»   » പ്രിയങ്കാ ചോപ്രയുടെ സംരംഭകത്വ മികവിനെ പുകഴ്ത്തി ആലിയാ ഭട്ട്

പ്രിയങ്കാ ചോപ്രയുടെ സംരംഭകത്വ മികവിനെ പുകഴ്ത്തി ആലിയാ ഭട്ട്

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡിലെ യുവതാരം ആലിയാ ഭട്ട് ഇപ്പോള്‍ പ്രിയങ്ക ചോപ്രയുടെ കടുത്ത ആരാധികയാണ്. അഭിനയത്തിന് പുറമെ പ്രിയങ്കയുടെ സംരഭകത്വ മികവിനെക്കുറിച്ചും ആലിയയ്ക്ക് നല്ല മതിപ്പാണ്. ജോലിയും ബിസിനസും ഒരുമിച്ച് കൊണ്ടുപോകാനുള്ള പ്രിയങ്കയുടെ കഴിവ് തന്നെ ആകര്‍ഷിച്ചുവെന്നും താരം വ്യക്തമാക്കി. മറ്റുള്ളവര്‍ക്ക് ബഹുമാനം തോന്നുന്ന വ്യക്തിത്വമാണ് പ്രിയങ്കയുടേതെന്നും ആലിയ പറയുന്നു.

ഇപ്പോള്‍ അഭിനയത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ഭാവിയില്‍ ബിസിനസ് രംഗത്തേക്ക് വരുമെന്നും താരം പറഞ്ഞു. പ്രിയങ്കാ ചോപ്ര മറാത്തി സിനിമയുടെ ഭാഗമായതു പോലെ ആലിയയും ചെയ്യുമോ എന്നു ചോദിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ആലിയ യെസ് പറഞ്ഞു. ഭാഷാ വ്യത്യാസമില്ലാതെ അഭിനയിക്കാന്‍ താന്‍ തയ്യാറാണ്.അവസരം വന്നാല്‍ ചൈനീസ് സിനിമയിലും ഒരു കൈ നോക്കാമെന്നാണ് ആലിയ പറയുന്നത്. ഭാഗ്യ പരീക്ഷണത്തിനായി ഭാഷാ വ്യത്യാസമില്ലാതെ അഭിനയിക്കുമത്രെ.

alia bhatt

ഗൗരി ഷിന്റേയുടെ ഡിയര്‍ സിന്തഗിയിലെ ആലിയയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നല്ലൊരു സഞ്ചാരി കൂടിയാണ് ആലിയ. ലോകം മുഴുവന്‍ പോയി ആസ്വദിച്ച് വരാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു.

പ്രിയങ്കാ ചോപ്രയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Alia Bhatt revealed that she is impressed with Priyanka Chopra's entrepreneurial skills and finds her to be very inspiring. Alia said, "Priyanka has come a very long way and it's great what she has done.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam