നിങ്ങള്‍ കരുതുന്നത് പോലെ അന്ന് രാത്രി ഞങ്ങള്‍ ചുംബിച്ചില്ല! ആ രഹസ്യം വെളിപ്പെടുത്തി പ്രിയങ്ക!!
ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിംഗ് വിവാഹത്തിന് പിന്നാലെ മറ്റൊരു താരവിവാഹത്തിന് കൂടി ബോളിവുഡ് സാക്ഷിയാവുകയാണ്. നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകനായ നിക്ക് ജോന്‍സിന്റെയും വിവാഹം ഈ ദിവസങ്ങൡ നടക്കുകയാണ്. രാജകീയമായ വിവാഹത്തിന്റെ മുന്നൊരുങ്ങളെല്ലാം ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പൂര്‍ത്തിയായിരുന്നു.

ഏറെ കാലമായി പ്രണയത്തിലായിരുന്ന ഇരുവരും നിരന്തരം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. വിവാഹത്തോടനുബന്ധിച്ച് തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. അടുത്തിടെ വോഗ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക വീണ്ടും നിക്കുമായുള്ള പ്രണയത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.

പ്രിയങ്ക-നിക്ക് ജോന്‍സ്
ഇറ്റലിയില്‍ നിന്നും ആഡംബരമായിട്ടാണ് ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിംഗിന്റെയും വിവാഹം നടന്നത്. താരവിവാഹത്തിന്റെ ആഘോഷങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. അതിനുള്ളിലാണ് പ്രിയങ്ക ചോപ്ര-നിക്ക് ജോന്‍സ് വിവാഹം എത്തിയതും. നവംബര്‍ 29 ന് മെഹന്തി, സംഗീത് ചടങ്ങുകള്‍ നടക്കും. നവംബര്‍ 30 നാണ് ഹാല്‍ദി ചടങ്ങ്. ഡിസംബര്‍ 2,3 തീയ്യതികളിലായിട്ടാണ് രാജകീയമായി പ്രിയങ്ക-നിക്ക് വിവാഹം നടക്കുന്നത്. വധു വരന്മാരുടെ പരമ്പരാഗതമായ മതാചാരങ്ങള്‍ക്ക് അനുസരിച്ചാണ് വിവാഹം. ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യന്‍ ആചാര പ്രകാരവുമായി രണ്ട് രീതിയിലാണ് പ്രിയങ്ക-നിക്ക് വിവാഹം നടക്കുക.

കൊട്ടരമൊരുങ്ങി
താരവിവാഹത്തിന് വേണ്ടി ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസ് ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. നവംബര്‍ 29 ന് മെഹന്തി, സംഗീത് ചടങ്ങുകള്‍ നടക്കും. നവംബര്‍ 30 നാണ് ഹാല്‍ദി ചടങ്ങ്. ഡിസംബര്‍ 2,3 തീയ്യതികളിലായിട്ടാണ് രാജകീയമായി പ്രിയങ്ക-നിക്ക് വിവാഹം നടക്കാന്‍ പോവുന്നത്. വിവാഹത്തിനെത്തുന്നവര്‍ക്ക് വെള്ളിനാണയം സമ്മാനമായി കൊടുക്കുന്നുണ്ട്. ഒരു വശത്ത് നിക്കിന്റെയും പ്രിയങ്കയുടെയും ഇനിഷ്യലുകളും മറുവശത്ത് ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രങ്ങളും ആലേഖനം ചെയ്ത വെള്ളി നാണയങ്ങളാണ് എല്ലാവര്‍ക്കും സമ്മാനമായി കൊടുക്കാന്‍ പോവുന്നത്.

