നെറ്റിയിൽ സിന്ദൂരം തൊട്ട് പ്രിയങ്ക!! വിവാഹ ശേഷം ആദ്യമായി പൊതുവേദിയിൽ പ്രിയങ്കയും നിക്കും...
ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ 1,2 തീയതികളിലായിട്ടായിരുന്നു താരവിവാഹം നടന്നത്.
വിവാഹ ശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. വിവാഹ ശേഷം മുംബൈയിലേയ്ക്ക് മടങ്ങനായി ജോധ്പൂരിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇരുവരെ തേടി മാധ്യമങ്ങൾ എത്തിയത്. പച്ച സാരിയും തെറ്റിയിൽ സിന്ദൂരവും വിവാഹ വളകളും അണിഞ്ഞായിരുന്നു പ്രിയങ്ക എത്തിയത്.

ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ 1,2 തീയതികളിലായിട്ടായിരുന്നു താരവിവാഹം നടന്നത്. ഹിന്ദു- ക്രിസ്ത്യൻ ആചാര പ്രകാരമായിരുന്നു വിവാഹം .അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. അതേസമയം വിവാഹ ചിത്രങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. വിവാഹത്തിന് മുന്നോടിയായി നടന്ന സംഗീത് മെഹന്തി ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വിവാഹത്തിന് അധികം ആർക്കും ക്ഷണമില്ലായിരുന്നു. ബോളിവുഡിൽ നിന്ന് ഗണേഷ് ഹെഡ്ജ്, സന്ദീപ് ഘോസ്ല, മിക്കി കോൺട്രാക്ടർ, സൽമാന്റെ സഹോദരി ആർപ്പിത ഖാൻ, അംബനി കുടുംബംഗങ്ങൾക്കും മാത്രമായിരുന്നു ക്ഷണം. കൂടാതെ ഹോളിവുഡിൽ നിന്ന് നടി എലിസബത്ത് ചേമ്പേഴ്സ് എന്നിവരും വിവാഹത്തിന് പങ്കെടുത്തിരുന്നു. കനത്ത കാവലിൽ അതീവ സുരക്ഷയിലാണ് വിവാഹ ജോധ്പൂരിൽ നടന്നത്


Click it and Unblock the Notifications