36ാം വയസ്സിൽ വിവാഹം, 45ല്‍ രാഷ്ട്രീയത്തിൽ, പ്രിയങ്കയുടെ ഭാവി പ്രവചിച്ചത് 13 വര്‍ഷങ്ങൾക്ക് മുന്‍പ്

ഹവായിലെ ബീച്ച് വെഡിങ് ആയിരിക്കും പ്രിയങ്ക തിരഞ്ഞെടുക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍

By Ankitha

ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു താരവിവാഹമാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടേയും ഹോളിവുഡ് ഗായകൻ നിക് ജോനാസിന്റേയും. നിരവധി ഗോസിപ്പുകൾക്കൊടുവിൽ കഴിഞ്ഞ ദിവസം മുംബൈയിൽവെച്ച് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഈ വർഷം അവസാനത്തോടു കൂടി വിവാഹം ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. . ഹവായിലെ ബീച്ച് വെഡിങ് ആയിരിക്കും പ്രിയങ്ക തിരഞ്ഞെടുക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

priyankachopra

പ്രിയങ്കയുടെ വിവാഹത്തെ കുറിച്ച് വർഷങ്ങൾക്ക് മുൻപ് തന്നെ പ്രവചിച്ചിരുന്നു. 2005 ൽ ന്യൂമറോളജിസ്റ്റായ സഞ്ജയ് ബി ജുമാനിയായിരുന്നു താരത്തിന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞിരുന്നത്. 2005 ൽ പ്രസിദ്ധീകരിച്ച ഫിലിം ഫെയറിലാണ് പ്രിയങ്കയുടെ ഭാവിയെ കുറിച്ച് ഇദ്ദേഹം പ്രവചിച്ചത്. ഇത് സത്യമായതോടെ ഇതിന്റെ കോപ്പി എന്ന് പറയപ്പെടുന്ന ഒരു പേജ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

അദ്ദേഹത്തിന്റെ പ്രവചനത്തിൽ 36ാം വയസ്സിൽ വിവാഹിതയാകുമെന്ന് ഉണ്ടായിരുന്നു. കൂടാതെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പ്രിയങ്ക ശോഭിക്കും എന്നാല്‍ പങ്കാളിത്ത ബിസിനസ്സ് ഒഴിവാക്കണമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. താരത്തിന്റെ ഉടമസ്ഥതയിൽ പര്‍പ്പിള്‍ പെബ്ബിള്‍ പിക്‌ചേഴ്‌സ് എന്നൊരു നിർമ്മാണ കമ്പനിയുണ്ട്. ഇത് കുറെയധികം വിജയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുമുണ്ട്. നാല്‍പത്തിയഞ്ച് വയസ്സിനു ശേഷം രാഷ്ട്രീയത്തില്‍ താല്പര്യം പ്രകടിപ്പിക്കുകയും ഏറെക്കുറെ അതില്‍ വിജയിക്കുകയും ചെയ്യുമെന്നും ഇദ്ദേഹം പ്രവചിച്ചിട്ടുണ്ട്. കൂടാതെ പ്രിയങ്കയുടെ ജന്മ നമ്പർ 9 ആണെന്നും. ഇത് ഒരുപാട് ഭാഗ്യം കൊണ്ടു വന്നിട്ടുണ്ടന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X