സ്വിമ്മിംഗ് സ്യൂട്ടിൽ അതീവ ഗ്ലാമറസായി പ്രിയങ്ക!! ഇറ്റലിയിൽ നിന്നുള്ള റൊമാന്റിക വീഡിയോ പുറത്ത്
വിവാഹ ശേഷം സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് നടി പ്രിയങ്ക ചോപ്ര. ഭർത്താവ് നിക്ക് ജോന്നാസുമായുളള ചിത്രങ്ങളും വീഡിയോയും പ്രിയങ്ക ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. വിവാഹ ജീവിത ആഘോഷമാക്കുകയാണ് പ്രിയങ്ക. ഇപ്പോൾ നിക്കിനോടൊപ്പം ഇറ്റലിയിൽ അവധി ആഘോഷിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് താരത്തിന്റെ ഇറ്റാലിയൻ അവധി ആഘോഷ ചിത്രങ്ങളാണ്.

സ്വിമ്മിങ് പൂളിൽ സ്വിമ്മിങ് സ്യൂട്ട് ധരിച്ച് കയ്യിൽ കോക്ക് ടെയിലുമായി കിടക്കുന്ന സ്റ്റൈലൻ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. അവധിക്കാലം നന്നായി ആഘോഷിക്കുകയാണെന്നും ഇത് തന്റെ പ്രിയപ്പെട്ടവൻ പകർത്തിയ ചിത്രമാണെന്നും അടിക്കുറിപ്പായി കുറിച്ചു കൊണ്ടാണ് താരം ചിത്രം പങ്കുവെച്ചത്. നടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
തല്ലാനും ഉമ്മ വയ്ക്കാനും സ്വാതന്ത്യമില്ലെങ്കിൽ എന്ത് പ്രണയം!! എന്ത് സെക്‌സിസ്റ്റ് ആണ് താങ്കള്‍, സംവിധായകനെതിരെ രൂക്ഷ വിമർശനം
വിവാഹത്തിലൂടെ നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്ന താരമാണ് പ്രിയങ്ക ചോപ്ര. തന്നേക്കാളും 10 വയസ് കുറഞ്ഞ ആളെ വിവാഹം ചെയ്തു എന്നതാണ് നടിയ്ക്ക് മേൽ ആരോപിക്കുന്ന തെറ്റ്. വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും വിമർശനങ്ങൾക്ക് ഒരു അറുതിയുമില്ല. ഇത്രയധികം വിമർശനങ്ങൾ ഉയരുമ്പോഴും വളരെ മാന്യമായ ഭാഷയിലാണ് താരം മറുപടി നൽകുന്നത്. പ്രിയങ്കയുടെ മാന്യമായ പ്രതികരണം വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.


Click it and Unblock the Notifications