അമ്മയായ ശേഷം ദുർബല; ഓരോ ദിവസവും ഇന്നെന്ത് തെറ്റ് വരുത്തുമെന്ന് ആശങ്കപ്പെട്ടു; തുറന്ന് പറഞ്ഞ് പ്രിയങ്ക

ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് കടന്ന് ഇന്ത്യയു‌ടെ അഭിമാനമായി മാറാൻ കഴിഞ്ഞ താരമാണ് പ്രിയങ്ക ചോപ്ര. ഹിന്ദി സിനിമാ രം​ഗത്തെ മറ്റൊരു നടിക്കും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം ബോളിവുഡിൽ തനിക്കെതിരെ നടന്ന നീക്കങ്ങളും ഹോളിവുഡിലേക്ക് ക‌ടക്കാൻ കാരണമാണെന്ന് പ്രിയങ്ക ചോപ്ര നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. കരിയറിനൊപ്പം സ്വന്തം ജീവിതവും പ്രിയങ്ക അമേരിക്കയിൽ വെച്ചാണ് പടുത്തുയർത്തിയത്.

പോപ് ​ഗായകനായ നിക് ജോനാസാണ് താരത്തിന്റെ ഭർത്താവ്. മേരി മാലതി ചോപ്ര ജോനാസ് എന്ന മകളും ദമ്പതികൾക്കുണ്ട്. വാടക​ഗർഭധാരണം വഴിയാണ് പ്രിയങ്ക കുഞ്ഞിനെ സ്വീകരിച്ചത്. കുഞ്ഞ് പിറന്നപ്പോൾ ചില അപ്രതീക്ഷിത പ്രതിസന്ധികളും താര ദമ്പതികൾക്ക് അഭിമുഖീകരിക്കേണ്ടി വന്നു. മാസം തികയുന്നതിന് മുമ്പാണ് കുഞ്ഞ് പിറന്നത്. ഇത് കാരണം 100 ദിവസം കുഞ്ഞിനെ ഐസിയുവിൽ കിട‌ത്തേണ്ടി വന്നു. ആ ദിവസങ്ങളിലെ ആശങ്കയെക്കുറിച്ച് മുമ്പ് പ്രിയങ്ക ചോപ്ര സംസാരിച്ചിട്ടുണ്ട്.

Priyanka Chopra

അമ്മയായ ശേഷം തനിക്ക് വന്ന മാറ്റത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് പ്രിയങ്ക ചോപ്രയിപ്പോൾ. മാതൃത്വം എന്നെ ദുർബലയാക്കിയിട്ടുണ്ട്. മാതൃത്വം തന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടോ എന്ന് അറിയില്ല. പക്ഷെ ചില കാര്യങ്ങളിൽ ബാധിച്ചിട്ടുണ്ട്. എന്നെ കൂടുതൽ ജാ​ഗ്രതയുള്ളവളാക്കി. എല്ലാ ദിവസവും ഇന്ന് ഞാൻ ചെയ്യാൻ പോകുന്ന തെറ്റ് എന്താണെന്ന് ആലോചിച്ച് ആശങ്കപ്പെട്ടു. ഞാൻ ആത്മവിശ്വാസമുള്ള ആളാണെന്നും എനിക്കിത് ചെയ്യാൻ പറ്റുമെന്നും സ്വയം ഓർമ്മപ്പെടുത്തേണ്ടി വന്നെന്നും പ്രിയങ്ക ചോപ്ര തുറന്ന് പറഞ്ഞു.

കുഞ്ഞിന് ചെറുപ്പത്തിലെ ആത്മവിശ്വാസം പകർന്ന് നൽകുന്നതിനെക്കുറിച്ചും പ്രിയങ്ക സംസാരിച്ചു. സ്വന്തം അഭിപ്രായങ്ങൾ തുറന്ന് പറയാനാണ് മാതാപിതാക്കൾ എന്നെ പഠിപ്പിച്ചത്. ഇത് പോലെയാണ് താനും മകളെ വളർത്തുന്നതെന്നും പ്രിയങ്ക ചോപ്ര വ്യക്തമാക്കി. അടുത്തിടെ മറ്റൊരു അഭിമുഖത്തിലും മകളെക്കുറിച്ച് പ്രിയങ്ക ചോപ്ര സംസാരിച്ചിരുന്നു. മകൾ കാണാൻ ഭർത്താവിനെ പോലെയാണെങ്കിലും ചോപ്ര കുടുംബത്തിലെ പല ശീലങ്ങളും മകൾക്കുണ്ടെന്ന് അന്ന് താരം വ്യക്തമാക്കി.

Priyanka Chopra

മാലതിക്ക് ഇന്ത്യൻ ഭക്ഷണം ഇഷ്ടമാണ്. പ്രത്യേകിച്ചും പനീറും ബിരിയാണിയും. ചോപ്രാസ് കുടുംബാം​ഗങ്ങളെ പോലെ മസാലകളുള്ള ഭക്ഷണമാണ് മകൾക്കിഷ്ടമെന്നും അന്നും പ്രിയങ്ക ചോപ്ര പറഞ്ഞു. 2022 ലാണ് പ്രിയങ്കയ്ക്കും നിക്കിനും മകൾ പിറന്നത്. നാൽപതാം വയസിലാണ് പ്രിയങ്ക അമ്മയായത്. കരിയറിന്റെ തിരക്കുകളിലായതിനാൽ നടി മുപ്പതുകളിൽ തന്നെ എ​ഗ് ഫ്രീസിം​ഗ് ചെയ്തിരുന്നു.

ഇന്ന് കരിയറിനും കുടുംബ ജീവിതത്തിനും പ്രിയങ്ക തുല്യ പ്രാധാന്യം നൽകുന്നു. സിതാഡെൽ എന്ന സീരീസാണ് പ്രിയങ്കയുടേതായി ഒടുവിൽ പുറത്തിറങ്ങിയ പ്രൊജക്ട്. ഇം​ഗ്ലീഷ് സീരീസ് പക്ഷെ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ബോളിവുഡിൽ നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് പ്രിയങ്ക.

ജീ ലേ സര എന്ന ഹിന്ദി ചിത്രം പ്രഖ്യാപിച്ചെങ്കിലും ചിത്രീകരണം ഇതുവരെയും തുടങ്ങിയിട്ടില്ല. പ്രിയങ്കയുടെ ഹോളിവുഡിലെ തിരക്കുകളാണ് ചിത്രീകരണം വൈകുന്നതിന് കാരണം. തിരക്കുകൾ മൂലം കസിൻ പരിനീതി ചോപ്രയുടെ വിവാഹത്തിന് പോലും പ്രിയങ്കയ്ക്ക് എത്താൻ കഴിഞ്ഞില്ല. പ്രിയങ്കയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X