ഭർത്താവിന്റെ കുടുംബത്തിൽ പറ്റില്ല; ആ ശീലം നിർത്തേണ്ടി വന്നു; രണ്ട് പേർക്കും ബുദ്ധിമുട്ടായിരുന്നെന്ന് പ്രിയങ്ക

ആരാധകരുടെ പ്രിയ താര ദമ്പതികളാണ് നിക് ജോനാസും പ്രിയങ്ക ചോപ്രയും. 2018 ലാണ് പോപ് ഗായകനായ നിക് ജോനാസിനെ പ്രിയങ്ക വിവാഹം ചെയ്യുന്നത്. പ്രണയത്തിലാണെന്ന കാര്യം മാധ്യമങ്ങളിൽ നിന്നും മറച്ച് വെച്ച ഇരുവരും വിവാഹം അടുത്തപ്പോഴാണ് ഇക്കാര്യം തുറന്ന് പറയുന്നത്. താര വിവാഹം അന്ന് വലിയ തോതിൽ ചർച്ചയായി. ഇതിന് പ്രധാന കാരണം ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ്. പ്രിയങ്ക ചോപ്രയ്ക്ക് നിക് ജോനാസിനേക്കാൾ പത്ത് വയസ് കൂടുതലാണ്. 26 വയസിലാണ് നിക് ജോനാസ് വിവാഹിതനാകുന്നത്.

അന്ന് പ്രിയങ്കയുടെ പ്രായം 36 ഉം. ഇന്ന് തന്റെ മുപ്പതുകളിലാണ് നിക്. പ്രിയങ്ക നാൽപതുകളിലും. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും താരമിന്ന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. കരിയറിലെ തിരക്കുകൾ മകളെ ബാധിക്കരുതെന്ന് ഇവർക്ക് നിർബന്ധമുണ്ട്. ഭർത്താവിനും മക്കൾക്കും ഒപ്പം ലോസ് ആഞ്ചലസിലാണ് പ്രിയങ്ക ചോപ്ര ഇന്ന് താമസിക്കുന്നത്. ഇടയ്ക്ക് ഇന്ത്യയിൽ വന്ന് പോകും. കഴിഞ്ഞ ദിവസം ആനന്ദ് അംബാനിയുടെ വിവാഹത്തിന് പ്രിയങ്ക ചോപ്രയും നിക് ജോനാസും എത്തി.

Priyanka Chopra  Nick Jonas

രണ്ട് ചുറ്റുപാടുകളിൽ വളർന്നവരാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും. വിവാഹം കഴിഞ്ഞ ശേഷം രണ്ട് പേർക്കും ഇത് ഒരു വെല്ലുവിളിയായിരുന്നെന്ന് പ്രിയങ്ക ചോപ്ര തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ കുടുംബങ്ങളിലെ രീതിയല്ല അമേരിക്കയിലെന്ന് പ്രിയങ്ക അന്ന് ചൂണ്ടിക്കാട്ടി. രണ്ട് പേരുടെയും കുടുംബം വലുതാണെങ്കിലും വളർന്ന് വന്ന സാഹചര്യം വ്യത്യസ്തമാണ്. ചില കാര്യങ്ങൾ പഠിക്കേണ്ടിയും ചില കാര്യങ്ങൾ അൺ ലേൺ ചെയ്യേണ്ടിയും വന്നു.

തന്റെ കുടുംബത്തിൽ ഒരാൾ സംസാരിക്കുന്നതിന് ഇടയിൽ കയറി സംസാരിക്കുന്നത് സാധാരണയാണ്. എന്നാൽ ഈ ശീലം നിക്കിന്റെ കുടുംബത്തിൽ തനിക്ക് മാറ്റി വെക്കേണ്ടി വന്നു, മറുവശത്ത് നിക്ക് തന്റെ കുടുംബത്തിൽ ഒരാൾ സംസാരിക്കുന്നതിൽ ഇടപെട്ട് സംസാരിക്കാൻ പഠിച്ചു. താരണം എങ്കിൽ മാത്രമേ പറയുന്നത് ആളുകൾ ശ്രദ്ധിക്കൂയെന്നും പ്രിയങ്ക ചോപ്ര ചൂണ്ടിക്കാട്ടി. രണ്ട് പേർക്കും ഈ മാറ്റം വെല്ലുവിളിയായിരുന്നു. തനിക്ക് വലിയ മാറ്റമാണിത്.

Priyanka Chopra  Nick Jonas

അമേരിക്കയിൽ ടീനേജ് സമയത്ത് ഏറെക്കാലം കഴിഞ്ഞെങ്കിലും തനിക്ക് ഈ ശീലം മാറിയത് വിവാഹ ശേഷമനാണെന്നും പ്രിയങ്ക ചോപ്ര വ്യക്തമാക്കി. ബോളിവുഡിലെ മുൻനിര നായിക നടിയായിരിക്കെയാണ് പ്രിയങ്ക ചോപ്ര അമേരിക്കയിലേക്ക് പോകുന്നതും ഹോളിവുഡിലേക്ക് ശ്രദ്ധ കൊടുക്കുന്നത്. മ്യൂസിക് ആൽബങ്ങളിലൂടെയായിരുന്നു തുടക്കം.

പിന്നീട് ക്വാണ്ടിക്കോ എന്ന അമേരിക്കൻ ടെലിവിഷൻ സീരീസിൽ വേഷം ലഭിച്ചു. വൻ വിജയമായ ഈ സീരീസിലൂടെ പ്രിയങ്കയുടെ ഹോളിവുഡ് കരിയറിൽ വലിയ ചലനങ്ങൾ സംഭവിച്ചു. ഇന്ന് ഹോളിവുഡിൽ മികച്ച അവസരങ്ങൾ നടിയെ തേടി എത്തുന്നു. സിതാഡെൽ എന്ന സീരീസിലാണ് പ്രിയങ്ക ചോപ്രയെ അവസാനമായി പ്രേക്ഷകർ കണ്ടത്. താരത്തിന്റെ പുതിയ പ്രൊജക്ടുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ബോളിവുഡിൽ പ്രിയങ്ക ചോപ്ര സിനിമ ചെയ്തിട്ട് ഏറെക്കാലമായി.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X