For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  അണിഞ്ഞൊരുങ്ങി വേദിയിലേയ്ക്ക് പ്രിയങ്ക!! നിറ കണ്ണുകളോടെ നിക്, പ്രയങ്ക-നിക് വിവാഹ ചിത്രങ്ങൾ പുറത്ത്

  |

  ദീപിക പദുകോൺ രൺവീർ സിങ് വിവാഹാഘോഷങ്ങൾ കഴിഞ്ഞു.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായി നിൽക്കുന്നത് പ്രിയങ്ക ചോപ്ര നിക് വിവാഹമാണ്. ഡിസംബർ 1, 2 തീയതികളിൽ രാജസ്ഥാനിലെ ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽവെച്ചായിരുന്നു പ്രിയങ്ക നിക് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും വിരലിൽ എണ്ണാവുന്ന സുഹൃത്തുക്കളും മാത്രമാണ് താര വിവാഹത്തിന് ക്ഷണം ലഭിച്ചത്.

  ചികിത്സയ്ക്ക് വേണ്ടത് ലക്ഷങ്ങൾ!! സേതുലക്ഷ്മിയ്ക്ക് സഹായവുമായി താരങ്ങളും ജനങ്ങളും... കാണൂ

  വിവാഹം ഇങ്ങനെയാണെങ്കിലും റിസപ്ഷൻ ഗംഭീരമാക്കിയിരിക്കുകയാണ്. ദില്ലിയിലെ താജ് പാലസിലാണ് പ്രിയങ്ക സുഹൃത്തുക്കൾക്കായി വിരുന്നൊരുക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖ നവദമ്പതികൾ ആശംസ അറിയിക്കാനായി എത്തിയിരുന്നു. ദില്ലിയിലെ താജ് പാലസ്സിൽ വെച്ചായിരുന്നു റിസപ്ഷൻ. വിവാഹവും റിസ്പ്ഷനും അവസാനിച്ചെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന വിവാഹ ചിത്രങ്ങളും മറ്റുമാണ്.

  വിശപ്പ് അറിഞ്ഞാണ് ഞാൻ വളര്‍ന്നത്!! പുതിയ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇത്, ഹരിശ്രീ പറയുന്നു

  ഹിന്ദു-ക്രിസ്ത്യൻ രീതി

  ഹിന്ദു -ക്രിസ്ത്യൻ രീതിയിലായിരുന്നു പ്രിയങ്ക നിക് വിവാഹം. ആദ്യ ദിവസം ക്രിസ്തീയ ആചാരവിധി പ്രകാരം നികിന്റെ പിതാവിന്റെ കാർമികത്വത്തിൽ വിവാഹം നടന്നിരുന്നു. മലാഖയെ പോലെ വൈറ്റ് ഗൗൺ ധരിച്ചാണ് പ്രിയങ്ക വിവാഹ വേദിയിൽ എത്തിയത്. ഇരുവരും ഏറെ സന്തോഷത്തിലായിരുന്നു. കറുത്ത സ്യൂട്ട് ധരിച്ചായിരുന്നു നിക്കിന്റെ വേഷം.

  ആനന്ദ കണ്ണുനീർ

  ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇവർ ഒന്നാകുന്നത്. വധുവായി വേദിയിൽ എത്തിയ പ്രിയങ്കയെ കണ്ട നിക്കിന്റെ കണ്ണുകളിൽ ഈറനണിയുകയായിരുന്നു. കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞെങ്കിലും ചുണ്ടിലും മുഖത്തും സന്തോഷം പ്രകടമായിരുന്നു. നിക് കണ്ണുകൾ തുടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രശ്സ്ത ഡിസൈനറായ റാൽഫ് ലൊറെയ്ൻ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ധരിച്ചാണ് വിവാഹത്തിന് താരങ്ങൾ എത്തിയത്.ചോപ്പഡിന്റെ വിവാഹ മോതിരങ്ങളായിരുന്നു ഇരുവരും അണിഞ്ഞിരുന്നത്.

