ഗോസിപ്പുകള്‍ സത്യമായി, മറ്റൊരു ലോകസുന്ദരി കൂടി വിവാഹിതയാവുന്നു! പ്രിയങ്കയുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍

ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ് വിവാഹമായിരിക്കും ബോളിവുഡില്‍ നിന്നും ഉടനുണ്ടാവുന്നതെന്ന് ആരാധകര്‍ കരുതി കാത്തിരുന്നത്. അതിനൊപ്പം നടി പ്രിയങ്ക ചോപ്രയുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളും വന്നിരുന്നു. ഒടുവില്‍ ഇന്ന് പ്രിയങ്കയുടെ വിവാഹനിശ്ചയം നടന്നിരിക്കുകയാണ്.

അടുത്തിടെ പ്രിയങ്കയും കാമുകന്‍ നിക്ക് ജോണ്‍സും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ എന്‍ഗേജ്‌മെന്റ് ചടങ്ങുകളുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. പരമ്പരാഗതമായ ഇന്ത്യന്‍ ശൈലിയിലായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയം. ആഡംബരമായി ഇന്ന് വൈകുന്നേരമാണ് വിവാഹപാര്‍ട്ടി നടത്തുന്നത്.

 പ്രിയങ്കയും വിവാഹിതയാവുന്നു...

പ്രിയങ്കയും വിവാഹിതയാവുന്നു...

വിവാഹം കഴിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന കാര്യം പ്രിയങ്ക മുന്‍പ് തുറന്ന് പറഞ്ഞിരുന്നു. പിന്നാലെ പ്രിയങ്കയും നിക്ക് ജോന്‍സുമായുള്ള വിവാഹ വാര്‍ത്തകളും വന്നിരുന്നു. മുന്‍പ് ലണ്ടനില്‍ നിന്നും വില കൂടിയ മോതിരം പ്രിയങ്കയുടെ വിരലില്‍ ഇട്ട് കൊടുത്തായിരുന്നു നിക്ക് നടിയെ പ്രൊപ്പോസ് ചെയ്തിരുന്നത്. ഇന്ന് പ്രിയങ്കയുടെ വീട്ടില്‍ നിന്നുമായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നിരുന്നത്.

രാത്രിയില്‍ പാര്‍ട്ടി...

രാത്രിയില്‍ പാര്‍ട്ടി...

ഇന്ന് വൈകുന്നേരമാണ് എന്‍ഗേജ്‌മെന്റ് പാര്‍ട്ടി നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലായിരിക്കും പരിപാടി നടത്തുന്നത്. പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രിയങ്ക ഒരു ഗൗണായിരിക്കും ധരിക്കുന്നത്. ബാക്കി കാര്യങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതുവരെ താരങ്ങള്‍ വിവാഹത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയോ ഫോട്ടോസ് പുറത്ത് വിടുകയോ ചെയ്തിട്ടില്ല. എല്ലാം രഹസ്യമാക്കി വെച്ചിരുന്നെങ്കിലും മീഡിയ വഴി ചിത്രങ്ങള്‍ പുറത്ത് വരികയായിരുന്നു.

ചെറിയ സത്കാരം!!

ചെറിയ സത്കാരം!!

വൈകുന്നേരം നടക്കുന്ന വിരുന്ന് സത്കാരത്തില്‍ ഇന്ത്യന്‍ രീതിയിലുള്ള ഭക്ഷണമായിരിക്കും കൊടുക്കുന്നത്. നിക്കിന് ഇന്ത്യയിലെ പരിപ്പ് കറിയും ബട്ടര്‍ ചിക്കനുമെല്ലാം പ്രിയപ്പെട്ടതാണ്. പ്രിയങ്കയുടെയും നിക്കിന്റെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും പരിപാടിയില്‍ പങ്കെടുക്കുന്നത്. അതേ സമയം പ്രിയങ്കയുടെ കുടുംബം വിവാഹത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

വൈറലായ ചിത്രങ്ങള്‍

വൈറലായ ചിത്രങ്ങള്‍

പരമ്പരാഗതമായ വേഷത്തിലാണ് നിക്കും പ്രിയങ്കയും ചടങ്ങില്‍ പങ്കെടുത്തിരുന്നത്. മഞ്ഞ നിറമുള്ള വസ്ത്രമാണ് പ്രിയങ്ക ധരിച്ചിരുന്നത്. നിക്കിന് വെളുത്ത നിറമുള്ള വസ്ത്രവുമായിരുന്നു. മുന്‍പും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ വിവാഹത്തെ കുറിച്ചുള്ള സൂചനകളൊന്നും നല്‍കിയിരുന്നില്ല. വിവാഹനിശ്ചയം കഴിഞ്ഞതോടെ ഉടന്‍ തന്നെ വിവാഹം ഉണ്ടാവുമെന്നാണ് സൂചനകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X