പ്രിയങ്കയുടെ പേര് കുടുംബ ജീവിതത്തിന് ചേരില്ല!! പേര് മാറ്റണം, ഇല്ലെങ്കിൽ.. മുന്നറിയിപ്പുമായി ജുമാനിയ
ബോളിവുഡും ഹോളിവുഡും ഒന്നടങ്കം ഒറ്റു നോക്കിയ വിവാഹമായിരുന്നു ഇവരുടേത്.
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടേയും ഹോളിവുഡ് ഗായകൻ നിക്ക് ജോനാസിന്റെ വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രമാണയത്. ഡിസംബർ1, 2 തീയതികളിലായിരുന്നു ഈ താര വിവാഹം. ഹിന്ദു- ക്രിസ്ത്യൻ ആചാര പ്രകാരം രാജസ്ഥാനിലെ ജോധ്പൂരിൽ വെച്ചായിരുന്നു താര വിവാഹം നടന്നത്.
ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇവരുടെ വിവാഹം.
ബോളിവുഡും ഹോളിവുഡും ഒന്നടങ്കം ഒറ്റു നോക്കിയ വിവാഹമായിരുന്നു ഇവരുടേത്. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളുമാത്രമായിരുന്നു ഇവരുടെ വിവാഹത്തിനെത്തിയത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രിയങ്കയുടെ ഭാവി പ്രവചിച്ച ന്യൂമറോളജിസ്റ്റ് സഞ്ജയ് ബി ജുമാനിയ താര ദമ്പതികൾക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്. നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ദാമ്പത്യത്തിൽ ഇവർക്ക് നല്ലത് ഭവിക്കില്ലെന്നുമുള്ള മുന്നറിയിപ്പും നൽകുന്നുണ്ട്.

ജുമാനിയെ പറഞ്ഞത് ശരി
ഇതുവരെ പ്രിയങ്കയുടെ ജീവിതത്തിൽ ജുമാനിയ പ്രവചിച്ചതൊക്കെ സത്യമായിട്ടുണ്ട്. 36ാം വയസ്സിൽ പ്രിയങ്കയുടെ വിവാഹം നടക്കുമെന്ന് പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് പ്രവചിച്ചിരുന്നു. ഇതേ വയസ്സിൽ തന്നെയമ് പ്രിയഹ്കയുടെ വിവാഹം കഴിഞ്ഞിരിക്കുന്നതും. കൂടാതെ 45 വയസ്സിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ താൽപര്യം പ്രകടിപ്പിക്കുമെന്നും അതിൽ ഭാഗീകമായി വിജയിക്കുമെന്നും ജുമാനിയ പറഞ്ഞിരുന്നു. പ്രിയങ്കയുടെ ഭാഗ്യ നമ്പർ 9 ആണെന്നും ഈ സംഖ്യ താരത്തിന് ഭാഗ്യം കൊണ്ടു വരുമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

നിക്ക് സൂക്ഷിക്കണം
നിക്ക് അൽപം ജാഗ്രത പുലർത്തണമെന്ന് ജുമാനിയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കന്നിരാശിക്കാരനാണ് നിക്ക് , ന്യൂമറോളജി പ്രകാരം പ്രിയങ്കയുടേത് എടുത്ത് ചാട്ടമുളള പ്രകൃതമാണ്. അതു കൊണ്ടാണ് നിക്കിനേട് അൽപം ജാഗ്രത പുലർത്താൻ ഇദ്ദേഹം നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ ഭൂമിയും ജലവുമാണ് ഇവരുടെ പഞ്ചഭൂതങ്ങൾ അതിനാൽ തന്നെ ഇവർ മികച്ച പങ്കാളികളായിരിക്കുമെന്നും ജുമാനിയ പറയുന്നു. കൂടാതെ യോഗ പ്രാണായാമവും മെഡിറ്റേഷനും ചെയ്യാൻ നിക്കിനോട് ഇദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. പ്രിയങ്കയ്ക്ക് യോഗയും എക്‌സര്‍സൈസും. ഇത് പ്രിയങ്കയെ ശാന്തയാക്കാന്‍ സഹായിക്കും.

പ്രിയങ്കയുടെ പേര് ദാമ്പത്യത്തിന് ചേർന്നതല്ല
പ്രിയങ്ക ചോപ്ര എന്ന പേര് ദാമ്പത്യത്തിന് ചേർന്ന പേരല്ലെന്നും ഇദ്ദേഹം പറയുന്നു. ഈ പേര് ദമ്പത്യത്തിന് നല്ലതായിരിക്കില്ലെന്നാണ് ജുമാനിയയുടെ പ്രവചനം. ഇവരുടെ പേര് തമ്മിൽ കൂട്ടുമ്പോൾ കിട്ടുന്ന നമ്പർ പങ്കാളികൾ തമ്മിലുള്ള വിശ്വാസ വഞ്ചനയും ചതിയേയുമാണ് സൂചിപ്പിക്കുന്നത്.

പേരിനോടൊപ്പം നിക്കിന്റെ പേര്
പ്രിയങ്കയുടെ പേരിനോടൊപ്പം നിക്കിന്റെ പേര് കൂടി ചേർക്കണമെന്നും ജുമാനിയ പറയുന്നുണ്ട്. ഇങ്ങനെ ചേർത്താൽ ഇവരുടെ ജീവിതത്തിൽ ഭാഗ്യം വന്നു ചേരുമത്രേ.അത് ജീവിത വിജയവും അംഗീകാരവും ഭാഗ്യവും സന്തോഷവും നിറഞ്ഞ ഭാവി സമ്മാനിക്കും. ജുമാനി പറയുന്നു


Click it and Unblock the Notifications