കുഞ്ഞിനെ കുറിച്ചുള്ള ആശങ്കയിൽ പ്രിയങ്ക!! ഇതാണ് പറ്റിയ സമയം,വിവാഹ സ്വപ്നവുമായി പ്രിയങ്ക
കഴിഞ്ഞ മാസമാണ് പ്രിയങ്കയും പ്രശസ്ത അമേരിക്കൻ ഗായകൻ നിക് ജോനാസും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്
കുടുംബ ജീവിതം ആരംഭിക്കാൻ തയ്യാറെടുത്തു നടി പ്രിയങ്ക ചോപ്ര. ഒരു കുഞ്ഞുണ്ടാകാൻ പറ്റിയ സമയമാണ് ഇതെന്നും അതിനാൽ തന്നെ ഉടനെ കുടുംബജീവിതം ആരംഭിക്കുമെന്നും പ്രിയങ്ക പറഞ്ഞു. ഒരു അന്തർദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വിവാഹത്തിനെ കുറിച്ചും കുഞ്ഞിനെ കുറിച്ചുമുളള സ്വപ്നവും പ്രിയങ്ക പങ്കുവെച്ചത്.

ഞാൻ വളരെ ആകാംക്ഷയിലാണ്. എന്റെ ഏതാനും സുഹൃത്തുക്കൾക്കെല്ലാം ഇതിനോടകം തന്നെ കുഞ്ഞുങ്ങളായി. ഞാനും ഒരു കുഞ്ഞിനായി ആഗ്രഹിക്കുന്നു. ഇതാണ് അതിനു പറ്റിയ സമയമെന്നാണ് എനിക്കു തോന്നുന്നത്. എനിക്ക് ഇപ്പോൾ ബേബി ഫീവർ ഉണ്ടെന്നാണു കരുതുന്നത്. എപ്പോഴും കുട്ടികളെ പറ്റിയുള്ള ചിന്ത. ഇത് ആദ്യമായി അല്ല കുഞ്ഞിനെ പറ്റിയുള്ള ആഗ്രഹം സംബന്ധിച്ച് പ്രിയങ്ക മനസ്സു തുറക്കുന്നത്. ദൈവം അനുഗ്രഹിച്ചിട്ടുണ്ടെങ്കിൽ തനിക്കും ഒരു കുഞ്ഞിനെ ലഭിക്കുമെന്നു നേരത്തെയും പ്രിയങ്ക പറഞ്ഞിരുന്നു.
കഴിഞ്ഞ മാസമാണ് പ്രിയങ്കയും പ്രശസ്ത അമേരിക്കൻ ഗായകൻ നിക് ജോനാസും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. പ്രിയങ്കയുടെ മുംബൈയിലെ വസതിയിൽവെച്ചായിരുന്നു വിവാഹ സിശ്ചയം. ഉടൻ തന്നെ ഇരുവരുടേയും വിവാഹം ഉണ്ടാകുമെന്ന് നിക്കിന്റെ സഹോദരൻ ജോ ജോനാസ് അറിയിച്ചിരുന്നു. ഈ വർഷം ഡിസംബർ രണ്ടിന് ജോധ്പൂരിലായിരിക്കും പ്രിയങ്കയുടെ വിവാഹം എന്നാണ് ഒടുവിൽ കിട്ടുന്ന റിപ്പോർട്ട്.


Click it and Unblock the Notifications