മഞ്ഞ സാരിയിൽ സുന്ദരിയായി പ്രിയങ്ക ചോപ്ര, മറക്കാനാവാത്ത ദിവസത്തെ കുറിച്ച് നടി

സൗന്ദര്യ വേദികളിൽ നിന്ന് വെള്ളിത്തിരയിൽ എത്തിയ താരമാണ് പ്രിയങ്ക ചോപ്ര. അഭിനേത്രി എന്നതിൽ ഉപരി മികച്ച വ്യക്തിത്വത്തിന് ഉടമ കൂടിയാണ് പ്രിയങ്ക. സിനിമ പോലെ തന്നെ നടിയുടെ നിലപാടുകളും വലിയ ചർച്ചയാകാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലാകുന്നത് പ്രിയങ്ക ചോപ്രയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. 2016 പത്മശ്രീ പുരസ്കാരം ലഭിച്ചതിനെ കുറിച്ചുള്ള ഓർമ പങ്കുവെയ്ക്കുകയാണ് നടി. പ്രിയങ്കയുടെ ഹൃദയ സ്പർശിയായ പോസ്റ്റ് വൈറലായിട്ടുണ്ട്.

priyanka

ഒരു ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് പഴയ ഓർമകളിലേയ്ക്ക് പ്രിയങ്ക മടങ്ങി പോയത്. നടിയുടെ വാക്കുകൾ ഇങ്ങനെ. ഇന്ത്യയിലെ നാലാമത്തെ പരമോന്നത പുരസ്കാരം സ്വന്തമാക്കിയ ദിവസത്തിലെ ചിത്രങ്ങൾ തന്നെ ഒരുപാട് ഓർമകളിലേക്ക് കൊണ്ടുപോകുന്നു. തന്നെ സംബന്ധിച്ചുള്ള വ്യക്തിപരമായ ഒരു നേട്ടമായിരുന്നു അത്, മാത്രവുമല്ല ആ നേട്ടം തന്റെ കുടുംബത്തിന് നൽകിയ അഭിമാനവും സന്തോഷവുമാണ് ഏറെ പ്രധാനപ്പെട്ടതാണ്. സൈനിക പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുവരുന്ന തനിക്കും കുടുംബത്തിനും ആ ആദരവ് എത്രത്തോളം വിലപ്പെട്ടതാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല.

മുത്തശ്ശിയും മൂത്ത അമ്മാവനും അമ്മയും സഹോദരനും അമ്മായിമാരുമൊക്കെ ചടങ്ങിൽ ആവേശഭരിതരായി എത്തിയിരുന്നു. അന്ന് തനിക്ക് മിസ് ചെയ്ത ഒരേയൊരു കാര്യം അച്ഛനായിരുന്നു. അച്ഛന്റെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നില്ലെങ്കിലും അദ്ദേഹത്തെ തനിക്കൊപ്പം വഹിച്ചിരുന്നു. ഇതുവരെയുള്ള യാത്രയിലും തുടർന്നും അദ്ദേഹം തന്റെ യാത്രയുടെ വലിയ ഭാ​ഗമാണ്- പ്രിയങ്ക കുറിച്ചു. അന്നേദിവസത്തെ കുടുംബത്തിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് പ്രിയങ്ക പത്മശ്രീ ഓർമ പങ്കുവെച്ചത് . നടിയുടെ പോസ്റ്റ് വൈറലായിട്ടുണ്ട്. നടി ജീവിതത്തിൽ എല്ലാവിധത്തിലുള്ള ആശംസയും നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

ഇപ്പോൾ ഭർത്തവ് നിക്കിനോടൊപ്പം കുടുംബ ജീവിതം ആഘോഷമാക്കുകയാണ് പ്രിയങ്ക. വിവാഹ ശേഷം പ്രിയങ്ക ഭർത്താവ് നിക്കിനോടൊപ്പം യുഎസിലാണ് നടി താമസിക്കുന്നത്.. അമേരിക്കൻ ഗായകനു അഭിനേതാവുമായ നിക് ജോനാസാണ് നടിയുടെ ഭർത്താവ്. 2018 ൽ ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ഏറെ ചർച്ചയായ വിവാഹമായിരുന്നു ഇവരുടേത്. പ്രായവ്യത്യാസം ആരാധകരുടെ ഇടയിൽ വലിയ ചർച്ച വിഷയമായിരുന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഹിന്ദു-ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹം. രാജസ്ഥാനിലെ കൊട്ടാരത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. രണ്ട് ദിവസമായിട്ടായിരുന്നു ചടങ്ങ് നടന്നത്.

Recommended Video

തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ ആദ്യ ശമ്പളം ഇതാണ്‌ | Filmibeat Malayalam

പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രം ചിത്രം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X