അച്ഛന്റെ മരണം കണ്ണ് തുറപ്പിച്ചു; ഇനിയൊരിക്കലും അങ്ങനെയുണ്ടാകില്ലെന്ന് മനസിലാക്കി; പ്രിയങ്ക ചോപ്ര

ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്കെത്തി വിജയം കെെവരിക്കാൻ കഴിഞ്ഞ ഏക ഇന്ത്യൻ താരമാണ് പ്രിയങ്ക ചോപ്ര. ഐശ്വര്യ റായുൾപ്പെടെ ഹോളിവുഡിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും ഇവർക്കൊന്നും ദീർഘനാൾ തുടരാൻ കഴിഞ്ഞില്ല. പ്രിയങ്കയാകട്ടെ പൂർണമായും ഹോളിവുഡിലേക്ക് ശ്രദ്ധ നൽകാൻ തയ്യാറായി. നിരവധി ബോളിവുഡ് സിനിമകൾ നഷ്‌ടപ്പെട്ടെങ്കിലും ​ഗ്ലോബൽ ഐക്കണായി മാറാൻ ഈ ത്യാ​ഗങ്ങളിലൂടെ പ്രിയങ്കയ്ക്ക് കഴിഞ്ഞു. കരിയറിൽ എന്നും വ്യത്യസ്തത പുലർത്താൻ ശ്രമിച്ച നടിയാണ് പ്രിയങ്ക ചോപ്ര.

ലോക സുന്ദരിപട്ടം ചൂടിയ ശേഷം സിനിമാ ലോകത്തേക്ക് കടന്ന് വന്ന പ്രിയങ്ക ചോപ്രയ്ക്ക് ബോളിവുഡിൽ സ്ഥാനം കണ്ടെത്തുക എളുപ്പമായിരുന്നില്ല. എങ്കിലും മികച്ച സിനിമക​ളിലൂടെ പ്രിയങ്ക ചോപ്ര പേരെടുത്തു. ബോളിവുഡിലെ തിരക്കേറിയ നടിയായിരുന്നു ഒരു കാലത്ത് പ്രിയങ്ക ചോപ്ര. എന്നാൽ ഒരു ഘ‌ട്ടത്തിൽ നടിയെ ബി ടൗണിലെ പ്രമുഖർ മാറ്റി നിർത്തുന്ന സാഹചര്യം ഉണ്ടായി. അടുത്ത കാലത്ത് പ്രിയങ്ക ചോപ്ര തന്നെ ഇക്കാര്യം തുറന്ന് പറയുകയുമുണ്ടായി.

Priyanka Chopra

താൻ ഹോളിവുഡിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കാരണവും ഇതാണെന്ന് അന്ന് നടി വ്യക്തമാക്കി. കരിയറിലെ തിരക്കുകൾക്കൊപ്പം കുടുംബ ജീവിതത്തിനും ഇന്ന് പ്രിയങ്ക പ്രാധാന്യം നൽകുന്നുണ്ട്. അതേസമയം പൂർണമായും സിനിമാ തിരക്കുകളിൽ പ്രിയങ്ക മുഴുകിയ ഒരുഘട്ടവുമുണ്ട്. അച്ഛന്റെ മരണശേഷമാണ് കുടുംബത്തോടൊപ്പമുള്ള സമയത്തിന്റെ പ്രാധാന്യം പ്രിയങ്ക മനസിലാക്കിയത്.

അമ്മയുടെ എത്ര പിറന്നാൾ ദിനങ്ങൾ മറന്നി‌ട്ടുണ്ടോ എന്റെ ഇരുപതുകളിൽ എത്ര തവണ അമ്മയെ വിളിക്കാതിരുന്നിട്ടുണ്ടെന്നോ ഒരുമിച്ചുള്ള ദീപാവലി ദിനങ്ങൾ എത്ര തവണ മിസ് ചെയ്തിട്ടുണ്ടെന്നോ എനിക്ക് ഓർമ്മയില്ല. അച്ഛൻ മരിച്ച ശേഷം ഇനിയൊരു ദീപാവലി ദിനം അദ്ദേഹത്തോെടാെപ്പമില്ലെന്ന് മനസിലാക്കി. അച്ഛന്റെ മരണം തന്റെ കണ്ണ് തുറപ്പിച്ചെന്നും അന്ന് പ്രിയങ്ക വ്യക്തമാക്കി. അച്ഛന് സുഖമില്ലാതായപ്പോഴാണ് ജീവിതം വളരെ ചെറുതാണെന്നും ആശങ്കപ്പെടേണ്ട ഒരുപാട് വലിയ കാര്യങ്ങളുണ്ടായിട്ടും ചെറിയ കാര്യങ്ങളിൽ വിഷമിക്കുകയാണെന്നും മനസിലാക്കിയതെന്ന് പ്രിയങ്ക തുറന്ന് പറഞ്ഞു.

Priyanka Chopra

അശോക് ചോപ്ര എന്നാണ് പ്രിയങ്കയുടെ അച്ഛന്റെ പേര്. പ്രിയങ്കയുടെ ജീവിതത്തിലെ വലിയ സ്വാധീനങ്ങളിലൊന്നായിരുന്നു പിതാവ്. ഇന്ന് അമ്മ മധു ചോപ്ര പ്രിയങ്കയ്ക്കൊപ്പമുണ്ട്. പ്രിയങ്കയുടെ ഏറ്റവും വലിയ ശക്തികളിലൊന്ന് അമ്മയാണ്. നടിയുടെ കരിയറിലെ കാര്യങ്ങളിൽ പലതും അമ്മയാണ് നോക്കുന്നത്. ഇന്ന് പ്രിയങ്കയും ഒരമ്മയാണ്. മേരി മാലതി ചോപ്ര ജോനാസ് എന്നാണ് മകളുടെ പേര്. 39ാം വയസ്സിലാണ് പ്രിയങ്ക അമ്മയായത്. സറൊ​ഗസി വഴിയാണ് താരം കുഞ്ഞിനെ സ്വീകരിച്ചത്.

പോപ് ​ഗാന രം​ഗത്തെ നിറ സാന്നിധ്യമാണ് പ്രിയങ്കയുടെ ഭർത്താവ് നിക് ജോനാസ്. 2018 ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. ബോളിവുഡിൽ പ്രിയങ്കയെ കണ്ടിട്ട് നാളേറെയായി. ജീ ലേ സരയാണ് നടിയുടെ ഒടുവിൽ പ്രഖ്യാപിച്ച ഹിന്ദി സിനിമ. ഇതിന്റെ ചിത്രീകരണം തുടങ്ങിയിട്ടില്ല. സിതാഡെൽ എന്ന ഇം​ഗ്ലീഷ് സീരാസാണ് പ്രിയങ്കയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. നടി എന്നതിനൊപ്പം നിർമാതാവും ബിസിനസ് സംരഭകയുമാണ് പ്രിയങ്ക ഇന്ന്. ഒന്നിലേറെ ബിസിനസുകൾ താരത്തിനുണ്ട്. പർബിൾ പെബിൾ പിക്ചേഴ്സ് എന്നാണ് നടിയുടെ പ്രൊഡക്ഷൻ കമ്പനിയുടെ പേര്.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X