മകൾ പിറന്ന ശേഷം ഉറക്കമില്ല; സറൊ​ഗസി വഴി അമ്മയായ ശേഷം പ്രിയങ്ക ചോപ്ര; ശ്രദ്ധ നേടി വാക്കുകൾ

ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് കടന്ന് വിജയം കൈവരിക്കാൻ കഴിഞ്ഞ നടിയാണ് പ്രിയങ്ക ചോപ്ര. ഹിന്ദി സിനിമകളിൽ പ്രിയങ്കയെ കണ്ടിട്ട് ഏറെക്കാലമായി. എന്നാൽ ഹോളിവുഡിൽ നടിക്ക് തിരക്കേറുകയാണ്. കരിയറിനൊപ്പം തന്റെ ജീവിതവും പ്രിയങ്ക കെട്ടിപ്പടുത്തത് അമേരിക്കയിലാണ്. പോപ് ​ഗായകൻ നിക് ജോനാസാണ് പ്രിയങ്ക ചോപ്രയുടെ ഭർത്താവ്. 2018 ലായിരുന്നു വിവാഹം. മേരി മാൽതി ചോപ്ര എന്നാണ് മകളുടെ പേര്. വാടക ​ഗർഭധാരണം വഴിയാണ് പ്രിയങ്ക അമ്മയായത്.

കരിയറിലെ തിരക്കുകൾ കാരണം കുറച്ച് വൈകിയാണ് പ്രിയങ്ക കുടുംബ ജീവിതത്തിലേക്ക് കടന്നത്. 36ാം വയസിലായിരുന്നു വിവാഹം. പ്രായം നാൽപതിനോട് അടുത്തപ്പോഴാണ് അമ്മയായത്. വാടക ​​ഗർഭപാത്രത്തിലൂടെ മകൾക്ക് ജന്മം നൽകാൻ കാരണം പ്രായക്കൂ‌ടുതൽ ആണെന്നാണ് പുറത്ത് വന്ന വിവരം. നേരത്തെ തന്നെ നടി എ​ഗ് ഫ്രീസ് ചെയ്തിരുന്നു. അതേസമയം കുഞ്ഞിന്റെ ജനന സമയത്ത് വലിയ ആശങ്ക പ്രിയങ്കയ്ക്കും നിക് ജോനാസിനും ഉണ്ടായിരുന്നു.

Priyanka Chopra

മാസം തികയാതെയാണ് കുഞ്ഞ് ജനിച്ചത്. 110 ദിവസം എൻഐസിയുവിലായിരുന്നു കുഞ്ഞ്. മകൾ പിറന്ന ശേഷം തന്റെ ദിനചര്യകളിൽ വന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയങ്ക ചോപ്രയിപ്പോൾ. അമ്മയായ ശേഷം തനിക്ക് പഴയത് പോലെ ഉറങ്ങാൻ സാധിക്കുന്നില്ലെന്ന് പ്രിയങ്ക പറയുന്നു. എനിക്ക് എല്ലാം കേൾക്കാം. കരച്ചിലോ ശബ്ദമോ കേട്ടാൽ ഞാൻ ജാ​ഗ്രത കാണിക്കും. ഒരു കാരണവും ഇല്ലെങ്കിലും എല്ലാം ശരിയല്ലേ എന്ന് നോക്കും.

ക്യാമറയിൽ നോക്കുമ്പോൾ പുലർച്ചെ രണ്ട് മണിയായിരിക്കും. രാവിലെ 4.30 ക്കും നോക്കും. രാവിലെ ഏഴരയ്ക്ക് എഴുന്നേൽക്കും. കാരണം അപ്പോഴേക്കും മകൾ ഉണർന്നിട്ടുണ്ടാകുമെന്നും പ്രിയങ്ക ചോപ്ര വ്യക്തമാക്കി. ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്കുള്ള തന്റെ ചുവട് മാറ്റത്തെക്കുറിച്ചും പ്രിയങ്ക ചോപ്ര സംസാരിക്കുന്നുണ്ട്. ഹോളിവുഡിലെ തുടക്ക കാലത്ത് തനിക്ക് അവ​ഗണന നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പ്രിയങ്ക ചോപ്ര തുറന്ന് പറഞ്ഞു.

Priyanka Chopra

ഇന്ത്യയിലെ താരമാണെങ്കിലും ഹോളിവുഡിൽ തന്നെ ആർക്കും അറിയില്ല. പരിചയമില്ലാത്ത ഹോളിവുഡിലെ തുടക്ക കാലം തന്നെ പേടിപ്പെടുത്തിയിരുന്നെന്നും പ്രിയങ്ക ചോപ്ര തുറന്ന് പറഞ്ഞു. നടി എന്നതിനൊപ്പം നിർമാതാവും ബിസിനസ് സംരഭകയുമാണ് പ്രിയങ്ക ചോപ്രയിന്ന്. ജീ ലേ സര എന്ന സിനിമയാണ് നടിയുടെ ഒടുവിൽ പ്രഖ്യാപിച്ച ഹിന്ദി സിനിമ.

നിക് ജോനാസുമായുള്ള വിവാഹ സമയത്ത് പ്രിയങ്ക ചോപ്രയ്ക്ക് നേരെ ട്രോളുകൾ വന്നിരുന്നു. നിക് ജോനാസിന് പ്രിയങ്കയേക്കാൾ പത്ത് വയസ്സ് കുറവാണ്. വിവാഹ സമയത്ത് ഇക്കാര്യം ചർച്ചയായി. ചെറുപ്പക്കാരനായ നിക് ജോനാസുമായുള്ള ഈ ബന്ധം നിലനിൽക്കില്ലെന്ന് പലരും പരിഹസിച്ചു. എന്നാൽ മുൻവിധികളെയെല്ലാം കാറ്റിൽ പറത്തി സന്തോഷകരമായ ജീവിതം നയിക്കുകയാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും. ഇന്ത്യയിലേക്ക് ഇടയ്ക്ക് താര ദമ്പതികൾ വരാറുണ്ട്. പ്രിയങ്ക ബോളിവുഡിൽ സജീവമാകണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X