പ്രിയങ്കയ്ക്കും നിക്കിനും ആശംസയുമായി മോദി!! നവദമ്പതികൾക്ക് മോദിയുടെ സ്നേഹ സമ്മാനം...
വധുവരന്മാർക്ക് വിവാഹാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ബോളിവുഡ് കോളങ്ങളിലേയും സോഷ്യൽ മീഡിയയിലേയും ചർച്ച വിഷയം നടി പ്രിയങ്ക ചോപ്രയുടേയും ഹോളിവുഡ് ഗായകൻ നിക്കിന്റേയും വിവാഹമാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരു താരങ്ങളും ഒന്നായത്. ഡിസംബർ 1,2 തീയതികളിലായിരുന്നു താര വിവാഹം. വധുവരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

വധുവരന്മാർക്ക് വിവാഹാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിൽ ഒരുക്കിയ വിവാഹ സൽക്കാരത്തിന് മോദി നേരിട്ടെത്തിയാണ് താരങ്ങൾക്ക് ആശംസ അറിയിച്ചത്. ഇവർക്ക് സമ്മാനമായി റോസാപ്പൂക്കൾ നൽകി. നിക്കിന്റെ കുടുംബാംഗങ്ങൾക്ക് പ്രിയങ്ക മോദിയെ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. അൽപ്പ നേരത്തെ കുശലാന്വേഷണത്തിനു ശേഷം വധുവരന്മാരോടൊപ്പം നിന്ന് ഫേട്ടോ എടുത്തതിന് ശേഷമാണ് മോദി വേദി വിട്ടത്.ഇതിനു മുൻപ് നടന്ന കോഹ്ലി- അനുഷ്ക ദമ്പതിമാർക്കും മോദി റോസാ പൂക്കൾ തന്നെയാണ് നൽകിയത്.
ഡിസംബർ 1, 2 തീയതികളിൽ ജോധ്പൂരിൽ നടന്ന വിവാഹ ചടങ്ങിനു ശേഷമാണ് പ്രിയങ്കയും നിക്കും ദില്ലിയിൽ സൽക്കാര ചടങ്ങ് സംഘടിപ്പിച്ചത്. ദില്ലിയിലെ താജ് ഹോട്ടലിലായിരുന്നു സൽക്കാരം സംഘടിപ്പിച്ചത്. ഹിന്ദു-ക്രിസ്ത്യൻ ആചാര വിധി പ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.


Click it and Unblock the Notifications