»   » ആദ്യം മൂക്ക് ഇപ്പോള്‍ ചുണ്ട്, പ്രിയങ്ക ചോപ്രയുടെ ശരീരം മുഴുവന്‍ ഡ്യൂപ്ലിക്കേറ്റ് ആണോ?

ആദ്യം മൂക്ക് ഇപ്പോള്‍ ചുണ്ട്, പ്രിയങ്ക ചോപ്രയുടെ ശരീരം മുഴുവന്‍ ഡ്യൂപ്ലിക്കേറ്റ് ആണോ?

Posted By: Teresa John
Subscribe to Filmibeat Malayalam

ആദ്യം മൂക്ക് ഇപ്പോള്‍ ചുണ്ട്, പ്രിയങ്ക ചോപ്രയുടെ മുഖം മുഴുവന്‍ ഡ്യൂപ്ലിക്കേറ്റാണോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ നടിയോട് ചോദിക്കുന്ന ചോദ്യം. ആവശ്യത്തിന് സൗന്ദര്യം ഉണ്ടെങ്കിലും അത് കുറയുന്നുണ്ടോ എന്ന സംശയത്തിന്റെ പേരില്‍ പല നടിമാരും പ്ലാസ്റ്റിക് സര്‍ജറി ചെയ്യാറുണ്ട്.

ഇന്നസെന്റിനോട് അമ്മയില്‍ നിന്നും രാജിവെക്കാന്‍ നടി രഞ്ജിനിയുടെ അപേക്ഷ!!

ആറുമാസം കൊണ്ട് കോടികള്‍ വാരി കൂട്ടിയ മലയാളത്തിലെ പത്ത് ചിത്രങ്ങള്‍ എതൊക്കെയാണെന്നറിയാമോ?

അത്തരത്തില്‍ ചുണ്ടിന് സര്‍ജറി നടത്തി ഭംഗി പോയ അവസ്ഥയിലാണ് നടി പ്രിയങ്ക ചോപ്ര എന്നാണ് ആരാധകരുടെ കണ്ടുപിടുത്തം. കുറച്ച് ദിവസം മുമ്പാണ് പ്രിയങ്ക ചോപ്രയുടെ മൂക്ക് പ്ലാസ്റ്റിക് സര്‍ജറി കുളമായെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ ട്രോള്‍ ഇറക്കിയിരുന്നത്. തൊട്ട് പിന്നാലെ തന്നെയാണ് നടിയുടെ ചുണ്ടിനും എന്തോ കുഴപ്പമുണ്ടെന്ന് പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.

പ്രിയങ്കയുടെ ചിത്രം

കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലുടെ പ്രിയങ്ക പങ്കുവെച്ച ചിത്രമാണ് ട്രോള്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കറുത്ത കൂളിംഗ് ഗ്ലാസ് വെച്ച് ചുമന്ന നിറമുള്ള ലിപ്സ്റ്റിക്കും ഇട്ട ചിത്രമാണ് നടി പോസ്റ്റ് ചെയ്തിരുന്നത്.

ട്രോളന്മാര്‍ പറയുന്നതിങ്ങനെ

പ്രിയങ്കയുടെ ചിത്രം കണ്ടതിന് ശേഷം ആരാധകര്‍ പറയുന്നതിങ്ങനെയാണ്. ചുണ്ടിന് എന്താണ് ചെയ്തത്? സര്‍ജറി ചെയ്തത് കുളമായോ? എന്നിങ്ങനെ നിരവധി കമന്റുകളാണ് നടിയുടെ ഫോട്ടോയ്ക്ക് കി്ട്ടി കൊണ്ടിരിക്കുന്നത്.

ആദ്യമായല്ല ഇങ്ങനെ

പ്രിയങ്കയുടെ കാര്യത്തില്‍ ഇത് ആദ്യത്തെ സംഭവമല്ല. കുറച്ച് ദിവസം മുമ്പായിരുന്നു പ്രിയങ്കയുടെ മൂക്കിന് ഇതുപോലെ എന്തോ കുഴപ്പമുണ്ടെന്ന് ആരാധകര്‍ കണ്ടുപിടിച്ചിരുന്നത്.

അന്നും ട്രോള്‍ മഴയായിരുന്നു

പ്രിയങ്ക മുക്കിന് ഭംഗി കൂട്ടുന്നതിനായി സര്‍ജറി ചെയ്തപ്പോള്‍ ഉണ്ടായിരുന്ന ഭംഗിയും പോയി എന്നും പറഞ്ഞ് അന്നും നടിക്കെതിരെ ട്രോള്‍ മഴയായിരുന്നു ഉണ്ടായിരുന്നത്.

ശരീരത്തിന് അനുപാതികമായ മൂക്ക് അല്ല

മുമ്പ് നടിയോട് ഒരു നിര്‍മാതാവ് പ്രിയങ്കയുടെ ശരീരത്തിന് ചേരുന്ന മൂക്ക് അല്ലെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം പ്രിയങ്ക തന്നെ തുറന്ന് പറഞ്ഞിരുന്നു. അതിനിടയിലാണ് പുതിയ ചിത്രത്തില്‍ മൂക്കിനും ചുണ്ടിനും പ്രത്യേകതകള്‍ വരാന്‍ തുടങ്ങിയിരിക്കുന്നത്. എന്നാല്‍ ഇത് തന്റെ ഒര്‍ജിനല്‍ മൂക്ക് തന്നെയാണെന്ന് നടി വ്യക്തമാക്കിയിരുന്നു.

ഫോട്ടോ ഷോപ്പ്

കഴിഞ്ഞ വര്‍ഷം പ്രിയങ്കയുടെ കവര്‍ ചിത്രത്തോടെ ഒരു മാഗസീന്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ മഗസീന്‍ പുറത്തിറക്കിയപ്പോള്‍ നടിയുടെ ചിത്രം നന്നായി ഒന്ന് ഫോട്ടോ ഷോപ്പില്‍ കയറി ഇറങ്ങിയിരുന്നു. അത് കൃത്യമായി ആ ചിത്രത്തില്‍ നിന്നും വ്യക്തമാക്കാമായിരുന്നു.

പ്രിയങ്കയുടെ മറുപടി

തനിക്കെതിരെ വരുന്ന ട്രോളുകള്‍ക്ക് പ്രിയങ്ക തന്നെ മറുപടി പറഞ്ഞിരുന്നു. ഇന്റര്‍നെറ്റിലുടെ ആര്‍ക്കും കമന്റുകള്‍ പറയാമെന്നും ഇത്തരം കാര്യങ്ങളെ താന്‍ കാര്യമാക്കുന്നില്ലെന്നുമായിരുന്നു മുമ്പ് പ്രിയങ്ക പറഞ്ഞിരുന്നത്.

English summary
Priyanka Chopra Gets Trolled Again After Instagrammers Suspect A Lip Job

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam