അവസ്ഥ ഏറെ കഷ്ടം! ജീവിക്കാൻ ബുദ്ധിമുട്ട്, പുകമഞ്ഞിൽ കുടുങ്ങി താരസുന്ദരി
പുക മഞ്ഞിൽ കുടുങ്ങി ദില്ലി. ആരോഗ്യ അടിയന്തരാവസ്ഥ നിലനിൽക്കുന്ന ദില്ലിയിൽ വായു മവലിനീകരണം രൂക്ഷമാകുകയാണ്. ദിനംപ്രതി രാജ്യതലസ്ഥാനത്തെ ജനജീവിതം ദുസഹമായി കൊണ്ടിരിക്കുകയാണ്. പുകമഞ്ഞ് പൂര്‍ണമായി മാറാന്‍ അഞ്ചുദിവസം കൂടി എടുക്കുമെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

രാജ്യതലസ്ഥാനത്തെ ദുസഹാമായ ജീവിതത്തെ കുറിച്ച് നടി പ്രിയങ്ക ചോപ്രേ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ദില്ലിയിലെ മോശം സ്ഥിതിയെ കുറിച്ച വെളിപ്പെടുത്തിയിരിക്കുന്നത്. മാസ്ക്ക് ധരിച്ചു നിൽക്കുന്ന ചിത്രത്തിനോടൊപ്പമായിരുന്നു താരം അനുഭവം പങ്കുവെച്ചത്. സിനിമ ഷൂട്ടിങ്ങിനായി ദില്ലിയിൽ എത്തിയതാണെന്നും പുകമഞ്ഞ് കാരണം ചിത്രീകരണം തുടരാൻ കഴിയാത്ത അവസഥയാണെന്നും നടി പറയുന്നു. ഈ സാഹചര്യത്തിൽ ഇവിടെ ജീവിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. എയർ പ്യൂരിഫയറുകളും മാസ്കുകളും ഉപയോഗിച്ചാണ് ഇപ്പോൾ കഴിയുന്നത്. ഈ കഠിനമായ സാഹചര്യത്തിൽ ദില്ലി നിവാസികൾക്കായി പ്രാർഥിക്കുന്നു എന്നും പ്രിയങ്ക കുറിച്ചു.
കഴിഞ്ഞ ദിവസം ദില്ലി നഗരത്തിന്റെ പല ഭാഗങ്ങളിലും ചെറു മഴപെയ്തുവെങ്കിലു നില വളറെ മോശമാകുകയായിരുന്നു.വായുമലിനീകണ തോത് ഇന്ന് ഏറ്റവും കൂടുതലായാണ് രേഖപ്പെടുത്തിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികില്‍സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചെന്ന് ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications