പ്രിയങ്ക ചോപ്രയുടെ കഴുത്തിന് ഷാരുഖ് ഖാന്‍ കുത്തിപ്പിടിച്ചു, ഇതോടെ ഡയലോഗ് പോലും നടി മറന്ന് പോയി

ബോളിവുഡ് സിനിമാ ലോകത്ത് ഷാരുഖ് ഖാനും പ്രിയങ്ക ചോപ്രയും സ്‌ക്രീനിലെ മികച്ച ജോഡികളാണ്. സാധാരണ റൊമാന്റിക് സീനുകളിലൂടെയാണ് പല താരങ്ങളും തമ്മിലുള്ള കെമിസ്ട്രി വര്‍ക്കാവുന്നത്. എന്നാല്‍ ഇവിടെ അങ്ങനെയല്ല. ഡോണ്‍, ഡോണ്‍ 2 തുടങ്ങിയ സിനിമകളിലെ താരങ്ങളുടെ പ്രകടനം എല്ലാകാലത്തും ശ്രദ്ധമായിരുന്നു. ഇപ്പോഴിതാ ഡോണ്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് സെറ്റിലുണ്ടായ രസകരമായൊരു കാര്യത്തെ കുറിച്ചാണ് വൈറലാവുന്നത്.

സിനിമയില്‍ ഒരു ക്രിമിനലായിട്ടാണ് ഷാരുഖ് ഖാന്‍ അഭിനയിക്കുന്നത്. പ്രിയങ്ക ചോപ്ര ഇന്റര്‍പോള്‍ ഓഫീസറായിട്ടും എത്തുന്നു. അതേ സമയം ഇരുവരും പ്രണയിതാക്കള്‍ ആയിരുന്നു എന്നതാണ് മറ്റൊരു കാര്യം. ഓണ്‍-സ്‌ക്രീനിലെ അവരുടെ പ്രകടനം കണ്ടതോടെ മികച്ച ജോഡികളായി വാഴ്ത്തപ്പെടുകയും ചെയ്തു. അതേ സമയം പ്രിയങ്കയും ഷാരുഖും യഥാര്‍ത്ഥ ജീവിതത്തില്‍ ഡേറ്റിംഗ് നടത്തുന്നതായി ചില മാധ്യമങ്ങളില്‍ അന്ന് കിംവദന്തികള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. പിന്നീട് സത്യമെന്താണെന്ന് ആരാധകർ മനസിലാക്കുകയും ചെയ്തു.

 shahrukh-priyanka

എന്നാല്‍ ലക്ഷക്കണക്കിന് വരുന്ന ഷാരുഖ് ഖാന്റെ പെണ്‍ ആരാധികമാരില്‍ ഒരാള്‍ അതായിരുന്നു പ്രിയങ്ക ചോപ്ര. അങ്ങനെ ഇരിക്കുമ്പോഴാണ് ഡോണ്‍ എന്ന സിനിമയില്‍ ഇരുവര്‍ക്കും അഭിനയിക്കാനുള്ള അവസരം കിട്ടുന്നത്. അതിന് ശേഷം ഇരുവരും ഡോണ്‍ 2 എന്ന ചിത്രത്തിലും അഭിനയിച്ചെങ്കിലും അതിലൊരു രംഗം പ്രിയങ്കയെ ശരിക്കും ഭയപ്പെടുത്തി കളഞ്ഞു. സിനിമയില്‍ ഷാരുഖ് ഖാന്‍ പ്രിയങ്കയുടെ കഴുത്തിന് കുത്തിപ്പിടിക്കുന്നൊരു രംഗം ഉണ്ടായിരുന്നു. ആ സമയത്ത് ഷാരുഖ് കുറച്ച് സീരിയസ് ആയി ചെയ്തതോടെ പ്രിയങ്ക ഡയലോഗുകള്‍ പോലും മറന്ന് പോയി. പൂര്‍ണമായും ശൂന്യമായൊരു അവസ്ഥയായിരുന്നു തനിക്കപ്പോള്‍ ഉണ്ടായതെന്നാണ് പിന്നീട് നടി തന്നെ വെളിപ്പെടുത്തിയത്.

'ഷാരൂഖ് എന്റെ കഴുത്തില്‍ പിടിച്ചപ്പോള്‍ ഞാന്‍ പരിഭ്രാന്തയായി പോയി. അന്നേരം പറയാനുള്ള എന്റെ ഡയലോഗ് ഞാന്‍ മറന്ന് പോയിരുന്നു. ആ സമയത്ത് എന്താണ് സംസാരിക്കേണ്ടതെന്ന് പോലും എന്റെ ഓര്‍മ്മകളില്‍ ഇല്ലാതായി പോയി. ഇപ്പോള്‍ അത് വലിയ പ്രധാന്യമുള്ള കാര്യമൊന്നുമല്ല. എന്നാലും അതൊരിക്കലും ഞാന്‍ മറക്കില്ലെന്ന് ഉറപ്പാണെന്നും പ്രിയങ്ക പറയുന്നു. അതേ സമയം താന്‍ സമ്മര്‍ദ്ദത്തില്‍ ആയിരിക്കുമ്പോഴാണ് നന്നായി അഭിനയിക്കുന്നതെന്നും എന്നാല്‍ മറ്റുള്ള പ്രതീക്ഷകളില്‍ നിന്നുള്ള സമ്മര്‍ദ്ദം തനിക്ക് ഉണ്ടാവാറില്ലെന്നും പ്രിയങ്ക മററൊരു അഭിമുഖത്തില്‍ സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X