For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാധരണ മേശവിരിക്ക് 31000 രൂപ, കപ്പും സോസറിനും 5300, പ്രിയങ്കയെ ട്രോളി സോഷ്യൽ മീഡിയ

  |

  ബോളിവുഡ് താരം പ്രിയങ്ക ചോപ്ര അടുത്തിടെ ഒരു ബിസിനസ് ആരംഭിച്ചു. വീട്ടുപകരണങ്ങളുടെ ബിസിനസാണ് പ്രിയങ്ക തുടങ്ങിയത്. കഴിഞ്ഞ മാസം തുടങ്ങിയെങ്കിലും സോഷ്യൽ മീഡിയയിൽ ഇടം നേടിയത് സാധനങ്ങളുടെ വില കണ്ടാണ്. നിസാരം ഒരു മേശ വിരിക്ക് 35000 രൂപ. സോന ഹോം എസൻഷ്യൽ എന്നാണ് സംരംഭത്തിൻ്റെ പേര്.

  Priyanka Chopra

  പ്രിയങ്കയുടെ സോന ഹോം എസൻഷ്യലിൽ ഡിന്നർവെയർ സെറ്റുകൾ, ടേബിൾ ലിനൻസ്, ബാർ ഡെക്കോർ എന്നിവ ഉൾപ്പെടുന്നു. ഇന്ത്യൻ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നതാണ് ഈ ഉത്പന്നങ്ങൾ. സോന ഹോമിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ പന്ന സ്‌ക്വയർ ടേബിൾക്ലോത്തിന്റെ വില 298 ഡോളറാണ്, അതായത് ഏകദേശം 23,469 രൂപ. കൂടാതെ പന്ന സ്‌ക്വയർ ടേബിൾക്ലോത്തിന് വില $398 ആണ് (ഏകദേശം 31,450 രൂപ) വരുന്നതുമുണ്ട്.

  സുൽത്താൻസ് ഗാർഡൻ ടീ കപ്പും സോസറും $68 മുതൽ (ഏകദേശം 5374 രൂപ) തുടങ്ങുന്നത്. അതേസമയം, സുൽത്താൻസ് ഗാർഡൻ ചട്‌നി പോട്‌സ്, 6 എണ്ണത്തിന് $198 ഡോളർ, അതായത് ഏകദേശം 15,646 രൂപ.

  സോന ഹോമിൻ്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വിലകൾ ആളുകൾക്ക് അത്ര സ്വീകാര്യമായ ഒന്നല്ലായിരുന്നു. അമിതവിലയാണ് മിക്ക ഉത്പന്നങ്ങൾക്കും ഈടാക്കുന്നതെന്നും സമൂഹ മാധ്യമങ്ങളിലൂടെ ഇതിൻ്റെ വലിയ രീതിയിൽ പ്രിയങ്കയെ ട്രോളും ചെയ്യുന്നുണ്ട്.

  priyankachopra

  സോഷ്യൽ മീഡിയയിൽ സാധനങ്ങളുടെ വില ചേർത്ത് വലിയ രീതിയിലുള്ള പരിഹാസങ്ങളാണ് നടക്കുന്നത്. 35000 പൂപ വില മേശവിരി വെറുതെ വാങ്ങിവെക്കാൻ തരത്തിൽ എനിക്ക് സമ്പന്നമാകണമെന്ന് ഒരാൾ മേശ വിരിയുടെ സ്ക്രീൻഷോട്ട് ഉള്ള ചിത്രം ട്വീറ്റ് ചെയ്തു. മറ്റൊരു ഉപഭോക്താവ് പറഞ്ഞത് ഇങ്ങനെ, എനിക്ക് പുതിയ ഡിന്നർ സെറ്റ് വേണം എന്നാൽ ഒരു പ്ലേറ്റിന് 60 ഡോളറും. മിസ് ചോപ്ര, നിങ്ങൾക്ക് ഭ്രാന്താണ്."

  നിരവധി ഇന്ത്യൻ, ഹോളിവുഡ് പ്രൊജക്‌റ്റുകളിലെ അഭിനയത്തിലൂടെ പ്രിയങ്ക ചോപ്ര അവരുടെ അഭിനയ മികവ് കാണിച്ചിട്ടുള്ളതാണ്. എന്നാൽ അഭിനയത്തിൽ മാത്രമല്ല ബിസിനസുകളും ഇൻവെസ്റ്റുമെൻ്റകളിലും തനിക്ക് തൻ്റേതായ ഇടം നേടിയെടുക്കാൻ പ്രിയങ്ക ശ്രമിച്ചിട്ടുണ്ട്. 2015 ൽ മുംബൈയിൽ തുടങ്ങിയ ഒരു ഇന്ത്യൻ ചലച്ചിത്ര നിർമ്മാണ കമ്പനിയാണ് പർപ്പിൾ പെബിൾ പിക്ചേഴ്സ്.

  priyankachopra

  2014 ൽ തുടങ്ങിയ ബംബിൾ ഡേറ്റിം​ഗ് ആപ്പിലും പ്രിയങ്ക നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാൽ 2018 ലാണ് പ്രിയങ്ക ചോപ്ര ഡേറ്റിംഗ് ആപ്പുകളുടെ രംഗത്തേക്ക് കടക്കാൻ തീരുമാനിച്ചത്. 2018-ൽ, പ്രിയങ്ക ചോപ്ര ബോർഡ് ഓഫ് ട്രസ്റ്റിയിൽ ചേരുകയും സ്ത്രീകളെ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിലേക്ക് ആകർഷിക്കുന്നതിൽ സജീവ പങ്ക് വഹിക്കാൻ സ്കൂളിൽ നിക്ഷേപിക്കുകയും ചെയ്തു.

  Recommended Video

  Lakshmi Priya Daughter Singing: പരിപ്പ് പാട്ട് പാടി ലക്ഷ്മി പ്രിയയുടെ മകൾ | *BiggBoss

  പ്രിയങ്ക ചോപ്ര തന്റെ പുതിയ ഹെയർകെയർ ബ്രാൻഡായ അനോമലി ഹെയർകെയർ യുഎസിൽ മാത്രമായി പ്രഖ്യാപിച്ചു. കൂടാതെ ന്യൂയോർക്കിൽ ഒരു ഇന്ത്യൻ റെസ്റ്റോറന്റും തുടങ്ങി.

  Read more about: priyanka chopra
  English summary
  Priyanka Chopra launched her new homeware range social media reactions goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X