പ്രണയ നിമിഷങ്ങൾ പങ്കുവെച്ച് പ്രിയങ്കയും നിക്കും!! ഹോട്ട് ലുക്കിൽ താരങ്ങൾ, വീഡിയോ പുറത്ത്
ബീച്ചിന്റെ തീരത്ത് അതീവ ഗ്ലാനറസ്സായി പ്രിയങ്ക ഊഞ്ഞലാടുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലും മറ്റും വൈറലാണ്
ബോളിവുഡിൽ നിന്നുളള ഹോളിവുഡിന്റെ മരുമകളാണ് പ്രിയങ്ക ചോപ്രേ. പോയ വർഷമായിരുന്നു(2018) പ്രിയങ്ക ചോപ്രയുടേയും ഹോളിവുഡ് ഗായകനായ നിക് ജോനാസിന്റേയും വിവാഗഹം കഴിഞ്ഞത്. ഇന്ത്യൻ സിനിമയും ലോകസിനിമയും ഒരുപോലെ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇവരുടേത്. പ്രിയങ്ക-നിക് വിവാഹം ആഗോളതലത്തിൽ തന്നെ ശ്രദ്ധനേടിയിരുന്നു. വിവാഹം കഴിഞ്ഞ് ഇപ്പോൾ താരങ്ങൾ ഹണി മൂണിന്റെ തിരക്കിലാണ്. ആരാധകർക്കായി ചിത്രങ്ങളും വീഡിയോസുമെല്ലാം താര ദമ്പതികൾ പങ്കുവെയ്ക്കുന്നുമുണ്ട്. കരീബിയയിൽ നിന്നുളള താരങ്ങളുടെ റൊമാന്റിക് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ബീച്ചിൽ അതീവ ഗ്ലാമറസ്സായി പ്രിയങ്ക ഊഞ്ഞലാടുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലും മറ്റും വൈറലാണ്. കൂടാതെ ഇരുവരുടേയും പ്രണയാർഥമായ നിമിഷങ്ങളും താരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. മിസ്റ്റർ ആന്റ് മിസിസ് ജോന്നസ് എന്ന ക്യാപ്ഷനോട് കൂടി നിക് തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കയ്യിൽ ചുരുട്ടുമായി നിൽക്കുന്ന നിക്കിനെ പിന്നിലൂടെ ചേർത്ത് പിടിച്ച് നിൽക്കുന്ന പ്രിയങ്കയുടെ ചിത്രമാണ് താരം പങ്കുവെച്ചത്. ചിത്രം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
താരങ്ങൾക്ക് മികച്ച ജീവിതം ആശംസിച്ചു കൊണ്ടുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ക്യൂട്ട ജോഡിയെന്നുള്ള തരത്തിലുള്ള കമന്റുകളും വ്യാപകമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഡിസംബർ 1 ന് രാജസ്ഥാനിലെ ഉമൈബാൻ പാലസ്സിൽവെച്ചായിരുന്നു പ്രിയങ്ക നിക് വിവാഹം. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന വിവാഹത്തിനു ശേശം ദില്ലിയിലും, മുംബൈയിലുമായി സുഹൃത്തുക്കൾക്കും സഹപ്രവർത്തർക്കും സൽക്കാരം നടത്തിയിരുന്നു.


Click it and Unblock the Notifications