twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുതിയത് വാങ്ങി വര്‍ഷമൊന്നായില്ല! അപ്പോഴേക്കും 46 കോടിയുടെ വീട് വിറ്റ് പ്രിയങ്കയും നിക്കും

    By Midhun Raj
    |

    നിക്ക് ജോഹ്നാസുമായുളള വിവാഹ ശേഷം അമേരിക്കയില്‍ സ്ഥിര താമസമാക്കിയ താരമാണ് പ്രിയങ്കാ ചോപ്ര. വിവാഹ ശേഷമുളള ഇരുവരുടെയും ചിത്രങ്ങള്‍ക്കും വീഡിയോസിനുമെല്ലാം മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. പ്രിയങ്കയുടെയും നിക്കിന്റെയും പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്.

    priyanka chopra-nick johnas

    അതേസമയം പ്രിയങ്കയും നിക്കും തങ്ങളുടെ ആഡംബര വീട് വിറ്റതായുളള പുതിയ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. പ്രിയങ്കയുമായുളള വിവാഹത്തിന് മുന്‍പായി കഴിഞ്ഞ വര്‍ഷം നിക്ക് ജോഹ്നാസ് വാങ്ങിയ വീടായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം ഡിസംബറോടെയാണ് ഇരുവരും ഇവിടേക്ക് താമസം മാറിയിരുന്നത്.

    ജാക്വലിന്‍ ഫെര്‍ണാണ്ടസിനൊപ്പം ആടിപ്പാടി പ്രഭാസ്! വൈറലായി സാഹോയിലെ ബാഡ് ബോയ് സോംഗ്ജാക്വലിന്‍ ഫെര്‍ണാണ്ടസിനൊപ്പം ആടിപ്പാടി പ്രഭാസ്! വൈറലായി സാഹോയിലെ ബാഡ് ബോയ് സോംഗ്

    ആ വീടാണ് ഇപ്പോള്‍ ദമ്പതികള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. വീട് വിറ്റ ശേഷം സങ്കല്‍പ്പത്തിന് അനുസരിച്ചുളള പുതിയ വീട് തേടി നടക്കുകയാണ് ഇരുവരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 6.9 മില്യണ്‍ ഡോളര്‍ വിലയിട്ടാണ് നിക്ക് വീട് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.

    ദുല്‍ഖറിന്റെ പ്രിയപ്പെട്ട സണ്ണിച്ചന് പിറന്നാള്‍! വൈറലായി കുഞ്ഞിക്കയുടെ ഫേസ്ബുക്ക് പോസ്റ്റ്! കാണൂദുല്‍ഖറിന്റെ പ്രിയപ്പെട്ട സണ്ണിച്ചന് പിറന്നാള്‍! വൈറലായി കുഞ്ഞിക്കയുടെ ഫേസ്ബുക്ക് പോസ്റ്റ്! കാണൂ

    കാലിഫോര്‍ണിയയിലെ തന്നെ എറ്റവും വിലവിടിപ്പുളള സ്ഥലത്താണ് ഈ വീടിരിക്കുന്നത്. ടെക്‌സസില്‍ നിക്കിനും മുംബൈയില്‍ പ്രിയങ്കയ്ക്കും സ്വന്തമായി വീടുകള്‍ ഉണ്ടെങ്കിലും ലൊസാഞ്ചല്‍സിലെ ബെവര്‍ലി ഹില്‍സില്‍ 6.5 മില്യണ്‍ ഡോളര്‍ മുടക്കി വാങ്ങിയ വീട്ടിലാണ് ഇരുവരും കുടുംബം ആരംഭിച്ചിരുന്നത്.

    English summary
    Priyanka Chopra nick johnas house is for sale
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X