ആ രാത്രി എട്ട് മണിക്കൂർ ഞങ്ങൾ ഒരുമിച്ച് ചെലവഴിച്ചു; എനിക്ക് പേടിയായിരുന്നു; പ്രണയം തുടങ്ങിയതിനെക്കുറിച്ച് നടി

ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്കെത്തി വിജയം കൈവരിച്ച ഇന്ത്യൻ താരമെന്ന ഖ്യാതിക്ക് ഇന്ന് അർഹ നടി പ്രിയങ്ക ചോപ്ര മാത്രമാണ്. ബോളിവുഡിലെ മുൻനിര നായിക നടിയായി നിലനിൽക്കെയാണ് ഹോളിവുഡിലേക്ക് നടി മാറുന്നത്. ഇതിന് പല കാരണങ്ങളുണ്ടായിരുന്നു. ഹിന്ദി സിനിമാ രം​ഗത്തെ ചരടുവലികളിൽ പ്രിയങ്കക്കെതിരെ നീക്കം നടന്നിരുന്നത്രെ. ബോളിവുഡ് കരിയർ അപകടത്തിലാവുമെന്ന ഘട്ടത്തിലാണ് പ്രിയങ്ക ഹോളിവുഡിലേക്ക് മാറുന്നത്.

മാത്രമല്ല ഹിന്ദി സിനിമാ രം​ഗത്ത് 30 കഴിഞ്ഞ നടിമാർക്ക് കരിയറിൽ മുൻനിരയിൽ തുടരുകയെന്നത് അക്കാലത്ത് ശ്രമകരവുമായിരുന്നു. എന്നാൽ ഹോളിവുഡിൽ ഒരു കരിയർ വളർത്തുക പ്രിയങ്കയെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. ഇന്ത്യൻ സിനിമകളിലെ നായിക നടിയെ ഹോളിവുഡിൽ അറിയുന്നവർ വളരെ കുറവായിരുന്നു.

നിരവധി തവണ അങ്ങോട്ട് അവസരങ്ങൾ ചോദിച്ച് ചെന്നിട്ടുണ്ടെന്ന് പ്രിയങ്ക തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഒരു പുതുമുഖം ബോളിവുഡിൽ തുടക്ക കാലത്ത് നേരിടുന്ന പ്രതിസന്ധികൾ പ്രിയങ്കയ്ക്ക് ഹോളിവുഡിലും നേരിടേണ്ടി വന്നു.

Priyanka Chopra

എന്നാൽ പ്രിയങ്കയുടെ പ്രയത്നം ഫലം കണ്ടു. ഓഡിഷനുകൾക്കൊടുവിൽ ക്വാണ്ടിക്കോ എന്ന അമേരിക്കൻ സീരീസിൽ പ്രിയങ്കയ്ക്ക് വേഷം ലഭിച്ചു. ഇതോടെ നടിയുടെ കരിയർ ​ഗ്രാഫ് മാറിമറിഞ്ഞു. ഈ സീരിസിലെ പ്രകടനം പ്രിയങ്കയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു. ഇന്ന് ഹോളിവുഡിൽ അറിയപ്പെടുന്ന താരമാണ് പ്രിയങ്ക ചോപ്ര.

പോപ് ഗായകനായ നിക് ജോനാസാണ് പ്രിയങ്കയുടെ ഭർത്താവ്. 2018 ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. കുറച്ച് നാളത്തെ ഡേറ്റിം​ഗിനുള്ളിൽ തന്നെ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. അന്ന് പ്രിയങ്കയ്ക്ക് പ്രായം 36 ഉം നിക് ജോനാസിന് 26 ഉം.

കഴിഞ്ഞ വർഷം വാടക ഗർഭധാരണത്തിലൂടെ ഒരു കുഞ്ഞിനെയും ഇവർ സ്വീകരിച്ചു. പ്രായ വ്യത്യാസം, വ്യത്യസ്ത സംസ്കാരങ്ങളും തന്റെ വിവാഹത്തെ ബാധിച്ചില്ലെന്ന് പ്രിയങ്ക തെളിയിച്ചു, ഇപ്പോഴിതാ നിക് ജോനാസുമായുള്ള പ്രണയ കാലത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര.

Priyanka Chopra

പരിചയപ്പെട്ട ശേഷം ആദ്യം നിക് ജോനാസ് തന്നെ ഡേറ്റിം​ഗിന് ക്ഷണിച്ചത് അമേരിക്കൻ പ്രസിഡന്റിന്റെ വൈറ്റ് ഹൗസിലേക്കായിരുന്നെന്ന് പ്രിയങ്ക ചോപ്ര ഓർത്തു. ഒബാമയുടെ ഫെയർവെൽ ഡിന്നറോ മറ്റോ ആയിരുന്നു. ഞാൻ പോയില്ല. എനിക്ക് പേടിയായിരുന്നു.

ഒരിക്കൽ പ്രണയത്തിൽ മോശം അനുഭവം ഉണ്ടായതിനാൽ വീണ്ടും മനസ്സ് തകരുമെന്ന് താൻ ഭയന്നെന്നും പ്രിയങ്ക തുറന്ന് പറഞ്ഞു. ഒടുവിൽ ബ്യൂട്ടി ആന്റ് ദ ബീസ്റ്റ് എന്ന സിനിമ ഞങ്ങൾ ഒരുമിച്ച് കണ്ടു. നിക് സ്മാർട്ടായിരുന്നു. എനിക്കൊപ്പം സുഹൃത്തുക്കളെയും ക്ഷണിച്ചു.

അതിനാൽ ഡേറ്റിം​ഗിന്റെ സമ്മർദ്ദമാെന്നുമില്ലായിരുന്നു. അന്ന് എന്താണ് ഞാൻ ധരിച്ചിരുന്നതെന്ന് എനിക്കോർമ്മയില്ല. പക്ഷെ നിക് അതോർക്കുന്നു. ആ രാത്രി ഞങ്ങൾ എട്ട് മണിക്കൂർ ഒരുമിച്ച് ചെലവഴിച്ചു. പിന്നീട് നിക്കിനോടൊപ്പം ഒറ്റയ്ക്ക് സമയം ചെലവഴിക്കാൻ തനിക്ക് ആവേശമായെന്നും പ്രിയങ്ക ഓർത്തു. പ്രിയങ്കയുടെ കരിയറിന് വലിയ പിന്തുണയാണ് നിക് ജോനാസ് നൽകുന്നത്. വാടക ​ഗർഭധാരണത്തിലൂടെയാണ് നിക്കും പ്രിയങ്കയും കുഞ്ഞിനെ സ്വീകരിച്ചത്.

നേരത്തെ തന്നെ നടി അണ്ഡ ശീതീകരണം ചെയ്തിരുന്നു. എ​ഗ് ഫ്രീസിം​ഗ് ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് അടുത്തിടെ പ്രിയങ്ക സംസാരിച്ചിരുന്നു. ക്വാണ്ടികോ എന്ന സീരീസ് ചെയ്യുന്നതിനിടെയാണ് നടി എഗ് ഫ്രീസിംഗ് ചെയ്യുന്നത്. അന്ന് മുപ്പതുകളുടെ തുടക്കത്തിലായിരുന്നു താരം. ഒരു മാസത്തോളം ഇൻജെക്ഷനുകൾ എടുക്കേണ്ടി വന്നു. ഹോർമോണിൽ വരുന്ന വ്യതിയാനങ്ങൾ തന്നെ മാനസികമായി ബാധിച്ചിരുന്നെന്നും പ്രിയങ്ക തുറന്ന് പറഞ്ഞു.

More from Filmibeat

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X