'കഥാപാത്രങ്ങൾ ഇഷ്ടപ്പെട്ടില്ല', സൂപ്പർ താരങ്ങളുടെ സിനിമകൾ വരെ ഒഴിവാക്കിയ പ്രിയങ്ക!
പ്രിയങ്ക ചോപ്ര എന്ന പേര് വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. ഇൻസ്റ്റാഗ്രാം ട്വിറ്റര്‍ അക്കൗണ്ടുകളില്‍ തന്റെ പേരിനൊപ്പമുണ്ടായിരുന്ന ജൊനാസ് എന്ന പേര് പ്രിയങ്ക മാറ്റിയിരുന്നു. തുടര്‍ന്നാണ് പ്രിയങ്ക-നിക്ക് വിവാഹമോചനം സംഭവിക്കാൻ പോകുന്നുവെന്ന തരത്തിൽ വാർത്തകൾ വരാൻ തുടങ്ങിയത്. ഇക്കാര്യത്തില്‍ പ്രിയങ്ക ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടുമില്ല. ഇങ്ങനെ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്ന് പ്രിയങ്ക ചോപ്രയുടെ അമ്മ മാധു ചോപ്ര അറിയിച്ചിട്ടുണ്ട്.
Also Read: 'ദീപികയ്ക്ക് വേണ്ടി എന്തും ചെയ്യും', കരീന കപൂറിനോട് വരെ ഉപദേശം തേടിയ രൺവീർ സിങ്
ഭാവി പ്രൊജക്റ്റുകളില്‍ തന്റെ പഴയ പേര് തന്നെ ഉപയോഗിക്കാൻ തീരുമാനിച്ചതിനാലാണ് ഇങ്ങനെ മാറ്റമെന്ന് പ്രിയങ്ക ചോപ്രയുടെ അടുത്ത സുഹൃത്ത് പറഞ്ഞിട്ടുണ്ട്. പേര് മാറ്റം സംബന്ധിച്ച് മറ്റൊരു അടിസ്ഥാനവുമില്ലെന്നും താരത്തിന്റെ സുഹൃത്ത് വ്യക്തമാക്കി. ജൊനാസ് മാത്രമല്ല പേരില്‍ നിന്ന് ചോപ്ര എന്നതും നീക്കം ചെയ്‍തിട്ടുണ്ടെന്നും പ്രിയങ്കയുടെ സുഹൃത്ത് പറയുന്നു. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും വിവാഹിതരായത്. അടുത്തിടെയാണ് ലോസ് ഏഞ്ചല്‍സിലെ സ്വന്തം വസതിയില്‍ വെച്ച് ഇരുവരും ഒന്നിച്ച് ദീപാവലി ആഘോഷിച്ചത്. എന്തായാലും വിവാഹ മോചനം സംബന്ധിച്ചുള്ള പ്രചരണങ്ങള്‍ സത്യം ആയിരിക്കില്ലെ എന്ന പ്രാർഥനയിലാണ് ആരാധകർ. ഹോളിവുഡ് സിനിമകളിൽ വരെ അഭിനയിച്ച് ആരാധകരെ നേടിയ നടിയാണ് പ്രിയങ്ക ചോപ്ര. ഇത്രയും നാൾ നീണ്ട സിനിമാ ജീവിതത്തിനിടെ കഥാപാത്രങ്ങൾ ഇഷ്ടപ്പെടാത്തതിനാലും മറ്റ് കാരണങ്ങളാലും പ്രിയങ്ക നിരസിച്ച നിരവധി സിനിമകളുണ്ട്. മിക്കതിലും ഇന്ന് ഇന്ത്യൻ സിനിമ ഭരിക്കുന്ന സൂപ്പർതാരങ്ങളായിരുന്നു നായകന്മാർ.
Also Read: 'അന്ന് നടന്നത് യുട്യൂബുകാർ തീരുമാനിച്ച വിവാഹം!, ഞാനിപ്പോൾ ഒരു പ്രണയത്തിലാണ്'