  ആറ് നിലകളുളള കേക്ക്

  റിസപ്ഷനു ആറ് നിലകളുള്ള കേക്കാണ് ദമ്പതിമാർ മുറിച്ചത്. കൊട്ടരത്തിന്റെ രൂപമുളള 18 അടി ഉയരമുളള കേക്കായിരുന്നു ഇവരുടെ റിസ്പഷനായി തയ്യാറാക്കിയത്. കുവൈറ്റിൽ നിന്നും ദുബായിൽ നിന്നും പ്രത്യേകം ഷെഫുകളെ കൊണ്ടു വന്നാണ് പ്രിയങ്കയ്ക്കായി നിക് മാളിക സമാനമായ കേക്ക് നിർമ്മിച്ചതത്രേ. ഇന്ത്യയിൽ വിവിധ റെസ്റ്റോറന്റുകൾ സന്ദർശിച്ചതിനു ശേഷമായിരുന്നു ഇവർ കേക്കിനുളള റെസിപ്പി തയ്യാറാക്കിയത്. ക്രിസ്ത്യൻ ആചാര പ്രകാരം നടന്ന വിവാഹ ശേഷമായിരുന്നു ഇവർ കേക്ക് മുറിച്ചത്. പ്രിയങ്കയുടെ വിവാഹത്തിലെ ഒരു ഹൈലൈറ്റ് ഈ ആറ് നിലയുള്ള കേക്കാണ്.

  മഴവില്ല് നിറത്തിലുളള ലെഹങ്ക

  ആദ്യം മൈഹന്തി ചിത്രങ്ങളാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താര. മൻവില്ല് നിറത്തിലുളള ലെഹങ്ക ധരിച്ച് അതീവ സുന്ദരിയായിട്ടാണ് താരം ചടങ്ങിനെത്തിയത്. എന്നാൽ നിക്ക് പ്രത്യക്ഷപ്പെട്ടത് ഇന്ത്യൻ ലുക്കിലായിരുന്നു. ഓഫ് വൈറ്റ് നിറമുളള കുർത്തയായിരുന്നു വേഷം. ഹൃദയ സ്പർശിയായ ഒരു കുറിപ്പിനോടൊപ്പമാണ് പ്രിയങ്ക മെഹന്തി ചിത്രങ്ങൾ പങ്കുവെച്ചത്.

  ട്രോൾ

  വിവാഹത്തിനു ശേഷം പ്രിയങ്കയ്ക്കെതിരെ വിരവധി ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു. വിവാഹത്തിന് വെടിക്കെട്ട് നടത്തിയതാണ് പ്രശ്നമായത്. ദീപവലിയ്ക്ക് പടക്കം പൊട്ടിക്കരുതെന്നും മലിനീകരണ വിമുക്ത ഇന്ത്യയ്ക്കായി കൈകോർക്കാം എന്ന ക്യാംപെയ്നിൽ മുന്നിൽ തന്നെ നിന്നിരുന്നത് പ്രിയങ്കയായിരുന്നു. എന്നാൽ വിവാഹത്തിന് വെടികെട്ട് നടത്തിയത് ജനങ്ങളെ ചൊടിപ്പിച്ചിരുന്നു. വെടികെട്ടിന്റെ ട്രോൾ കഴിയും മുൻപ് കേക്കിനെ ട്രോളി ജനങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്.

  ഒരു ദിവസം വാടകയ്ക്ക് തരുമോ

  ആറ് നിലയുള്ള കേക്ക് മുറിയ്ക്കാൻ വലിയ വാൾ വേണ്ടി വരുമെന്നാണ് ആരാധഝകരുടെ ഭാഷ്യം. കൂടാതെ കൊട്ടാരത്തിലെ ഒരു മുറി ഒരു ദിവസത്തേയ്ക്ക് വാടകയ്ക്ക തരുമോ എന്ന് ചോദിച്ചും ഒരു കൂട്ടർ രംഗത്തെത്തുന്നുണ്ട്. കൂടാതെ കേക്കിന്റെ കുറച്ചു ഭാഗം കഴിക്കാൻ ചോദിച്ചവരുമുണ്ട്. എന്തായാലും പ്രിയങ്കയുടേയു നിക്കിന്റേയും കേക്ക് ഒരു ട്രെന്റിങ്ങായിരിക്കുകയാണ്. പ്രിയങ്ക തന്നെയാണ് കേക്ക് മുറിയ്ക്കുന്ന ചിത്രങ്ങൾ പങ്കപവെച്ചത്.

  ക്ഷണിക്കപ്പെട്ട അതിഥികൾ

  ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. പ്രിയങ്കയുടേയും നിക്കിന്റേയും അടുത്ത ബന്ധുക്കൾക്ക് പുറമേ അംബനി കുടുംബാംഗങ്ങൾക്കും പ്രിയങ്കയുടെ സുഹൃത്തും നടനുമായ സൽമാൻഖാന്റെ സഹോദരി അർ‌പ്പിത ഖാനുമായിരുന്നു ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത്. അതീവ സുരക്ഷയിലായിരുന്നു താരവിവാഹം നടന്നത്.

  English summary
  Priyanka Chopra and Nick Jonas wedding: First pictures are out

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more