ആദ്യ വിവാഹം കഴിഞ്ഞു!! ഇനി പഞ്ചാബി സ്റ്റൈൽ, പ്രിയങ്ക-നിക് വിവാഹം ഗംഭീരമാക്കി സുഹൃത്തുക്കൾ, കാണൂ
ആദ്യം ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹമാണ് നടന്നത്
Recommended Video

ബോളിവുഡിൽ ഈ വർഷം വിവാഹ സീസണാണ്. ദീപിക രൺവീർ താരങ്ങളുടെ വിവാഹാഘോഷം കഴിയുന്നതിനും മുൻപ് അടുത്ത താര വിവാഹം കഴിഞ്ഞിരിക്കുകയാണ്. ബോളിവുഡിലെ സൂപ്പർ താര സുന്ദരി പ്രിയങ്ക ചോപ്രേയും ഹോളിവുഡ് ഗായകൻ നിക് ജോനസുമാണ് വിവാഹിതരായിരിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്.
രാജസ്ഥാനിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽവെച്ചാണ് താരവിവാഹം നടന്നത്. രണ്ട് മാതാചാര പ്രകാരമുളള കല്യാണമാണ് ഒരുക്കിയിരിക്കുന്നത്. ആദ്യം ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹമാണ് നടന്നത്. കൂടാതെ പഞ്ചാബി രീതിയിലുളള വിവാഹവും നടക്കും.

ക്രിസ്ത്യൻ വിവാഹം
ഡിസംബർ 1 ന് ക്രിസ്തീയ ആചാര പ്രകാരമുള്ള വിവാഹമായിരുന്നു നടന്നത്. നിക്കിന്റെ അച്ഛൻ പോൾ കെവിൻ ജോനാസിന്റെ കാർമികത്വത്തിലാണ് വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാത്രമാണ് ഇന്നലെ നടന്ന വിവാഹത്തിൽ പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ പുറത്തു വന്നിട്ടില്ല.

വിവാഹത്തിന് അണിഞ്ഞൊരുങ്ങിയത്
പ്രശസ്ത ഡിസൈനറായ റാൽഫ് ലൊറെയ്നാണ് ഇരുവരേയും അണിച്ചൊരുക്കിയത്. ഇളം പിഹ്ക് നിറത്തിലുലള വസ്ത്രങ്ങളായിരുന്നു പ്രിയങ്ക വിവാഹത്തിന് ധരിച്ചിരുന്നത്. കറുത്ത കോട്ടിലും സ്യൂട്ടിലും നിക്കും തിളങ്ങി. കൂടാതെ ചോപ്പർഡ് ഡിസൈൻ ചെയ്ത വെഡിങ് റിങ്ങുകളണ് ഇരുവരും ധരിച്ചിരുന്നത്. വളരെ ലളിതമായ ആചാരത്തോടെയായിരുന്നു ഇവരുടെ വിവാഹം. ഇനി ഡിസംബർ 2 ന് പഞ്ചാബി സ്റ്റൈലിൽ വിവാഹം നടക്കും

ക്ഷണിക്കപ്പെട്ട അതിഥികൾ
ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. പ്രിയങ്കയുടേയും നിക്കിന്റേയും അടുത്ത ബന്ധുക്കൾക്ക് പുറമേ അംബനി കുടുംബാംഗങ്ങൾക്കും പ്രിയങ്കയുടെ സുഹൃത്തും നടനുമായ സൽമാൻഖാന്റെ സഹോദരി അർപ്പിത ഖാനുമായിരുന്നു ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത്. അതീവ സുരക്ഷയിലായിരുന്നു താരവിവാഹം നടന്നത്.

മഴവില്ല് നിറത്തിലുളള ലെഹങ്ക
വിവാഹ ചിത്രം താരങ്ങൾ പുറത്തു വിട്ടില്ലെങ്കിലും മൈഹന്തി ചിത്രങ്ങൾ ആരാോധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താര. മൻവില്ല് നിറത്തിലുളള ലെഹങ്ക ധരിച്ച് അതീവ സുന്ദരിയായിട്ടാണ് താരം ചടങ്ങിനെത്തിയത്. എന്നാൽ നിക്ക് പ്രത്യക്ഷപ്പെട്ടത് ഇന്ത്യൻ ലുക്കിലായിരുന്നു. ഓഫ് വൈറ്റ് നിറമുളള കുർത്തയായിരുന്നു വേഷം. ഹൃദയ സ്പർശിയായ ഒരു കുറിപ്പിനോടൊപ്പമാണ് പ്രിയങ്ക മെഹന്തി ചിത്രങ്ങൾ പങ്കുവെച്ചത്.

ഏറ്റവും സ്പെഷ്യൽ
ഞങ്ങളുടെ ബന്ധം വളരെ സ്പെഷ്യലാണ്. കാരണം ആചാരങ്ങളേയും സംസ്കാരങ്ങളേയും പരസ്പരം ബഹുമാനിക്കുകയും വിശ്വസിക്കുകയുംചെയ്യുന്ന രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരലാണ്.. രണ്ട് ആചാരങ്ങൾ ഒരുമിപ്പിച്ച് കൊണ്ടുളള വിവാഹം പ്ലാൻ ചെയ്യുക എന്ന് പറയുന്നത് വളരെ മനോഹരമായ കാര്യമാണെന്നും പ്രിയങ്ക കുറിച്ചു.

ഞങ്ങൾ കണ്ട് സ്വപ്നം
ഒരു ഇന്ത്യൻ പെൺകുട്ടിയുടെ വിവാഹത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് മെഹന്തിയാണ്. അത് മനോഹരമായി തങ്ങളുടെ രീതിയിൽ ആഘോഷിക്കുകയും ചെയ്തു. ഞങ്ങൾ കണ്ട ഏറ്റവും മനോഹരമായ സ്വപ്നമായിരുന്ന ഇന്നലെ വൈകുന്നേരം നടന്നതെന്നും പ്രിയങ്ക കുറിപ്പിൽ വ്യക്തമാക്കുന്നു.


Click it and Unblock the Notifications