2005ൽ തമിഴിൽ റിലീസ് ചെയ്ത സൂര്യ സിനിമ ഗജിനിയുടെ ഹിന്ദി റീമേക്ക് ബോളിവുഡിൽ തിയേറ്ററുകളിൽ എത്തിയത് ഗജിനി എന്ന പേരിൽ തന്നെയായിരുന്നു. സൂര്യയുടെ കരിയർ ബെസ്റ്റിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഗജിനിയുടെ ഹിന്ദി വേർഷനിൽ നായകനായത് ആമിർ ഖാനായിരുന്നു. തമിഴിൽ സൂര്യയുടെ നായിക അസിൻ ആയിരുന്നു. ഹിന്ദിയിൽ റീമേക്ക് ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചപ്പോൾ പ്രിയങ്കയെ ആയിരുന്നു അണിയറപ്രവർത്തകർ സമീപിച്ചത് എന്നാൽ മറ്റ് നിരവധി സിനിമകൾ ചെയ്യാനുണ്ടായിരുന്നതിനാൽ പ്രിയങ്ക ഗജിനിയിലെ വേഷം വേണ്ടെന്ന് വെച്ചു. ശേഷം അസിൻ തന്നെ ഹിന്ദിയിലും നായികയായി.

റേസ് ഫ്രാഞ്ചൈസിയിൽ ഇറങ്ങിയ റേസ് 2വിൽ ഭാഗമാകാൻ പ്രിയങ്കയ്ക്ക് അവസരം ലഭിച്ചെങ്കിലും സമയമില്ലാത്തതിനാൽ പ്രിയങ്ക അത് നിരസിച്ചിരുന്നു. ദീപിക പദുകോൺ ആണ് പിന്നീട് സിനിമയിൽ നായികയായത്. അനിൽ കപൂർ, സെയ്ഫ് അലി ഖാൻ, ജോൺ എബ്രഹാം തുടങ്ങിയ സൂപ്പർ താരങ്ങളായിരുന്നു സിനിമയിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ദീപികയുടെ ഡാൻസ് നമ്പറെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രിയങ്ക ചോപ്രയുടെ സിനിമാ ജീവിതത്തിൽ ചേർക്കപ്പെടേണ്ട സിനിമയായിരുന്നു സുൽത്താൻ. പക്ഷെ പലവിധ കാരണങ്ങളാൽ പ്രിയങ്കയ്ക്ക് സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞില്ല. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത സിനിമയിൽ പിന്നീട് നായികയായത് അനുഷ്ക ശർമയായിരുന്നു. സ്പോർട്സ് ഡ്രാമയായ സിനിമയിൽ സൽമാൻ ഖാനായിരുന്നു നായകൻ.

ശങ്കർ സംവിധാനം ചെയ്ത യന്തിരനിൽ നായികയാകേണ്ടിയിരുന്നത് പ്രിയങ്ക ചോപ്രയായിരുന്നു. നിരവധി സിനിമകൾ ചെയ്ത് തീർക്കാനുണ്ടായിരുന്നതിനാൽ സിനിമയുടെ ഭാഗമാകാൻ പ്രിയങ്കയ്ക്ക് സാധിച്ചില്ല. പിന്നീട് ഐശ്വര്യ റായ് ചിത്രത്തിൽ നായികയായി. രജനികാന്താണ് ചിത്രത്തിൽ ഡബിൽ റോളിലെത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത്. എക്കാലത്തെയും മികച്ച തമിഴ് സിനിമകളിൽ ഒന്നായിട്ടാണ് യന്തിരൻ ഇന്നും കണക്കാക്കപ്പെടുന്നത്.
Recommended Video

കഥ ഇഷ്ടപ്പെടാത്തതിനാൽ പ്രിയങ്ക നിഷേധിച്ച സിനിമകളിലൊന്നായിരുന്നു ഫന്നേ ഖാൻ. അതുൽ മഞ്ജരേക്കർ സംവിധാനം ചെയ്ത സിനിമയിൽ പിന്നീട് നായികയായി എത്തിയത് ഐശ്വര്യ റായി ആയിരുന്നു. മ്യൂസിക്കൽ കോമഡി സിനിമയായിരുന്നു ഫന്നേ ഖാൻ. ഭൂഷൺ കുമാർ, കിഷൻ കുമാർ, അനിൽ കപൂർ തുടങ്ങിയവരും ഐശ്വര്യയ്ക്കൊപ്പം സിനിമയുടെ ഭാഗമായി.


Click it and Unblock the Notifications