മാസ്ക്ക് ധരിച്ചത് പണിയായി! നടിയ്ക്കെതിരെ ട്രോൾ ആക്രമണം, ആദ്യം നിങ്ങൾ ചെയ്യേണ്ടത് ഇതാണ്
സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയമായിരിക്കുകയാണ് ദില്ലിയിലെ മലിനീകരണത്തെ കുറിച്ചുളള നടി പ്രിയങ്ക ചോപ്രയുടെ കുറിപ്പ്. ദില്ലിയിലെ മോശം സ്ഥിതിയെ കുറിച്ച് കഴിഞ്ഞ ദിവസം താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. മാസ്ക്ക് ധരിച്ചു നിൽക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു രാജ്യതലസ്ഥാനത്തെ ദുസഹാവസ്ഥയെ കുറിച്ച് കുറിച്ചത്. ഇപ്പോഴിത ഇത് വലിയ വിമർശനങ്ങൾക്ക് ഇടയായിരിക്കുകയാണ്.

പ്രിയങ്കയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. ആദ്യം കാപട്യം അവസാനിപ്പിക്കാനാണ് താരത്തിനോട് പ്രേക്ഷകർ പറയുന്നത്. ഭർത്തിവിനും സുഹൃത്തുക്കൾക്കുമൊപ്പം ബീച്ചിലിരുന്നു പുകവലിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ വൈറലാവുകയാണ്. താരത്തിനോട് ആദ്യം പുകവലി അവസാനിപ്പിക്കാനാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നത്. മലിനീകരണം കുറയ്ക്കാൻ വേണ്ടി ദീപാവലിയ്ക്ക് പടക്കങ്ങൾ ഒഴിവാക്കണെന്ന പരസ്യവുമായി പ്രിയങ്ക രംഗത്തെത്തിയിരുന്നു. അന്നും താരത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു .വിവാഹ ദിനം വൻതോതിൽ പടക്കം പൊട്ടിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
വൈറ്റ് ടൈഗറിന്റെ ചിത്രീകരണത്തിനായിട്ടായിരുന്നു താരം ദില്ലിയിൽ എത്തിയത്. 'മലിനീകരണം ഷൂട്ടിങ്ങിന് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റുന്നില്ലെന്നും ഭവന രഹിതർക്കായു എല്ലാവർക്കും വേണ്ടിയും പ്രാർഥിക്കുന്നതായും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.


Click it and Unblock the Notifications