ക്വാന്‍ഡിക്കോയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി
പ്രിയങ്കാ ചോപ്രയുടെ ആദ്യ അന്താരാഷ്ട്ര ടെലിവിഷന്‍ സീരിസ് ക്വാന്‍ഡിക്കോയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രിയങ്കാ ചോപ്ര തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ പോസ്റ്റര്‍ പുറത്തുവിട്ടത്.
പ്രിയങ്കാ ചോപ്ര എഫ്ബിഐയുടെ ജാക്കറ്റ് ധരിച്ച് കൈവിലങ്ങ് അണിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. ക്വാണ്ടിക്കോയുടെ ഷൂട്ടിംഗിനു ശേഷം ഇന്ത്യയില്‍ തിരികെ എത്തി ഗംഗാജല്‍ 2 എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു പ്രിയങ്ക.

ഇപ്പോള്‍ വീണ്ടും ക്വാണ്ടിക്കേയുടെ ഷൂട്ടിംഗ് തിരക്കിലേക്ക് മടങ്ങുകയാണ് പ്രിയങ്ക. എബിസി നെറ്റുവര്‍ക്ക് ചാനലാണ് ഈ ടിവി സീരിസ് സംപ്രേഷണം ചെയ്യുന്നത്.
അമേരിക്കന്‍ ടിവി സീരിസില്‍ അഭിനയിക്കുന്ന ആദ്യ ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. എഫ്ബിഐ ഏജന്റായ അലക്‌സ് പാരിഷിന്റെ റോളിലാണ് പ്രിയങ്ക അഭിനയിക്കുന്നത്.


Click it and Unblock the Notifications