»   » മോസ്റ്റ് പോപ്പുലര്‍ സെലിബ്രിറ്റി ലിസ്റ്റില്‍ പ്രിയങ്ക ചോപ്രയാണ് താരം; പിന്തള്ളിയത് പ്രമുഖരെ

മോസ്റ്റ് പോപ്പുലര്‍ സെലിബ്രിറ്റി ലിസ്റ്റില്‍ പ്രിയങ്ക ചോപ്രയാണ് താരം; പിന്തള്ളിയത് പ്രമുഖരെ

By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡ് താരസുന്ദരി പട്ടം മാത്രമല്ല മോസ്റ്റ് പോപ്പുലര്‍ സെലിബ്രിറ്റി ലിസ്റ്റിലും തന്റെ സ്ഥാനം ഉറപ്പിച്ചു പ്രിയങ്കാ ചോപ്ര. 2016 ലെ ഏറ്റവും ശ്രദ്ധേയരായ താരങ്ങള്‍ എന്ന ലിസ്റ്റില്‍ പേരുള്ള ഒരേയൊരു ഇന്ത്യന്‍ താരം കൂടിയാണ് പ്രിയങ്ക.

പ്രഗത്ഭരായ ഹോളിവുഡ് താരങ്ങള്‍ പോലും പട്ടികയില്‍ ഇടംപിടിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന മികച്ച താരങ്ങളുടെ പട്ടികയിലാണ് ഇടം പിടിച്ചിട്ടുള്ളതും.

അമ്പത്തി അഞ്ചാം സ്ഥാനത്ത്

അമ്പത്തി അഞ്ചാമത്തെ സ്ഥാനത്താണ് പ്രിയങ്കയുടെ പേരുള്ളത്. ജെന്നിഫര്‍ ആനിസ്റ്റണ്‍, എമ്മ വാട്‌സണ്‍, ലിയനാര്‍ഡോ കാപ്രിയോ, ജോണി ഡെപ്പ്, സ്‌കാര്‍ലെറ്റ് ജോണ്‍സണ്‍ എന്നിവരെ പിന്തള്ളിയാണ് പിങ്കി സ്ഥാനം കണ്ടെത്തിയത്. സോഫിയ ബട്ടെല്ലയാണ് ഒന്നാം സ്ഥാനത്തുള്ളത്.

ക്വാന്റിക്കോയിലൂടെ തുടക്കം

34 കാരിയായ പ്രിയങ്ക ക്വാന്റിക്കോ എന്ന ടെലിവിഷന്‍ സീരിസിലൂടെയാണ് ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഇതിലെ പ്രകടനത്തോടെ ഹോളിവുഡ് പ്രിയങ്കയെ ശ്രദ്ധിക്കാന്‍ തുടങ്ങി. അന്താരാഷ്ട്ര വേദികളില്‍ പ്രിയങ്കയ്ക്കും ഇരിപ്പിടം ലഭിച്ചു. സെയ്ത്ത് ഗോര്‍ഡോണ്‍ സംവിധാനം ചെയ്യുന്ന ബേവാച്ചിലൂടെ ഹോളിവുഡ് സിനിമയിലേക്കും താരം കടന്നു.

ക്വാന്‍ഡിക്കോയിലെ ചൂടന്‍ രംഗങ്ങള്‍ വിവാദമായി

ഹോളിവുഡ് ടെലിവിഷന്‍ സീരീസായ ക്വാന്‍ഡിക്കോ രണ്ടാം ഭാഗത്തിന്റെ വിഡീയോ ലീക്കായത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. അമേരിക്കന്‍ ടെലിവിഷന്‍ സീരിസില്‍ പ്രിയങ്കയാണ് മുഖ്യവേഷം അവതരിപ്പിച്ചിരുന്നത്.

കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം

ലോകത്ത് കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിലും പ്രിയങ്ക ചോപ്ര ഇടം പിടിച്ചിരുന്നു. ഫോബ്‌സ് മാസിക തയ്യാറാക്കിയ പട്ടികയിലാണ് താരം സ്ഥാനം പിടിച്ചത്. ആദ്യ പത്തിലൊരാള്‍ പ്രിയങ്കയാണ്.

English summary
Actress Priyanka Chopra included in most popular celebrity list.
Please Wait while comments are loading...

Malayalam Photos

Go to : More Photos