിയ തരം വാങ്ങിയ ജാക്കറ്റിന്റെ വില. ഏകദേശം ഇന്ത്യൻ വില 36, 000 രൂപയാണ് ഇതിന്റെ വില. മോൺ ക്ലിയർ ജാക്കറ്റ് ധരിച്ചും കിടക്കുന്ന ചിത്രം പ്രിയങ്ക കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇത് കണ്ട് ആരാധകരുടെ കണ്ണു തളളുകയായിരുന്നു. ജാക്ക് ധരിച്ച് ഡായനയുടെ ചിത്രം പോസ്റ്റ് ചെയ്തതോടെ പ്രതികരണവുമായി ആരാധകർ രംഗത്തെത്തിയിരുന്നു. ച ചില താരത്തെ വിമർശിക്കുകയായിരുന്നു. ഇന്ത്യയെ പോലെയുളള ഒരു രാജ്യത്ത് ഇത്രയും വലി കൂടിയ ജാക്കറ്റ് നായയ്ക്ക് വാങ്ങി നൽകിയത് ശരിയായില്ലെന്നായിരുന്നു ഇവരുടെ വാദം.
ഈ അടുത്ത കാലത്ത് പ്രിയങ്ക ഉപയോഗിച്ചിരുന്ന എംബ്രോയിഡറി വാർക്കുകൾ നിറഞ്ഞ ബാഗിന്റെ ഷൂസിന്റെ വിലയറിഞ്ഞ് പ്രേക്ഷകർ ഞെട്ടി നന്നിരുന്നു..3.61 ലക്ഷം രൂപയും 56,000 വുമായിരുന്നു യഥാക്രമം ബാഗിന്റയും ഷൂവിന്റെയും വില. ഇതിനു പിന്നാലെയാണ് താരത്തിന്റെ പട്ടിയുടെ ജാഗറ്റ് ചർച്ച വിഷയമായത്.


Click it and Unblock the Notifications