Just In
- 5 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 5 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 6 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 6 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Lifestyle
ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് വരള്‍ച്ചയോ, ശ്രദ്ധിക്കണം
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വീട്ടിലേക്ക് ഒരാള്‍ കൂടി! സന്തോഷം പങ്കുവെച്ച് പ്രിയങ്കയും നിക്കും! വീഡിയോ വൈറലാവുന്നു!
ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനസും. പ്രണയിച്ച് വിവാഹിതരായ ഇവരുടെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. വിവാഹ ശേഷവും ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് ഇവരെത്താറുണ്ട്. വിവാഹം കഴിഞ്ഞ് നാളേറെയായിട്ടും കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുന്നില്ലേയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഇവര്‍ക്ക് നേരെയും ഉയര്‍ന്നുവന്നിരുന്നു. പ്രിയങ്ക ഗര്‍ഭിണിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ അരങ്ങേറിയിരുന്നു.
വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ച് കൃത്യമായ പ്ലാനിങ്ങുണ്ടെന്നും അത്തരത്തിലുള്ള കാര്യമുണ്ടെങ്കില്‍ അറിയിക്കുമെന്നും താരം പ്രതികരിച്ചിരുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെയായി ഇരുവരും നിരവധി യാത്രകള്‍ നടത്തിയിരുന്നു. യാത്രയ്ക്കിടയിലെ വിശേഷങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുടുംബത്തിലെ മറ്റൊരു സന്തോഷത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. താരത്തിന്റെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

അടുത്തിടെയായിരുന്നു പ്രിയങ്ക ചോപ്രയും നിക്ക് ജോനസും പുതിയ വീട് സ്വന്തമാക്കിയത്. വിവാഹത്തിന് പിന്നാലെയായി 144 കോടിയുടെ ആഡംബര വീടായിരുന്നു ഇരുവരും സ്വന്തമാക്കിയത്. വീട്ടിലെ വിശേഷങ്ങളും മറ്റ് പ്രത്യേകതകളെക്കുറിച്ചുമുള്ള വാര്‍ത്തകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്. തങ്ങളുടെ ജീവിതത്തിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് ഇരുവരും ഇപ്പോള്‍.

നിക്കിന് നല്കിയ സര്പ്പൈസ ഗിഫ്റ്റാ്ണ് ജിനോ എന്ന് പേരിട്ട നായക്കുട്ടി. ബെഡ്റൂമില്‍ ഉറങ്ങുന്ന നിക്കിനരികിലേക്ക് ജിനോ എത്തുന്നതും സ്നേഹപ്രകടനം നടത്തുന്നതുമായ വീഡിയോ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജിനോയാണ് നിക്കിനെ ഉണര്‍ത്തിയത്. നേരത്തെ തന്നെ പരിചയമുണ്ടെന്ന തരത്തിലുള്ള വരവായിരുന്നു ജിനോയുടേത്. അത്ഭുതത്തോടെയായിരുന്നു നിക്ക് ജിനോയെ നോക്കിയത്. ഈ വീഡിയോയാണ് പ്രിയങ്ക പങ്കുവെച്ചിട്ടുള്ളത്.

കുടുംബത്തിലെത്തിയ പുതിയ അതിഥിയായ ജിനോയ്ക്കായി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് പ്രിയങ്ക ചോപ്ര. രണ്ട് ലക്ഷത്തിന് മുകളിലാണ് ജിനോയുടെ ഫോളോവേഴ്സ്. തികച്ചും സര്‍പ്രൈസായൊരു സമ്മാനവുമായാണ് പ്രി എത്തിയത്. രാവിലെ മുതല്‍ താന്‍ ചിരിച്ചുകൊണ്ടിരിക്കുകയാമെന്നും ഇപ്പോഴും തനിക്ക് ചിരി നിര്ത്താനാവുന്നില്ലെന്നും നിക്ക് കുറിച്ചിരുന്നു. പ്രിയയ്ക്ക് നന്ദി അറിയിച്ചും നിക്ക് എത്തിയിട്ടുണ്ട്.

വിവാഹ വാര്‍ഷികം വന്നെത്തുകയാണ്. അതിന് മുന്നോടിയായി സര്‍പ്രൈസ് നല്കി ഭര്‍ത്താവിനെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക. ഡിസംബര്‍ ഒന്നിനായിരുന്നു ഇരുവരും വിവാഹിതരായത്. രാജകീയമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിവാഹ ശേഷവും ജോലിയില്‍ തുടരുമെന്ന് പ്രിയങ്ക വ്യക്തമാക്കിയിരുന്നു. വെഡ്ഡിങ് ആനിവേഴ്സറിക്ക് മുന്‍പുള്ള സര്‍പ്രൈസ് ഇങ്ങനെയാണെങ്കില്‍ അന്നത്തെ സമ്മാനം എന്തായിരിക്കുമെന്നുള്ള ചോദ്യവും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്.
View this post on InstagramA post shared by Priyanka Chopra Jonas (@priyankachopra) on