144 കോടി രൂപയുടെ ആഡംബര വീട് സ്വന്തമാക്കി പ്രിയങ്കയും നിക്കും! മുറികളെക്കാള്‍ കൂടുതല്‍ ബാത്‌റൂമുകള്‍

By Midhun Raj

പ്രിയങ്കാ ചോപ്രയുടെയും ഭര്‍ത്താവ് നിക്ക് ജോഹ്നാസിന്റെയും പുതിയ വിശേഷങ്ങളറിയാന്‍ ആരാധകര്‍ താല്‍പര്യം കാണിക്കാറുണ്ട്. വിവാഹ ശേഷമുളള തങ്ങളുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. നിക്കിനെ വിവാഹം കഴിച്ച ശേഷം അമേരിക്കയിലാണ് പ്രിയങ്ക സ്ഥിര താമസമാക്കിയത്. പരസ്പരം പിന്തുണച്ചുകൊണ്ടുളള ആഡംബര ജീവിതമാണ് ഇരുവരും നയിക്കുന്നത്.

priyanka chopra

ലൊസാഞ്ചല്‍സില്‍ ആഗ്രഹിച്ചതുപോലെ തങ്ങളുടെ സ്വപ്‌നഭവനം പ്രിയങ്കയും നിക്കും സ്വന്തമാക്കിയതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലൊസാഞ്ചല്‍സിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ ആഡംബര ഏരിയയായ ടെന്‍സിനോയില്‍ 20000 സ്‌ക്വയര്‍ ഫീറ്റുളള വീടാണ് ഇരുവരും വാങ്ങിരിക്കുന്നത്. ആഡംബര സൗകര്യമുള ഈ വീടിന് 20 മില്യണ്‍ ഡോളര്‍ (144 കോടി രൂപയാണ്) ദമ്പതികള്‍ മുടക്കിയതെന്ന് ദി വാള്‍ സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

7 ബെഡ്റൂമുകളും 11 ബാത്‌റൂമുകളുമാണ് വീട്ടില്‍ ഉളളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയ ഡൈനിംഗ് റൂമും, തടി കൊണ്ടുളള സീലിങ്ങുകളും, ഗ്ലാസില്‍ തീര്‍ത്ത സ്റ്റെയര്‍ കേസും, പുറത്ത് വിശ്രമിക്കാനായി ഏരിയയും, ഔട്ട്ഡോര്‍ പൂളില്‍ നിന്ന് പര്‍വ്വതങ്ങളുടെ കാഴ്ചയുളള ഡൈനിംഗ് ഏരിയകളും പ്രിയങ്കയുടെ വീട്ടിലുണ്ടെന്ന് അറിയുന്നു. മുന്‍പ് നിക്ക് ജോഹ്നാസിന്റെ സഹോദരന്‍ ജോ ജോഹ്നാസും 14.1 മില്യണ്‍ ഡോളര്‍ വിലയുളള വീട് വാങ്ങിയിരുന്നു. ഇത് പ്രിയങ്കയുടെ വീട്ടില്‍ നിന്നും മൂന്ന് മൈലുകള്‍ക്ക് അപ്പുറത്താണ് ഉളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X