വിവാഹം രാജകീയമാക്കി പ്രിയങ്കയും നിക്കും! വിവാഹത്തിനെത്തുന്നവര്‍ക്ക് കൊടുക്കുന്നതോ ഈ സമ്മാനവും!!

ആഡംബരത്തോടെയാണ് ബോളിവുഡിന്റെ പ്രിയപ്പെട്ട താരങ്ങളായ ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിംഗിന്റെയും വിവാഹം നടന്നത്. വിവാഹത്തിന്റെ ആഘോഷങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. അതിനൊപ്പം മറ്റൊരു താരവിവാഹം കൂടി നടക്കാന്‍ പോവുകയാണ്. ലോകസുന്ദരിയായ പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോണ്‍സിന്റെയും വിവാഹത്തിനാണ് ഈ ദിവസങ്ങളില്‍ ഇന്ത്യന്‍ സിനിമ സാക്ഷ്യം വഹിക്കാന്‍ പോവുന്നത്.

വിവാഹത്തിന് വേണ്ടി ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസ് ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. നവംബര്‍ 29 ന് മെഹന്തി, സംഗീത് ചടങ്ങുകള്‍ നടക്കും. നവംബര്‍ 30 നാണ് ഹാല്‍ദി ചടങ്ങ്. ഡിസംബര്‍ 2,3 തീയ്യതികളിലായിട്ടാണ് രാജകീയമായി പ്രിയങ്ക-നിക്ക് വിവാഹം നടക്കാന്‍ പോവുന്നത്. വധു വരന്മാരുടെ പരമ്പരാഗതമായ മതാചാരങ്ങള്‍ക്ക് അനുസരിച്ചാണ് വിവാഹം. ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യന്‍ ആചാര പ്രകാരവുമായി രണ്ട് രീതിയിലാണ് പ്രിയങ്ക-നിക്ക് വിവാഹം നടക്കുക.

nick-priyanka

വിവാഹത്തിനെത്തുന്നവരെ വെറും കൈയോടെ മടക്കി അയക്കാന്‍ നവദമ്പതികള്‍ തയ്യാറല്ല. ഒരു വശത്ത് നിക്കിന്റെയും പ്രിയങ്കയുടെയും ഇനിഷ്യലുകളും മറുവശത്ത് ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രങ്ങളും ആലേഖനം ചെയ്ത വെള്ളി നാണയങ്ങളാണ് എല്ലാവര്‍ക്കും സമ്മാനമായി കൊടുക്കാന്‍ പോവുന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഡല്‍ഹി താജ് പാലസില്‍ പ്രത്യേക വിവാഹസ്തകാരവും സംഘടിപ്പിച്ചിരിക്കുകയാണ്.

സിനിമാ രാഷ്ട്രീയ രംഗത്തെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി മറ്റൊരു വിവാഹ വിരുന്ന് കൂടി നടക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹാഘോഷങ്ങള്‍ക്ക് വേണ്ടി മാത്രം നാല് കോടിയോളം രൂപ ചിലവ് വരുമെന്നാണ് സൂചന. അതേ സമയം പ്രിയങ്ക വിവാഹത്തിന് അണിയുന്ന ആഭരണങ്ങളെ കുറിച്ചും വിവാഹ വസ്ത്രം എന്തായിരിക്കും എന്നൊക്കെ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.വിവാഹത്തിനെത്തുന്നവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.

{document1}

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X