മെറ്റ് ഗാലയില്‍ നിന്നല്ല
2017 മെറ്റ് ഗാലക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നായിരുന്നു ഇതുവരെയുള്ള വാര്‍ത്തകള്‍. എന്നാല്‍ അതിനും ഒരുപാട് മുന്‍പ് നിക്കിനെ കണ്ടിരുന്നു എന്ന് പ്രിയങ്ക പറയുന്നു. 2016 ലാണ് നിക്ക് ആദ്യമായി മെസേജ് അയക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്ക്ക്ക് ആദ്യം നിക്കിന്റെ മെസേജ് വരുന്നത്. നമ്മള്‍ മീറ്റ് ചെയ്യണമെന്ന് ചില സുഹൃത്തുക്കള്‍ പറയുന്നു എന്നായിരുന്നു നിക്കിന്റെ മെസേജ്.

നിക്കിനെ കണ്ട് മുട്ടിയത്
അത് കണ്ട പ്രിയങ്ക മറുപടി ട്വിറ്ററിലെ മെസേജുകള്‍ എന്റെ ടീമും വായിക്കുന്നുണ്ട്. ഫോണില്‍ ബന്ധപ്പെടാന്‍ പറഞ്ഞ് പ്രിയങ്ക നമ്പറും നല്‍കിയിരുന്നു. പിന്നീട് വാനിറ്റി ഫെയര്‍ ഓസ്‌കാര്‍ പാര്‍ട്ടിയ്ക്കിടെയാണ് ഇരുവരും ആദ്യമായി കണ്ട് മുട്ടുന്നത്. പ്രിയങ്കയെ ആദ്യമായി കണ്ടപ്പോള്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് പരസ്യമായി നിക്ക് മുട്ടുകുത്തി നിന്ന് ചോദിച്ചു. എവിടെയായിരുന്നു ഇത്രയും കാലം? അതിന് ശേഷമാണ് ഇരുവരും മെറ്റ് ഗാലയില്‍ ഒന്നിച്ചെത്തുന്നത്. അന്ന് രാത്രി നിക്കിനെ പ്രിയങ്ക ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു.

അന്ന് ചുംബിച്ചില്ല
അന്ന് നിക്കുമായി ഒരുപാട് നേരം സംസാരിച്ചിരുന്നു. അന്ന് ഞങ്ങള്‍ ചുംബിച്ചെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി. ഞങ്ങള്‍ ചുംബിച്ചില്ല. പോകുന്നതിന് മുന്‍പ് പുറത്ത് തട്ടിയാത്ര പറയുക മാത്രമാണ് നിക്ക് ചെയ്തതെന്നും പ്രിയങ്ക പറയുന്നു. അതിന് പ്രിയങ്കയ്ക്ക് ഇപ്പോഴും തന്നോട് പരിഭവമുണ്ടെന്ന് നിക്ക് പറയുന്നു. അമ്മ ഫ്‌ളാറ്റിലുണ്ടായിരുന്നത് കൊണ്ട് അവരോടുള്ള ബഹുമാനം കൊണ്ടാണ് അങ്ങനെ പെരുമാറിയത്.

മൂന്നാമത്തെ കൂടികാഴ്ച
മൂന്നാമത് കണ്ട് മുട്ടിയതോടെ വിവാഹം കഴിക്കണമെന്ന ആഗ്രഹം നിക്ക് അമ്മയോട് അവതരിപ്പിച്ചു. പ്രിയങ്കയുടെ പിറന്നാള്‍ ആഘോഷത്തിനിടെ നിക്ക് വിവാഹഭ്യാര്‍ത്ഥന നടത്തി. എന്നാല്‍ അമ്പരന്ന് പോയ പ്രിയങ്ക മറുപടി പറയാതെ നിശബ്ദയായി നിന്നു. എതിര്‍പ്പൊന്നുമില്ലെങ്കില്‍ ഞാനീ മോതിരം കൈയ്യിലണിയിക്കുകയാണെന്ന് പറഞ്ഞ് പ്രിയങ്കയുടെ കൈയില്‍ മോതിരമണിയിച്ചു.


Click it and Unblock the Notifications