അടുത്ത രാജകീയ വിവാഹം ഉടൻ! പ്രിയങ്ക ചോപ്രയുടെ വിവാഹത്തിന് ജോധ്പൂര്‍, ആരാധകരെ അതിശയിപ്പിക്കും!!

അനുഷ്‌ക ശര്‍മ്മയുടെയും ക്രിക്കറ്റ് താരം വീരാട് കോലിയുടെയും വിവാഹമായിരുന്നു കഴിഞ്ഞ വര്‍ഷം ബോളിവുഡില്‍ നടന്ന ആഡംബര വിവാഹം. വീണ്ടും വിവാഹങ്ങള്‍ക്ക് വേണ്ടി ഒരുങ്ങുകയാണ് ഇന്ത്യന്‍ സിനിമാലോകം. ഏറെ കാലമായി ബോളിവുഡ് സുന്ദരിയായ ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗിന്റെയും വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു വന്നിരുന്നത്.

പിന്നാലെ നടി പ്രിയങ്ക ചോപ്രയുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളും വന്നിരുന്നു. ഏറെ കാലത്തെ പ്രണയത്തിനും ഗോസിപ്പിസുകള്‍ക്കും ശേഷം പ്രിയങ്കയും കാമുകന്‍ നിക്ക് ജോണ്‍സും തമ്മിലുള്ള വിവാഹനിശ്ചയം നടത്തിയിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ പോവുകയാണ്. നവംബറിലാണ് വിവാഹം. അതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളാണ് ആരാധകരെ ഇപ്പോള്‍ അതിശയിപ്പിക്കുന്നത്.

നിക്കും പ്രിയങ്കയും

നിക്കും പ്രിയങ്കയും

സിനിമാ താരങ്ങള്‍ പലപ്പോഴും ഗോസിപ്പു കോളങ്ങളില്‍ നിറയാറുണ്ടെങ്കിലും സ്ഥിരമായി അതിന് ഇരയാവുന്ന താരമായിരുന്നു പ്രിയങ്ക ചോപ്ര. പ്രിയങ്കയും അമേരിക്കന്‍ ഗായകനുമായ നിക്ക് ജോണ്‍സിന്റെ പേരിലായിരുന്നു ഗോസിപ്പുകള്‍. വിദേശത്ത് നിന്നും അല്ലാതെയും ഇരുവരും ഒന്നിച്ചുള്ള യാത്രകളും മറ്റുമായിരുന്നു പാപ്പരാസികള്‍ ഏറ്റെടുത്തത്. ഒടുവില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി പ്രിയങ്ക തന്റെ വിവാഹക്കാര്യം അറിയിച്ചിരുന്നു. ഈ ആഗസ്റ്റില്‍ ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു.

പ്രിയങ്കയുടെ വിവാഹനിശ്ചയം

പ്രിയങ്കയുടെ വിവാഹനിശ്ചയം

മുന്‍പ് ലണ്ടനില്‍ നിന്നും വില കൂടിയ മോതിരം പ്രിയങ്കയുടെ വിരലില്‍ ഇട്ട് കൊടുത്ത് നിക്ക് പ്രിയങ്കയെ പ്രൊപ്പോസ് ചെയ്തിരുന്നു. ശേഷമാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. പ്രിയങ്കയുടെ വീട്ടില്‍ നിന്നുമായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നിരുന്നത്.
പരമ്പരാഗതമായ ഇന്ത്യന്‍ ശൈലിയിലായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയം. അന്ന് വൈകുന്നേരം ആഡംബരത്തോടെ വിവാഹനിശ്ചയ പാര്‍ട്ടിയും നടത്തിയിരുന്നു. വിരുന്ന് സത്കാരത്തില്‍ ഇന്ത്യന്‍ രീതിയിലുള്ള ഭക്ഷണമായിരുന്നു വിളമ്പിയത്. പ്രിയങ്കയുടെയും നിക്കിന്റെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങുകളില്‍ പങ്കെടുത്തിരുന്നത്.

 വിവാഹം ഉടന്‍

വിവാഹം ഉടന്‍

പ്രിയങ്ക ചോപ്ര, നിക്ക് ജോണ്‍സ് വിവാഹം ഉടന്‍ നടക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 1 വരെ ജോധ്പൂരില്‍ നിന്നും വിവാഹം നടത്തനാണ് തീരുമാനിച്ചിരിക്കുന്നത്. രാജകീയ രീതിയിലായിരിക്കും വിവാഹമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ജോധ്പൂരിലെ ഉമൈദ് ഭവനില്‍ നിന്നുമായിരിക്കും വിവാഹം. അതേ സമയം ഇന്ത്യയില്‍ വെച്ച് നടക്കുന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടക്കം ഇരുന്നൂറോളം പേരാണ് പങ്കെടുക്കുന്നത്. പ്രിയങ്കയുടെയും നിക്കിന്റെയും സുഹൃത്തുക്കള്‍ക്ക് വേണ്ടി ന്യൂയോര്‍ക്കില്‍ നിന്നും ബ്രൈഡല്‍ ഷവര്‍ നടത്തും.

പ്രവചനം സത്യമാവും..

പ്രവചനം സത്യമാവും..

പ്രിയങ്ക 36-ാം വയസിലാണ് വിവാഹിതയാവാന്‍ പോവുന്നത്. 2005 ല്‍ പ്രിയങ്കയുടെ വിവാഹത്തെ കുറിച്ച് പ്രവചനം നടന്നിരുന്നു. പ്രശസ്ത ന്യൂമറോളജിസ്റ്റ് സഞ്ജയ് ബി ജുമാനി പ്രിയങ്കയുടെ വിവാഹം 36-ാം വയസില്‍ നടക്കുമെന്ന് പ്രവചിച്ചിരുന്നു. ഇക്കാര്യം ഫിലിം ഫെയറില്‍ മാഗസിനില്‍ അച്ചടിച്ചിരുന്നു. വിവാഹം മാത്രമല്ല 45 വയസിന് ശേഷം നടി രാഷ്ട്രീയത്തിലിറങ്ങുകയും അവിടെ ശോഭിക്കുകയും ചെയ്യുമെന്നും പ്രവചനമുണ്ടായിരുന്നു.

 ഇരുവരും ആദ്യമൊന്നിച്ചെത്തിയത്...

ഇരുവരും ആദ്യമൊന്നിച്ചെത്തിയത്...

ഹോളിവുഡിലെ പ്രശസ്ത ഗായകനാണ് ഇരുപത്തിയാറുകാരനായ നിക്ക് ജോന്‍സ്. കഴിഞ്ഞ വര്‍ഷത്തെ മെറ്റ് ഗാല റെഡ് കാര്‍പ്പെറ്റിലാണ് പ്രിയങ്ക ആദ്യമായി നിക്കിന്റെ കൂടെ എത്തുന്നത്. പിന്നീട് പല വേദികളിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഇന്ത്യയിലെത്തി ഇരുവരും ഒന്നിച്ച് കൈപിടിച്ച് നടക്കുന്നത് കണ്ടതോടെയായിരുന്നു ഗോസിപ്പുകള്‍ തുടങ്ങിയത്. ഇരുവരും തമ്മില്‍ പത്ത് വയസിന്റെ വ്യത്യാസമുള്ളത് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ ഇരുകുടുംബങ്ങള്‍ക്കും പ്രശ്‌നമില്ലാത്തതിനാല്‍ വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X